കണക്ടിംഗ് പട്ല
വാട്സ് ആപ്പ് കൂട്ടായ്മ:
നസിയയ്ക്കും വീടൊരുങ്ങി
Prepared by Aslam Mavilae
പട്ല : കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഒരു ഗ്രാമത്തിന്റെ അവിഭാജ്യ ഭാഗമാവുകയായി മാറുകയാണ് കണക്ടിംഗ് പട്ല എന്ന വാട്സ്ആപ്പ് കൂട്ടായ്മ. വിദ്യാഭ്യാസ- സാമൂഹിക- ക്ഷേമ പ്രവർത്തനങ്ങൾ, ഭവന നിർമ്മാണം തൊട്ട് ആതുരശുശ്രൂഷാ രംഗത്തടക്കം ഈ സേവന കൂട്ടായ്മ ഇതിനകം കണക്ടിംഗ് പട്ല തങ്ങളുടെ കയ്യൊപ്പു വെച്ചു കഴിഞ്ഞു.
മധൂർ പഞ്ചായത്തിലെ പട്ല പ്രദേശവാസികളുടെ സംഘടിത വാട്സ്ആപ്പ് കൂട്ടായ്മ കൂടിയാണ് ഇന്ന് കണക്ടിംഗ് പട്ല. ലക്ഷക്കണക്കിന് രൂപയുടെ സേവന' പ്രവർത്തനങ്ങളാണ് തങ്ങളുടെ നാടിന് വേണ്ടി ഈ കൂട്ടായ്മ ചെയ്തത്. അതിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇന്നലെ താക്കോൽ ദാനം നിർവ്വഹിച്ച നസിയുടെ വീട്.
പൈക്ക ചന്ദ്രൻ പാറയിൽ വാടക വീട്ടിൽ താമസിക്കുന്ന നസിയയും കുടുംബവും അബ്ദുറസാഖ് എം.എൽ.എ നൽകിയ അഞ്ച് സെന്റ് സ്ഥലത്ത് വീട് പണി തുടങ്ങി, സാമ്പത്തിക പ്രയാസം കൊണ്ട് പകുതിക്കു നിർത്തി വെച്ചിരിക്കുമ്പോഴാണ് നസിയ തന്റെ ഉപ്പയുടെ നാട്ടിലെ കണക്ടിംഗ് പട്ല എന്ന കൂട്ടായ്മയെക്കുറിച്ച് കേൾക്കുന്നത്. അവളുടെ പ്രതീക്ഷ അസ്ഥാനത്തായില്ല. രണ്ട് മാസം കൊണ്ട് മഴയും വെയിലും കൊള്ളാത്ത രൂപത്തിൽ കണക്ടിംഗ് പട്ല നസിയയുടെ വീട് പണി പൂർത്തീകരിച്ചു കൊടുത്തു. ഇന്നാണ് ആ വീട്ടിൽ പാലുകാച്ചൽ. കണക്ടിംഗ് പട്ല പൂർത്തീകരിച്ചു കൊടുക്കുന്ന രണ്ടാമത്തെ വീട് കൂടിയാണിത്.
കണക്ടിംഗ് പട്ലയുടെ പ്രതിനിധികളായ എച്ച്. കെ. അബ്ദുൽ റഹിമാൻ, സി.എച്ച്. അബൂബക്കർ , ശരീഫ് മജൽ, അസ്ലം മാവില എന്നിവർ വീടിന്റെ താക്കോൽ നസിയയെ ഏൽപിച്ചു.
മെഡിക്കൽ ക്യാമ്പ് , കുടിവെള്ള വിതരണം, ആതുരശുശ്രൂഷാ ധനസഹായം, അഗതി സംരക്ഷണം, പട്ള സ്മാർട് സ്കൂൾ പദ്ധതി, വിദ്യഭ്യാസ പ്രോത്സാഹന പാക്കേജ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ കണക്ടിംഗ് പട്ല ചെയ്തു വരുന്നെന്ന് വാട്സ് ആപ്പ് കൂട്ടായ്മയുടെ ഭാരവാഹികളായ എച്ച്. കെ. അബ്ദുൽ റഹിമാൻ, സി.എച്ച്. അബൂബക്കർ , കെ.എ. സൈദ്, അസ്ലം പട്ല, നാസർ കെ.എ. , എം.എ. മജിദ് എന്നിവർ അറിയിച്ചു.
പട്ല റീഡേർസ് തിയേറ്ററിന്റെ സഹകരണത്തോട് കൂടി സാഹിത്യ-കലാ- സാംസ്കാരിക പ്രവർത്തനങ്ങളും പട്ല യൂത്ത് ഫോറത്തിന്റെ സഹകരണത്തോട് കൂടി ദീർഘകാല തൊഴിലധിഷ്ഠിത ട്രൈനിംഗ്സ് പ്രോഗ്രാമുകളും വ്യവസ്ഥാപിതമായി തുടങ്ങുമെന്നും അവർ പറഞ്ഞു.

No comments:
Post a Comment