Sunday 10 September 2017

സംഘബലത്തിന്റെ പിൻബലത്തിൽ സംഘം ക്ലബ് ദൗത്യത്തിലാണ് / അസ്ലം മാവില

സംഘബലത്തിന്റെ
പിൻബലത്തിൽ
സംഘം ക്ലബ്
"ക്ലിൻ പട്ല "
ദൗത്യത്തിലാണ്

അസ്ലം മാവില

പേമാരി പെയ്യേണ്ട കർക്കിടകത്തെ നോക്കി ഒരു കുട്ടി ചോദിച്ചു പോൽ - " അല്ല, എന്തേ ഇങ്ങനെ? തിമർത്ത് പെയ്യേണ്ട നിനക്കെന്താ ഇത്ര ശാന്തത ?"
കുട്ടിക്ക് കിട്ടിയ മറുപടി ഇങ്ങനെ - "കഴിഞ്ഞ അഞ്ച് ദിവസമായി  നീ പട്ലയിലെ റോഡിനിരുവശവും വൃത്തിയാക്കുന്ന ചെറുപ്പക്കാരെ കണ്ടില്ലേ ? മന നനഞ്ഞാൽ അവർ പനിക്കില്ലേ ? എന്നെ നോക്കി ബാക്കിയുള്ളവർ കള്ളകർക്കടകമെന്ന് പേര് ദോഷം പറയില്ലേ ?"

ഒരു സംഘം ചെറുപ്പക്കാർ 23 മുതൽ റോഡിലാണ്. വഴി തടയാനോ വണ്ടി തടയാനോ അല്ല. പിന്നെയോ വഴി തടസ്സങ്ങൾ നീക്കാൻ . സംഘം ആർട്സ് & സ്പോർട്സ് ക്ലബ്ബാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ക്ളബ് പ്രവർത്തകരോടൊപ്പം നാട്ടിലുള്ള ചെറുപ്പക്കാരും ഈ പ്രയത്നത്തിലാണ്.

നീണ്ട് നീളത്തിൽ കിടക്കുന്ന പട്ല പാതയ്ക്കിരുവശവും ചെടിയും പുല്ലും തഴച്ച് വളർന്നിട്ടുണ്ട്.  അത് എല്ലാവരും എന്നും കാണുന്നതുമാണ്. പക്ഷെ, അതൊന്ന് വൃത്തിയാക്കാൻ മുന്നിട്ടിറങ്ങുക എന്നത് ചെറിയ കാര്യമല്ല. സംഘം ക്ലബിന്റെ നേതൃപാടവം ശ്രദ്ധേയമാകുന്നതും ഇവിടെയാണ്.

2014 ഒക്ടോബറിൽ ഇന്ത്യാ ഗവൺമെന്റ് തുടങ്ങി വെച്ച സമ്പൂർണ്ണ ശുചീകരണ പദ്ധതിയാണല്ലോ സ്വഛ് ഭാരത്. ഗ്രാമ- നഗര ശുചീകരണത്തിന്  വെവ്വേറെ ശൈലിയിലാണ് പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികമായ 2019 ൽ ലക്ഷ്യം പൂർത്തികരിക്കുക എന്നതാണ് ഈ പദ്ധതി ലോക ശ്രദ്ധ ആകർഷിക്കാൻ മറ്റൊരു കാരണം.
.
ആ സ്വഛ് ഭാരത് കൂടി ബാനറിൽ ഇടം  നൽകിയാണ് സംഘം കൂട്ടായ്മ ക്ലീൻ പട്ലക്ക് പ്രചാരണം നൽകിയിരിക്കുന്നതെന്നതും കൂട്ടത്തിൽ പരാമർശിക്കട്ടെ.

ഇന്നുമിന്നലെയുമായി RT ഫോറത്തിൽ സുബൈർ പട്ല (ഉബ്ബി) എഴുതിയ കുറിപ്പുകളിൽ സൂചിപ്പിച്ചത് പോലെ എല്ലവരും ഈ മനുഷ്യപ്രയത്നത്തെ ആദരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക. സാധിക്കുമെങ്കിൽ ആ മാസ്സ് മാൻപവറിന്റെ ഭാഗമാകാനും ശ്രമിക്കുക.

വളരെ ശ്രദ്ധേയമായി കേട്ടത് - പാതയോര ശുചീകരണം അങ്ങ് ത്വാഹാനഗർ വരെ നടത്തുമെന്ന് മാത്രമല്ല, അതും കഴിഞ്ഞ് പട്ലയുടെ പോക്കറ്റ് റോഡുകളും ഈ ക്ലീൻ പ്രൊജക്ടിൽ ഉൾപ്പെടുത്തുമെന്നാണ്.

സബാഷ് കുട്ടികളെ, സബാഷ് !

No comments:

Post a Comment