Saturday 30 September 2017

ഭാവി രാഷ്ട്രം സ്മാര്‍ട്ട്‌ സിറ്റിയിലോ..സ്മാര്‍ട്ട് കുട്ടികളിലോ..? /അസീസ് പട്ള

*ഭാവി രാഷ്ട്രം സ്മാര്‍ട്ട്‌ സിറ്റിയിലോ..സ്മാര്‍ട്ട് കുട്ടികളിലോ..?*

*അസീസ് പട്ള*
____________________________

ലോകം സ്മാര്‍ട്ട്‌സിറ്റികളള്‍ക്കകത്തോളിച്ചു വിഡ്ഢികളുടെ പറുദീസാ പണിയുന്ന വ്യഗ്രതയില്‍  നഗരത്തിന്‍റെ മുഖം മാറ്റുന്ന  മത്സരത്തിലാണ്, വികസിത രാജ്യങ്ങള്‍ സാമ്പത്തിക സ്രോതസ്സകുമ്പോള്‍ വികസ്വരരാജ്യങ്ങള്‍ പട്ടിണിയെ കുഴിച്ചുമൂടി പൊങ്ങച്ചത്തിന്‍റെ കെണിക്കുഴികളിലകപ്പെടുന്നു.

വികസിതരാജ്യമെന്നു സ്വയം അഹങ്കരിക്കുന്ന ചൈനയുടെ സ്വകാര്യ ദുഃഖം  രാജ്യത്തെ നയിക്കാന്‍പോന്ന  ഒരു തലമുറയില്ലാതെപോയി എന്നതാണ്., നാം രണ്ടു നമുക്ക് രണ്ടു എന്നതിനെ നാം രണ്ടു നമോക്കൊന്നു എന്നാക്കിയപ്പോള്‍ സുഖലോലുപരായ ദമ്പതികള്‍ നാം രണ്ടുണ്ടാകുമ്പോള്‍ നമുക്കൊന്നെന്തിനു എന്നായി നിലപാട് മാറ്റി,  ഒരു വിളവെടുപ്പിന്‍റെ പര്യവസാനഘട്ടത്തിലേക്ക് മാറിയ ചൈനയെയാണ് ലോകം ആകാംക്ഷയോടെ നോക്കിക്കണ്ടത്.

ഇന്ത്യയെസംബന്ധിച്ചടുത്തോളം പിന്‍തലമുറക്കാരുണ്ടെങ്കിലും  അവര്‍ക്ക് രാഷ്ട്രീയ, ധൈഷണിക ബോധനവും, ഭാരതസംകാര നാനാത്വത്തില്‍ ഏകത്വമെന്ന മതേതര ജനാധിപത്യമൂല്യങ്ങളും പകര്‍ന്നു  ആരോഗ്യകരമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഇനിയും തുടക്കം കുറിക്കാത്തതില്‍ രാജ്യത്തെ കാത്തിരിക്കുന്നത് മറ്റൊരു ചൈനാദുരന്തമായിരിക്കും.

കേരളസര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന എജ്യു-പ്രോഗ്രാം ഈയവസരത്തില്‍ എടുത്തുപറയേണ്ട ഒന്നാണ്., എട്ടും, ഒന്‍പതും,പതിനൊന്നും ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കായി വളരെ ക്രിയാത്മകമകാവും പ്രായോഗികവുമായ പദ്ധതിയാണ് “പീയര്‍ എജ്യുക്കെഷന്‍” എന്ന പദ്ധതിയിലൂടെ നടപ്പില്‍ വരുത്തുന്നത്. peer എന്നാല്‍ ചങ്ങാതി, കൂട്ടാളി, സമന്‍ എന്നൊക്കെയാ അര്‍ഥം.., ഈ ക്ലാസ്സുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും വെവ്വേറെ വിദഗ്ധപരിശീലനം നല്‍കി തികഞ്ഞ ഓരോ “കുട്ടി ഡോക്ടറായി” പരിവേഷിപ്പിച്ചെടുക്കും.. ശാരീരികവും മാനസീകവുമായി, പഠിത്തത്തില്‍ ഉദാസീനരായ കുട്ടികളെ ചങ്ങാത്തം കൂട്ടി അടുത്തിടപഴുകി അവരുടെ മനസ്സ് വായിച്ചെടുക്കുന്നതിലൂടെ മാനസീക, ശാരീരിക, സാമ്പത്തിക കരുത്തു പകര്‍ന്നു കൊടുക്കുകയാണ് ഇവരുടെ ലക്‌ഷ്യം., ഒരു സ്മാര്‍ട്ട് തലമുറയ്ക്കുള്ള വിത്തുപാകല്‍.

കൌമാരപപ്രയക്കാര്‍ അകപ്പെട്ടുപോകുന്ന പുകവലിപോലുള്ള ദുശ്ശീലങ്ങള്‍, മയക്കുമരുന്നിലകപ്പെട്ടവര്‍, സാമ്പത്തീകപരാധീനത, കുടിയനായ അച്ഛന്‍റെ പരാക്രമത്തില്‍ മനം മടുത്ത നിസ്സഹായര്‍, ശാരീര വൈകല്യത്തിലുള്ള അപകര്‍ഷം, മൊട്ടിട്ട പ്രേമ നൈരാശ്യം, സഹപാഠിയുടെ കുത്തുവാക്കും അവഹേളനവും, കൌമാരിക്കാരികളുടെ ആര്‍ത്തവപ്രശ്നം, നീളുന്ന പീഡനക്കണ്ണുകളില്‍ അസ്വസ്തരാവുന്നവര്‍,  ഇതൊന്നും മറ്റുള്ളവരെ അറിയിക്കാതെ ഉള്ളിലോതുക്കികഴിയുന്ന കുട്ടികള്‍  ശാരീരികവും മാനസീകവുമായ തളച്ചയുടെ വക്കിലായിരിക്കും, വിങ്ങിപ്പിക്കുന്ന അവരുടെ  സങ്കടങ്ങള്‍ ഒരു പക്ഷെ ഒരു ഡോക്ടറോടോ, കൌണ്‍സിലറോടെ, മതാപിതാക്കളോടെ  മനസ്സ് തുറന്നു പറഞ്ഞെന്നു വരില്ല, മറിച്ചു സമപ്രായക്കാരനായ ഒരു കൂട്ടുകാരനോട് പങ്കുവയ്ക്കാന്‍ അവനു അല്ലെങ്കില്‍ അവള്‍ക്ക് സന്തോഷമേ ഉണ്ടാവുള്ളൂ.

രക്തത്തിലെ  ഹീമോഗ്ലോബിന്‍റെ അളവ് പന്ത്രണ്ടില്‍ താഴ്ന്നു നിന്നാല്‍ “അനീമിയ” യുടെ ലക്ഷണമായിരിക്കും, ഉദാസീനത, ഉത്സാഹമില്ലായ്മ, ഉറക്കം തൂങ്ങല്‍. ഇതൊക്കെയാണ് ലക്ഷണങ്ങള്‍, ഇവര്‍ക്ക് ആഴ്ചയില്‍ മെഡിക്കല്‍ ചെക്ക്‌അപ്പ് നടത്തി അയേണ്‍ ഗുളികയും, പെണ്‍കുട്ടികള്‍ക്ക് ഒരു രൂപയ്ക്ക് ഹയിജീന്‍പാഡും നല്‍കി വരുന്നു.

നമ്മുടെ സ്കൂളില്‍ ഈ പദ്ധത്ക്ക് തുടക്കം കുരിചിട്ടുണ്ടോയെന്നറിയില്ല, ഇല്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ എത്രയും പെട്ടെന്ന് നടപടിയുമായി മുന്നോട്ടു പോകുമെന്ന് പ്രത്യാശിക്കുന്നു.

വിഷയവുമായി ബന്ധപ്പെടേണ്ട നമ്പര്‍:

*“ദിശ”*
*0471 255 2056,  1056 (toll free umber)*
*Dr. Amar (mobile number: 9946123995) govt. authority*


▫▫▫▫▫

No comments:

Post a Comment