Sunday 10 September 2017

കുത്തക ബാങ്കുകളുടെ കൊള്ള

അസീസ്‌ പട്ള

കുത്തക ബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കുക എന്നു കണ്ടു, രാജ്യത്തെ ഏറ്റവും വലീയ ദേശസല്‍കൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (ഭാരതീയ സ്റ്റേറ്റ് ബാങ്ക്) യുടെയും മറ്റു സ്വകാര്യ ബാങ്കുകളുടെയും ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്‌ റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്, അവരുടെ നിയന്ത്രണം ഭരണകര്‍ത്താക്കളിലും, എന്‍.ഡി.എ ഭരണം വന്നതിനു ശേഷം ഏറെ കൊട്ടിഘോഷിച്ച ഒരു സംഭവമാണ് പാചകവാതകത്തിന്‍റെ സബ്സിഡി ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ചു ബാങ്കിലൂടെ ഉപഭോക്താക്കളുടെ അക്കൌണ്ടില്‍ നേരിട്ടെത്തിക്കാമെന്നു., “കൊഞ്ചു കോര്‍ത്ത്‌ കുളം വലിച്ചു” എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന ഒരേര്‍പ്പാടായിരുന്നു എന്ന യാഥാര്‍ത്ഥ്യം പൊരിവെയിലത്ത്‌ മയിലുകള്‍ താണ്ടി ബാങ്ക്അക്കൌണ്ട് തുറന്ന പാവം ഗ്രാമീണരും നഗരവാസികളും തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്, പകരം ബാങ്കില്‍ രണ്ടായിരത്തില്‍ കുറഞ്ഞസംഖ്യയാണ് നിക്ഷേപമായിട്ടുള്ളതെങ്കില്‍ ബാങ്ക് ഒരു സംഖ്യ ഈടാക്കും, ഉള്ള കാശു തീരുന്നതിനു മുമ്പ് അക്കൗണ്ട്‌ ക്ലോസ് ചെയ്തില്ലെങ്കില്‍ കോടതിവിചാരണ വരെ നേരിട്ടേക്കാം..

സ്റ്റേറ്റ് ബാങ്കിന്‍റെ മാത്രം കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകള്‍ കാണിക്കുന്നത് മുന്നൂറ്റി നാല്‍പത്താറു കോടിയില്‍പരമാണ് മിനിമം ബാലന്‍സ്‌ മെയിന്‍ടയിന്‍ ചെയ്യാത്തതിന്‍റെ പേരില്‍ സാധാരണക്കാറില്‍ നിന്നും പിഴിഞ്ഞെടുത്ത വിയര്‍പ്പിന്‍റെ അറ്റാദായം!!

ഇനിയിപ്പോ പോസ്റ്റ് ആപീസ് വഴി പുതിയ വലയും വീശി പുതീയ അടവു പയറ്റുകയാണോ കേന്ദ്രഭരണം എന്നാരു കണ്ടു, ചോദിക്കാനും പറയാനും പ്രതിപക്ഷമില്ലാത്ത ഒരു ജനാധ്യപത്യസംവിധാനത്തില്‍ നിന്ന് ഇതും ഇതില്‍ കൂടുതലും സംഭവിക്കാം.

അബോധത്തിലാണെങ്കിലും മുന്‍ പ്രതിരോധമന്ത്രിആന്‍റണി ഒരു സത്യം പറഞ്ഞു, രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‌ സമയമായിയെന്നു, ഭരണത്തിലിരുന്നപ്പോള്‍ മദാമ്മയും മകനും കക്ഷത്തിലുള്ളത് വീഴാനും പാടില്ല ഉത്തരത്തിലുള്ളത് എടുക്കേം വേണമെന്ന നിലപാടില്‍  തോളിലിരുത്തി ഘടക കക്ഷികളെക്കൊണ്ട് ചെവിതീറ്റിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു., രാജ്യത്തെ ഇന്നീ നിലയിലെത്തിച്ചതിന്‍റെ മുഖ്യപങ്കു കോണ്‍ഗ്രസ്സിനു തെന്നെയാണ്., ഇപ്പോഴും മദാമ്മ നിലപാട് മാറ്റിയിട്ടില്ല്, ലാലുപ്രസാദ് വിളിച്ചുകൂട്ടിയ “രാജ്യത്തെ ബി.ജെ.പി” യില്‍ രക്ഷിക്കൂ” എന്ന കാംബൈനില്‍ മദാമ്മയും മകനും വന്നില്ലയെന്നതും ശ്രദ്ദേയം!

അസീസ്‌ പട്ള

▪▪▪

No comments:

Post a Comment