Sunday 10 September 2017

മധുര പ്രതികാരം / മാവില

മധുര പ്രതികാരം

മാവില

സമാനമായ ഒരു അനുഭവവും അതിനുള്ള മധുര പ്രതികാരവും ഇവിടെ കുറിക്കുന്നത്  സന്ദർഭോചിതമെന്ന് കരുതുന്നു.

എനിക്ക് മിക്ക  വിഷയങ്ങളിലുമുള്ള മിതത്വ നിലപാടുകൾ പ്രസ്തുത സന്ദർഭം ഇവിടെ എഴുതുന്നതിൽ തടസ്സവുമല്ല.

എട്ട് വർഷം മുമ്പ് എന്റെ സഹോദരി പുത്രി നല്ല മാർക്കോടെ പത്താം ക്ലാസ്സ് പരീക്ഷ പാസ്സായി  മെറിറ്റിൽ എടനീർ സ്വാമി (ജി) സ്കൂളിൽ +1 ന് ചേർന്നു. മധ്യാഹ്ന പ്രാർഥനയ്ക്ക് ( ളുഹർ) സ്ഥലസൗകര്യമില്ലാത്തത് അവളുടെ ശ്രദ്ധയിൽ പെട്ടു . ആൺ കുട്ടികൾ ( നമസ്ക്കരിക്കുന്ന ശീലമുള്ള ആൺകുട്ടികൾ) ഉച്ചഭക്ഷണത്തിന് വിട്ടാൽ ഉടനെ നമസ്ക്കരിക്കാൻ പോകും . പെൺകുട്ടികൾക്ക് ഗവ. സ്കൂളുകളിലും അമുസ്ലിം മാനേജ്മെന്റ് സ്കൂളുകളിലും  സ്ഥലസൗകര്യമില്ലാത്തത് പോലെ എടനീർ സ്കൂളിലുമില്ല.  തൊട്ടടുത്ത്  അങ്ങിനെ സൗകര്യമുള്ള മുസ്ലിം വീടുകളുമില്ല. ഒരാഴ്ചക്കുള്ളിൽ തന്നെ സഹോദരി പുത്രി സ്വന്തം താൽപര്യപ്രകാരം എടനിർ  സ്കൂളിൽ നിന്ന് വിടുതി വാങ്ങി, നായന്മാർമൂല തൻബീഹുൽ സ്കൂളിൽ ചേർന്നു.  (അവൾ ഇന്ന് Telecom സ്ട്രീമിൽ എഞ്ചിനീയർ ബിരുദധാരിയാണ്)

പറഞ്ഞ് വന്നത്, ഇതൊക്കെ രക്ഷിതാക്കൾക്ക്  മാത്രമല്ല കുട്ടികൾക്കും തോന്നണം, ളുഹറയാൽ നിസ്കരിക്കണമെന്നും ഖളാഇ ഏർപ്പാടില്ലെന്നും സ്കൂൾ പിള്ളേർ ഇമ്മാതിരി കർമ്മങ്ങളിൽ നിന്നും മുക്തരൊന്നുമല്ലെന്നും മറ്റും.  അതല്ലെങ്കിൽ പരിസര പ്രദേശത്തുള്ള വിശ്വാസി മഹല്ല് വാസികൾക്കും ചിലതൊക്കെ  തോന്നണം, 10 വയസ് കഴിഞ്ഞ കുട്ടികൾക്ക്  പ്രാർഥനാ സൗകര്യമൊരുക്കിക്കൊടുക്കാൻ ഒരു മീറ്റിംഗ് ചേരണം. ഒരു പിരിവൊക്കെ നടത്തി ത്സടുതിയിൽ ഒരു പ്രയർ ഹാൾ കെട്ടി പൊക്കണം. മറ്റു കത്തും കമ്പിയുമൊക്കെ പിന്നെയും തല്ലുകൂടി ഒരരുക്കാക്കാം, ഈ പറഞ്ഞതിന് ഐക്യ ഖണ്ഡേന ഒരു തീരുമാനമാകണമെന്നൊക്കെ.

(വെറുതെ ഒരു ഹാളിൽ ഒതുങ്ങുന്ന ഒന്നല്ലല്ലോ ഇതൊക്കെ. അംഗശുദ്ധിക്കും ശൗച്യാലയത്തിനും ആൺ പെൺ വിഭാഗങ്ങൾക്ക് - തൊട്ടടുത്ത് പള്ളിയില്ലെങ്കിൽ - സൗകര്യങ്ങളുണ്ടാക്കാനും ചെറുതായി മെനക്കെടുകയും വേണം.)  മാത്രവുമല്ല ഇതൊക്കെ അർഹിക്കുന്ന ഗൗരവത്തിലെടുക്കാനും പ്രാർഥനാ ഹാളിന്റെ പരിശുദ്ധിക്ക് ഭംഗം വരുത്താതെ ആ സൗകര്യം ഉപയോഗിക്കുവാനും വിദ്യാർഥികൾക്കും തോന്നണം.

നമ്മുടെ തന്നെ നാട്ടിൽ സ്കൂളിനടുത്തായി ഇയ്യിടെ മാത്രമാണല്ലോ പെൺകുട്ടികൾക്ക് പ്രാർഥനാ സൗകര്യമൊരുക്കാൻ നാട്ടുകാർക്കു സാധിച്ചിട്ടുള്ളത്. അത്രയും നന്ന്, വൈകിയാണെങ്കിലും അഭിനന്ദനാർഹവുമാണ്.

ഏതായാലും ജയ് മാതാ വർത്തമാനം കൊണ്ട് ചിലതൊക്കെ അറിയാനും ചിലർക്കൊക്കെ ഇമ്മാതിരി സംഭവങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ അറിയാമെന്നും അതൊക്കെ അറിഞ്ഞിട്ട് കൂടിയാണ്  ആ പള്ളിക്കൂടങ്ങളിലെ പുത്ര-പുത്രീമാരെ ചേർത്തതെന്നും ഇത്രയും കാലമിവരൊക്കെ ളുഹർ ഖളാഈസാണെന്നും നമുക്ക് ബോധ്യമായി.

ഇതൊക്കെ അറിഞ്ഞപ്പോൾ പണ്ടൊരു മലപ്പുറം കാക്ക പറഞ്ഞതാണ് ഓർമ്മ വന്നത്. ഈ തിര്പ്പ് ഇങ്ങനെ പോട്ട്, അട്ത്തെ തിര്പ്പ് നോക്കാം ( തിര്പ്പ് - trip). അതായത് നമ്മുടെ മലയാളത്തിൽ പറഞ്ഞാൽ  ഇച്ചാത്തരെ ഇങ്ങനെ പോട്ട്, ബരീംങ്കൊല്ലം അന്താജാക്കാ.

No comments:

Post a Comment