Saturday 30 September 2017

അപൂർണ്ണമെത്ര ശരി ! / അസ്ലം മാവില

അപൂർണ്ണമെത്ര ശരി !

അസ്ലം മാവില

കവിത : പൂർണ്ണം
കവി: പി. സച്ചിദാനന്ദൻ
ആലാപനം :  ശരീഫ് കുരിക്കൾ

സചിദാനന്ദൻ ഒരു കവി മാത്രമല്ല,  നമ്മുടെ വായന കൂടിയാണ്. ജുഡീഷ്യൽ ഘർ വാപസിയെ കുറിച്ച് മുന്നറിയിപ്പു പറയാൻ മാത്രമല്ല അദ്ദേഹം സംസാരിച്ചത്, എഴുതിയത്.  (പലർക്കും എഴുത്തുകാർ പരിചിതമാകുന്നതും പ്രിയപ്പെട്ടവരാകുന്നതും ചില യാദൃശ്ചികതകൾ കൊണ്ടാണല്ലോ, വേറെ ചിലർക്കവർ അടുത്ത തോക്കിൻ മുനമ്പിലെ കാഞ്ചിവലിയുടെ സ്പോട്ടാകുന്നതും)

സാമൂഹു വിമർശകൻ, സാഹിത്യവിമർശകൻ, കവിതാ വിവർത്തകൻ, ഉത്തരാധുനിക കവി, ഇടത് സഹയാത്രികൻ, ഗദ്യകവി, ബുദ്ധിജീവി, എഡിറ്റർ, സിനിമാ നിർമ്മാതാവ്, നാടകകൃത്ത്, കോളമിസ്റ്റ്, ഇംഗ്ലീഷ് അധ്യാപകൻ  തുടങ്ങിയ വിശേഷണങ്ങൾ സചിദാനന്ദന് ഇണങ്ങുമെന്ന് തോന്നുന്നു. Post-structuralist poetics  വിഷയത്തിൽ അദ്ദേഹം വിമർശന സാഹിത്യത്തിന്  കോഴിക്കോട്  സർവ്വകലാശാലയിൽ നിന്നു ഡോക്ടറേറ്റ് നേടി.

അദ്ദേഹത്തിന്റെ "പൂർണ്ണം" കവിത നമ്മുടെ പ്രിയപ്പെട്ട മലയാളധ്യാപകൻ  ശരീഫ് കുരിക്കൾ ആലപിക്കുന്നു.

പെർഫെക്ഷൻ എന്നത് ദൈവികമെന്ന സന്ദേശവും അപൂർണ്ണമെന്നത് മാനുഷിക പരിമിതിയെന്നും, അതിനെ തിരിച്ചു വായിക്കുന്നവരെയാണ് അൽപനെന്നും അപക്വമതിയെന്നും പൊതുബോധം വിളിക്കുകയെന്നും അപൂർണ്ണതയാണ് പ്രപഞ്ച സൗന്ദര്യത്തിന്റെ മുഴുരഹസ്യമെന്നും കവിതാലാപനം കേൾക്കുമ്പോൾ നമുക്കനുഭവപ്പെടും.

ചില കവിതകൾ ആശയ സമഗ്രത കൊണ്ട് സമ്പന്നമാകാറുണ്ട്, അവയിലൊന്നാണ് ഈ കവിത.

ശരീഫ് മാഷിലൂടെ നമുക്ക് കേൾക്കുക.  

No comments:

Post a Comment