Sunday 10 September 2017

അബ്ദുൽ ഖാദറും ഹാഫിദ് കൂട്ടായ്മയിൽ ഖുർആനിന്റെ മാസ്മരികതയിൽ പട്ല ജ്വലിക്കുന്നു../ അസ്ലം മാവില

അബ്ദുൽ ഖാദറും
ഹാഫിദ് കൂട്ടായ്മയിൽ
ഖുർആനിന്റെ
മാസ്മരികതയിൽ
പട്ല ജ്വലിക്കുന്നു..

അസ്ലം മാവില

കുഞ്ഞിപ്പള്ളിയിൽ രണ്ട് മൂന്ന് ദിവസങ്ങളായി ഇമാമത്തിന് ഒരു പുതുമുഖം. വളരെ നല്ല പാരായണം. ഓരോ അക്ഷരങ്ങളും സ്പടികസ്പുടം ചെയ്ത പോലെ ശ്രവണ ഗാംഭീര്യത്തക്കത്. എത്ര അകലെ നിന്നും അക്ഷരത്തെളിച്ചതോടെ നമുക്കത് നന്നായി കേൾക്കാം.

ഇന്നലെ എന്റെ മകൻ സമീഹ്  ഇശാ നമസ്കാരവും കഴിഞ്ഞ് ധൃതിയിൽ വന്ന് എന്നോട്   പറഞ്ഞു - ഉപ്പാ, ആ ഇമാമത്ത് നിന്ന ഖാദർ ഹാഫിദായി.

പട്ലയിലെ ഹാഫിദ് കൂട്ടായ്മയിൽ ഒരു സഹോദരൻ കൂടി ..... മാഷാഅല്ലാഹ് !

കഴിഞ്ഞ മൂന്ന് വർഷമായി അബ്ദുൽ ഖാദർ  ഖുർആൻ ഹാഫിദ് കോഴ്സിലാണ്. മനസ്സുണ്ടെങ്കിൽ   ഖുർആൻ ഹൃദ്യസ്ഥമാക്കാൻ വളരെ ചെറിയ പ്രായം തന്നെയാകണമെന്നില്ല.  ഖാദർ 15-ാം വയസ്സിലാണ് നെല്ലിക്കട്ടയിലെ പ്രശസ്തമായ അൽനൂർ ഹിഫ്ദ് കോളേജിൽ ചേരുന്നത്. ഇന്നദ്ദേഹത്തിന് വയസ്സ് 17.

മുഹമ്മദ് അബ്ദുൽ ഖാദർ സാഹിബ് മുൻ കൈ എടുത്ത് ആരംഭിച്ച ഈ  സ്ഥാപനത്തിൽ നിന്ന് തന്നെയാണ് പട്ലക്കാരായ ബാസിം ബഷീറും
സഫ്വാൻ അബ്ദുന്നാസറും
ഫഹീം അബ്ദുൽ അസീസും ത്വയ്യബുമൊക്കെ ഹാഫിദുമാരായത്, ഖുർആനിന്റെ പതിപ്പുകളായത്.

പ്രിൻസിപ്പാൾ ഹാഫിള് ഫഹദ് ഉസ്താദുൾപ്പെടെയുള്ള ഗുരുനാഥന്മാരുടെ സ്നേഹവും പരിലാളനയും ശിക്ഷണവുമേറ്റുവാങ്ങിയാണ് അബ്ദുൽ ഖാദർ ഹാഫിദ് പഠനം പൂർത്തിയാക്കിയത്. വളരെ സൗമ്യൻ. മിതഭാഷി. പ്രായത്തേക്കാളേറെ പക്വത കൊണ്ടനുഗ്രഹീതനായ കൗമാരക്കാരൻ.

ഞങ്ങളൊക്കെ അമിതാദരവ്  നൽകുമായിരുന്ന മർഹൂം സൈനുദ്ദീൻ ഹാജി സാഹിബിന്റെയും  മർഹൂം അൻദ്മാനാജി സാഹിബിന്റെയും  പേരക്കുട്ടി കൂടിയാണ് ഹാഫിദ് അബ്ദുൽ ഖാദർ.  (ആ പിതൃതുല്യരുടെ മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ഈ സന്ദർഭത്തിൽ നമുക്ക് പ്രാർഥിക്കാം.)

എന്റെ മുൻ കുറിപ്പുകളിൽ എഴുതാറുള്ള വാചകം ഇവിടെയും ആവർത്തിക്കുന്നു -  കിടപിടിക്കാൻ പറ്റാത്ത ലോകത്തിലെ ഏറ്റവും ഔന്നത്യ സ്ഥാനം ലഭിക്കുന്ന ഒന്നാണ് ഹാഫിദ് പദം. അബ്ദുൽ ഖാദർ എന്ന 17 കാരൻ  ഏറ്റവും ആദരിക്കപ്പെടാൻ കാരണവുമിത് തന്നെയാണ്.

അബ്ദുൽ ഖാദറിന്റെ ഉപ്പ എന്റെ സുഹൃത്ത് കൂടിയായ P. S. മൊയ്തീനാണ് (മൊൻച്ച ). ഉമ്മ നസിയ. ഈ ദമ്പതികളുടെ എട്ട് മക്കളിൽ  ഏറ്റവും ഇളയ കുട്ടിയാണ് ഖാദർ.

ആ കുടുംബത്തിൽ രണ്ട് പേർ കൂടി പരിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കുന്ന  തിരക്കിലാണിപ്പോൾ-  അബ്ദുൽ ഖാദറിന്റെ  സഹോദരി പുത്രൻ ആദിലും മാതൃസഹോദരപുത്രൻ ഷഹ്ബാസും.  ആദിൽ 25 ജുസുഉം ഷഹ്ബാസ് 29 ജുസുഉം ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു.

അബ്ദുൽ ഖാദർ സിദ്ധിച്ച ഈ മഹാഭാഗ്യത്തിൽ എന്റെ  സന്തോഷം പങ്കുവെക്കുന്നതോടൊപ്പം, ആ ദൈവിക സമ്മാനം ഹൃത്തിൽ   എന്നെന്നും നിലനിർത്തു മാറാകട്ടെയെന്നും പ്രാർഥിക്കുന്നു.

ജസാക്കല്ലാഹ്!

No comments:

Post a Comment