Saturday 30 September 2017

RT നിലപാടുകൾ / അസ്ലം മാവില

RT നിലപാടുകൾ

അസ്ലം മാവില

മുഖവുരയില്ലാതെ വിഷയത്തിലേക്ക്. രണ്ട് പാനലുകളായി തിരിച്ച് മുൻകൂട്ടി തയ്യാറാക്കുന്നതും  സമയബന്ധിതവുമായ ഒരു രാഷ്ട്രീയ ചർച്ചയാണ്, അഭികാമ്യം, ആരോഗ്യ പരവും. RT-യത് സ്വാഗതം ചെയ്യുന്നു.

FB യിൽ നിന്നുമല്ലാതെയും കിട്ടുന്ന പോസ്റ്ററും വീഡിയോസും ടെക്സ്റ്റും പോസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ, കലാ, സാംസ്കാരിക, സാഹിത്യ പ്രവർത്തകരെ പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും മാത്രമായുള്ള  RT യിലതിന് ചില പരിമിതികളുണ്ട്.

പല പൊതു ഇടങ്ങളിലും അംഗങ്ങൾ ExIT ആകാനോ ആകപ്പെടാനോ കാരണം, അനുവദിക്കപ്പെട്ട സൗകര്യങ്ങളിൽ കാണിക്കുന്ന അമിതാവേശവും അച്ചടക്കരാഹിത്യവുമാണ്.

സെൽഫ് ഡിസിപ്ലിൻഡ് പൊളിറ്റിക്കൽ ലിറ്ററസി (സ്വയമച്ചടക്ക രാഷ്ട്രിയ സാക്ഷരത ) ഉണ്ടാക്കുക എന്നത് RT യുടെ മൂന്നാംഘട്ട മുന്നേറ്റങ്ങളിലെ പ്രധാന അജണ്ടയായിരുന്നു. അന്ന് അനുകൂലമായ പ്രതികരണങ്ങൾ അംഗങ്ങളിൽ നിന്ന് ലഭിക്കാത്തത് കൊണ്ടാണ് പ്രസ്തുത ഉദ്ദേശം ഫ്രീസ് ചെയ്ത്, നാലാംഘട്ടമായ "എഴുത്ത് എഴുത്തുപുരയിലൂടെ " എന്ന കൺസെപ്റ്റിലേക്കും,  അഞ്ചാംഘട്ടമായ വരുംതലമുറയ്ക്ക് സാംസ്കാരിക ഗൃഹപാഠമൊരുക്കുവാൻ സ്കൂൾ കുട്ടികൾക്കായി പഞ്ചവത്സര കലാ-സാഹിത്യ പരിശീലന കളരി എന്ന സ്വപ്ന പദ്ധതിക്കും RTM മുൻതൂക്കം നൽകിയത്.

എഴുത്ത്പുര ഇപ്പോൾ ഭംഗിയായി നടക്കുന്നു. സ്കൂൾ ബേസ്ഡ് പദ്ധതിയുടെ ഒരു വർഷത്തെ പ്രതിമാസ ടൈംടേബിൾ തയാറായിട്ടുണ്ട്. പക്ഷെ  കുട്ടികൾക്ക് ഒഴിവ് ദിനങ്ങൾ ഇല്ലാത്തതിനാൽ ആ സംരംഭം നീങ്ങി നീങ്ങിപ്പോകുന്നുവെന്ന് മാത്രം.

എത്ര ചെറിയ കൂട്ടായ്മയായാലും  അച്ചടക്കത്തോടെ മുന്നോട്ട് പോവുക ചില ലക്ഷ്യങ്ങൾ മുൻ നിർത്തിയാണല്ലോ. ആ ലക്ഷ്യങ്ങളുടെ  പ്രസക്തിയോടൊപ്പം തന്നെ പ്രധാനമാണ്, അതിന്റെ പൂർത്തീകരണത്തിൽ അംഗങ്ങൾ കാണിക്കുന്ന താത്പര്യവും ആത്മാർഥതയും.

വീണ്ടും,  തുടങ്ങിയേടത്തേക്ക്  തന്നെ. രാഷ്ട്രീയമായ ഇടപെടലുകൾ  അനിവാര്യമെങ്കിൽ RTM സ്വാഗതം ചെയ്യുന്നു,  അത് കൊണ്ടാണ് പത്രങ്ങളും എഡിറ്റോറിയലുകളും പോസ്റ്റ് ചെയ്യാൻ ആദ്യം തന്നെ RT ആവശ്യപ്പെട്ടതും.

സംവാദങ്ങളും ആകാം, അത് "ഒച്ചയും വിളിയും" ആകരുതെന്ന നിർബന്ധവും നിബന്ധനയും RTക്കുണ്ട് , RT വായനക്കാർക്കുമുണ്ട്.

No comments:

Post a Comment