Sunday 10 September 2017

മെഡിക്കല്‍ പ്രവേശനം സാധാരണക്കാര്‍ക്ക് തീക്കനലാകുമ്പോള്‍....*

അസീസ്‌ പട്ള

കേരളത്തിലെ എല്ലാ  സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും വാര്‍ഷികഫീസ്‌ പതിനൊന്നു ലക്ഷം രൂപയാക്കി ഇന്നലെ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ പൊലിഞ്ഞുപോയത് പാവപ്പെട്ട കുട്ടികളുടെ പ്രതീക്ഷയും ആത്മവീര്യവുമാണ്, നിലവിലുള്ള അഞ്ചു ലക്ഷം ഫീസ്‌ ഈട് വെച്ചും കൊള്ളപ്പളിശയ്ക്ക് കടമെടുത്തും ഒരുവിധം ഒപ്പിച്ചു അവസാനഘട്ട നടപടികള്‍ പൂര്‍ത്തിയാക്കുമ്പോഴാണു ഇടിത്തീപോലെ ആ വിധി പ്രസ്താ വ്യമായാത്.

കോളേജുകളിലെ വരവ്ചെലവിനനുസൃതമായി ഹൈകോടതി വാര്‍ഷിക ഫീസ്‌ അഞ്ചു ലക്ഷമായി നിജപ്പെടുത്തിയിരുന്നു., മാറി മാറി ഭരിക്കുന്ന സര്‍ക്കാരിന്‍റെ അലംഭാവമാണ് പത്തു വര്‍ഷമായിട്ടും എകീകൃതഫീസ്‌ നിലവില്‍ വരുത്താന്‍ കഴിയാതെപോയത്., നടപ്പ് വര്‍ഷ ഫീസ്‌ റെഗുലേറ്ററി കമ്മീഷന്‍ ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിഷനും സര്‍ക്കാരും കാണിച്ച നിഷ്ക്രിയത്വത്തിന്‍റെ പരിണിതഫലമാണ് ഈ ഫീസ്‌ വര്‍ധനയെന്നു  ആശങ്കയോടെയാണ് കേരളസമൂഹം നോക്കിക്കാണുന്നത്‌.

ആരോഗ്യകരമായ സാമൂഹികഉന്നമനത്തിനായി  നിസ്വാര്‍ത്ഥസേവകരായ ഭിഷഗ്വരന്‍മാരെ വാര്‍ത്തെടുക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട സര്‍ക്കാര്‍  മെഡിക്കല്‍കോളേജുകള്‍  സമുദായമാഫിയാകള്‍ക്ക് തീരെ ഴുതിക്കൊടുത്ത കാഴ്ചയാണ് വര്‍ഷങ്ങളായി കണ്ടുവരുന്നത്‌.

അധ്യാനവര്‍ഷാരംഭത്തില്‍ നിരന്തരം തര്‍ക്കവിതര്‍ക്കങ്ങ്ളുമായി സുപ്രിംകോടതികോടതിയെ സമീപിക്കുന്ന അവസ്ഥയ്ക്ക് മാറ്റംവരുത്തി, എകീകൃത പീസ്‌ പ്രാവര്‍ത്തികമാക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം  ശ്രദ്ധേയമായമാണ്., ഇനിയെങ്കിലും സര്‍ക്കാര്‍ കണ്ണു തുറക്കുമെങ്കില്‍...

അസീസ്‌ പട്ള

➰➰➰➰➰

No comments:

Post a Comment