Sunday, 10 September 2017

CP ക്ക് കൂടുതൽ അംഗങ്ങളാകാം / അസ്ലം മാവില

CP ക്ക് കൂടുതൽ അംഗങ്ങളാകാം

അസ്ലം മാവില


നിരന്തരമായ ആവശ്യങ്ങൾ !  കൂടുതൽ അംഗങ്ങളെ ചേർത്ത് കൊണ്ട് എന്ത് കൊണ്ട് CP ഓപൺ ഫോറം വിപുലപ്പെടുത്തിക്കൂടാ ?

ഈ ചോദ്യം വളരെ മുമ്പ് തന്നെ CP സീനിയേർസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അന്ന് ചില പ്രായോഗിക പരിമിതികളുണ്ടായിരുന്നു.

അത് മാത്രമല്ല CPG ബോഡിയിലെ പത്തംഗങ്ങൾക്ക് മാത്രമായി തീരുമാനിക്കാവുന്ന ഒന്നായിരുന്നില്ല പ്രസ്തുത ആവശ്യം. ഓഫൺ ഫോറത്തിലെ സീനിയർ അംഗങ്ങളുടെ അഭിപ്രായവും ഈ വിഷയത്തിൽ ആരായേണ്ടതുണ്ടായിരുന്നു.

ഇപ്പോൾ വാട്സ് ആപ്പ് ഗ്രൂപ്പ് UNLIMITED സ്റ്റാറ്റസിലാണല്ലോ. കൂടുതൽ അംഗങ്ങളെ ഒരു ഗ്രൂപ്പിൽ തന്നെ ചേർക്കുന്നതിൽ സാങ്കേതിക തടസ്സങ്ങളില്ല. സീനിയർ അംഗങ്ങളുടെ അഭിപ്രായവും കൂടി മുഖവിലക്കെടുത്ത് കൊണ്ട് CP ഓപൺ ഫോറത്തിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താൻ CPGB ആഗ്രഹിക്കുന്നു. പരിമിതികൾ, വെല്ലുവിളികൾ, തുടർന്നുള്ള മറ്റു സാങ്കേതിക തടസ്സങ്ങൾ മുതലായവ ഞങ്ങളുടെ ബോധ്യത്തിലുണ്ട്. അംഗങ്ങളുടെ പക്വതയും പാകതവും തിരിച്ചറിവും സ്വയംനിയന്ത്രണവും പക്ഷ-പ്രതിപക്ഷ ബഹുമാനവും മാത്രമാണ്  വരും നാളുകളിലെ അംഗബാഹുല്യാവസ്ഥയിൽ ഞങ്ങൾക്കുള്ള പ്രതീക്ഷ. എല്ലാവരും അവസരത്തിനൊത്തുയരുമല്ലോ.

നിങ്ങളുടെ ശ്രദ്ധയിൽ പെടുന്ന കൂട്ടുകാർ, നാട്ടുകാർ. അവരിൽ ആരെങ്കിലും CP കൂട്ടായ്മയുടെ രജത -രാജപാതയിൽ ഒപ്പം നടക്കാൻ താൽപര്യമുണ്ടെങ്കിൽ,  അവരുടെ പേരും (പിതാവിന്റെ പേരടക്കം) വാട്സ് ആപ്പ് നമ്പരും CPG യിലെ 10 പേരിൽ ആരെയെങ്കിലും അറിയിക്കുക.  എല്ലാവർക്കുമുള്ള ഉപാധികൾ മാത്രമാണ് പുതിയ അംഗങ്ങൾക്കുമുണ്ടാവുക.

സഹകരണവും പിന്തുണയുമിനിയും പ്രതീക്ഷിച്ച് കൊണ്ട്

No comments:

Post a Comment