അനുഭവ സത്യങ്ങൾ
================
സാപ്
-----------
പത്തു വർഷങ്ങൾപ്പുറത്തെ വ്യക്തിപരമായ ഒരനുഭവത്തിന്റെ വെളിച്ചത്തിൽ വളരെ കൃത്യമായി പറയാൻ കഴിയും ഈ വിവാദമായ മാതാ/പിതാ സ്കൂളുകൾ എന്ത് മാത്രം 'മതേതര'മാണ് എന്ന്!!
അന്ന് ഡ്രസ്സ് കോഡിന്റെ വിഷയത്തിൽ പ്രിൻസിപ്പാൽ പറഞ്ഞത് നിങ്ങൾക്ക് നിങ്ങളുടെ സ്കൂളുകളിൽ കുട്ടികളെ ചേർക്കാമല്ലോ എന്നാണ്! ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അധികാരികളിൽ നിന്നും ആദ്യമായിട്ടായിരുന്നു നിങ്ങൾ ഞങ്ങൾ എന്ന പ്രയോഗം കേൾക്കേണ്ടി വന്നത്. വാഗ്വാദങ്ങളുടെ അവസാനം അവിടന്നിറങ്ങിപ്പോകേണ്ടി വന്നു.
നമ്മുടെ സാമൂഹ്യാന്തരീക്ഷം വിഷലിപ്തമാക്കുന്നതിലും വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിലും ഇത്തരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇത്തരം സ്ഥാപനങ്ങളോട് ജനങ്ങൾക്ക് ഒരുതരം അഭിനിവേഷമായിരുന്നു. അന്ന് പൊതുവിദ്യാലയങ്ങളുടെ അവസ്ഥ അത്രമാത്രം പരിതാപകരമായിരുന്നു എന്നതായിരുന്നു അതിന്റെ കാരണങ്ങളിലൊന്ന്.
പൊതു വിദ്യാലയങ്ങൾ കേരളത്തിന്റെ സെക്കുലർ സാമൂഹ്യ ഘടനയെ നില നിർത്തിപ്പോരുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. സാംസ്കാരിക ചേരുവകൾ പരസ്പരം പങ്കുവെക്കപ്പെടുന്ന ഇടങ്ങളാണ് പൊതു വിദ്യാലയങ്ങൾ. ഇവയാണ് നമ്മുടെ സഹവർത്വത്തിന്റേയും നിലനിൽപ്പിന്റേയും ആണിക്കലുകൾ.
സംസ്കാരങ്ങളുടെ കൊള്ളകൊടുക്കലുകൾ നടക്കാത്ത കമ്പാർട്ട്മെന്റ് വൽക്കരിക്കപ്പെട്ട സമുദായ സ്കൂളുകൾ സമൂഹത്തെ അപരിചിതത്തിന്റെ കരിമ്പടം പുതപ്പിക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ കുട്ടികളുടെ പഠനകാര്യത്തിൽ മാത്രമല്ല വിദ്യാലയത്തിൽ ചേർക്കുന്ന കാര്യത്തിലും മതേതര നിലപാട് സ്വീകരിക്കുക എന്നത് പരമപ്രധാനമാണ്.
⚫

No comments:
Post a Comment