Thursday 14 September 2017

Knock Knock തമാശകൾ/ മാവില &.Shareef Kurikkal

*Knock Knock തമാശകൾ*

മാവില

ഇംഗ്ലിഷിൽ Knock Knock Jokes എന്ന പേരിൽ തമാശക്കഥകൾ തന്നെയുണ്ട്. (മുട്ടൽ തമാശകൾ എന്ന തലക്കെട്ടിൽ)  തികച്ചും Funny സംഭവങ്ങൾ.

കരീം ഭായി മേടൽ (മുട്ടൽ) പറഞ്ഞപ്പോൾ അത്  ഇപ്പോൾ RT യിൽ എഴുതാൻ തോന്നി  എന്നേയുള്ളൂ.

എനിക്ക് ഇഷ്ടപ്പെട്ട രണ്ട് - മൂന്ന് *നോക്ക് നോക്ക് ജോക്സ്* എഴുതാം.

ഉറക്കച്ചടവിലാണ്  Mr. TANK  വന്ന് പാതിരാക്ക് സ്വന്തം വീട്ടു വാതിൽ മുട്ടിയത്. ഉറങ്ങുകയായിരുന്ന പുള്ളിക്കാരി വാതിൽ മുട്ട് കേട്ട് എഴുന്നേറ്റ് വന്നു. ബാക്കി ഇംഗ്ലിഷിൽ വായിക്കുക

Knock Knock !
Q : Who is there ?
A : Tank
Q : Tank who ?
A:  You are welcome !

സമാനമായ അനുഭവം Mr. Fix നുമുണ്ടായി.

Knock Knock !
Q : Who is there
A: Figs
Q : Figs who ?
A : Figs the door, it's broken

Mr. Doris പറയുന്നത് അതിലും ബഹുരസം

Knock knock !
Q: Who is there ?
A: Doris
Q : Doris who ?
A : Doris locked that's why I had to knock

ഇതേ പോലുള്ള (വാതിൽ ) മുട്ടൽ തമാശകൾ മലയാളത്തിലുമുണ്ടാകാം. ഉറക്കച്ചടവിൽ പറയുന്നയാളും കേൾക്കുന്നയാളും കാര്യം മനസ്സിലാകാതെ, അവർക്കിടയിൽ നടക്കുന്ന ചോദ്യവും  മറുപടിയുമാണ് മുട്ടൽ തമാശകളിലെ ട്വിസ്റ്റ് . ചിലപ്പോൾ RT യിലെ തന്നെ വായനക്കാർക്ക് "കട്ട " അനുഭവങ്ങൾ ഉണ്ടാകാം. വായ് മൊഴിയിലോ വരമൊഴിയിലോ പങ്ക് വെക്കുക.

ഞാനൊക്കെ എത്രയോ തവണ ഉപ്പ വാതിൽ മുട്ടുമ്പോൾ, വാതില് തുറക്കാൻ ഉമ്മ എന്നെ ഉറക്കിൽ നിന്നെഴുന്നേൽപിച്ചയച്ച്, ഞാൻ ഉറക്കച്ചടവിൽ നടന്ന് , ജനാല നോക്കി പിച്ചും പേയും പറഞ്ഞ് വാതിൽ തുറക്കാതെ,  താഴെ കിടന്നുറങ്ങിയിട്ടുണ്ട്. പാവം ഉപ്പ ഇപ്പോൾ മോൻ വാതിൽ തുറക്കുമെന്ന് കാത്ത് പുറത്തും. (കു-ക്കാ- കു- ക്കയിൽ ഒരിക്കലതെഴുതാം)

വാൽക്കഥ:
അർജ്ജുനൻകുഴിയിലെ ബാലൻ ഒരിക്കൽ ഇതേ പോലെ വൈകി വീട്ടിലെത്തി.

Knock knock !
Q : ആ ...രീ ?
A : ബാൽന്
Q : ഏട്ത്തെ ബാല്
A : കൊട്ട്പ്പർത്തെ ബാല്, ഒയ്ക്ക്യെ തൊർക്ക്യേ ...

Shareef Kurikkal

ചെമ്മനാട്ടെ  പൗരപ്രമുഖനായിരുന്നു ആഖർച്ച. അദ്ദേഹത്തെ കാണാനായി അതിരാവിലെ ഒരാൾ വീട്ടിലെത്തി വാതിലിൽ മുട്ടി
ആഖർച്ച: ആര്ടാ കാൽത്തെന്നെ ബായിൽ ന്ന് മുട്ടുന്നെ?
ആഗതൻ: ഞാന് ആഖർച്ച
ആഖർച്ച: നീ ആഖർച്ചാങ്ക് പിന്നെ ഞാനാര്ടാ?

No comments:

Post a Comment