Thursday, 14 September 2017

ഉറക്കവും ഉണർവ്വും ഉറക്കച്ചടവും/ മാവില

ഉറക്കവും
ഉണർവ്വും
ഉറക്കച്ചടവും

മാവില

RTPEN ബ്ലോഗിന്റെ ആമുഖത്തിൽ ഒരു വിശദീകരണമുണ്ട്. അത് വായിക്കുന്ന ആർക്കും RT യുടെ ആത്യന്തിക ലക്ഷ്യവും മനസ്സിലാകും.

തുടക്കത്തിൽ ഈ ഫോറം പല തരത്തിലുള്ള  സാഹിത്യ- സാസ്കാരിക- കലാപരിപാടികൾ ഒരു പരീക്ഷണാടിസ്ഥാനത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. അവ എല്ലാം ഒന്നിനൊന്ന് മെച്ചമെന്ന അഭിപ്രായമില്ല. എന്നാലൊട്ട് മോശവുമല്ലായിരുന്നു.

ഓൺലൈൻ കൂട്ടായ്മയിലെ വിവിധ സാധ്യതകൾ ഉപയോഗിച്ച് ചില പരീക്ഷണങ്ങളൊക്കെ നടത്തിയെന്നതും നേരാണ്.  ഒരു പാട് സാഹിത്യ നായകന്മാരും കലാകാരന്മാരും RT യിൽ മുഖം കാണിച്ച് പോയിട്ടുണ്ട്.

RTPEN ബ്ലോഗിലെ ആമുഖത്തിൽ സൂചിപ്പിച്ചത്  പോലെ, ഈ കൂട്ടായ്മയിലെ ഓരോരുത്തരെയും  അക്ഷരങ്ങളിലേക്ക് കൈപിടിച്ച് കൊണ്ട് വരികയും അവരെ മാക്സിമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞാനൊക്കെ മനസ്സിലാക്കിയ RT യുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യങ്ങളിലൊന്ന്.

RTPEN ബ്ലോഗിലെ ആമുഖത്തിൽ നിന്ന് ഉദ്ധരിക്കട്ടെ:

*ഒരുപാട് ശ്രമം. പലതും പരീക്ഷിച്ചു. RT ക്ക്‌ ഒരു ലക്‌ഷ്യം ഉണ്ടായിരുന്നു, അക്ഷരങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ട് അവയുടെ ആഴിയും വ്യാപ്തിയും പരിചയപ്പെടുത്തുക. വായനയുടെ, എഴുത്തിന്റെ, വരയുടെ, സഹൃദയത്വത്തിന്റെ അനുഭൂതി എത്രത്തോളമുണ്ടെന്ന് ഞങ്ങളുടെ ഉടപ്പിറപ്പുകൾക്ക് അനുഭവിച്ചറിയാനുള്ള അവസരമുണ്ടാക്കുക. സ്വര-രാഗങ്ങൾക്ക് ഭിന്നതാളങ്ങളുണ്ടെങ്കിലും അവയ്ക്കിടയിലും സമന്വയത്തിന്റെ സാരാംശം കണ്ടെത്താം. പക്ഷവും പ്രതിപക്ഷവും ശബ്ദവും മറുശബ്ദവും വായിക്കാനും രേഖപ്പെടുത്താനും ഒരു ഇടം. RTയെ കുറിച്ച് അത്രമാത്രം.*

എഴുത്തിനാണ് ഒന്നാം സ്ഥാനം. കഥ, കവിത, ഗാനം, ലേഖനം, പ്രതികരണങ്ങൾ, അനുസ്മരണങ്ങൾ, അനുഭവങ്ങൾ, ആസ്വാദനങ്ങൾ, വിമർശനം  എല്ലാം ഇതിന്റെ പരിധിയിൽ പെടും. എന്നാൽ മറ്റു മേഖലകൾ  ഒഴിവുമല്ല; അന്യവുമല്ല.

ചുരുക്കം പേരൊഴികെ, ബാക്കിയെല്ലാവരും  RT യുടെ തുടക്കം മുതലുള്ളവരാണ്. പലരും പല കഴിവുകളുള്ളവരാണ്.  അവരത് "തക്കരിക്കാതെ" തന്നെ RT ഫോറത്തിൽ  അവതരിപ്പിച്ചിട്ടുമുണ്ട്.  മനസ്സുവെച്ചാൽ ഇനിയും സാധിക്കും.

വര, കുറി, ചിത്രം ഇതൊക്കെ എപ്പോഴും പോസ്റ്റ് ചെയ്യാം. നിരുൽസാഹപ്പെടുത്തില്ല. ഗാനമാലപിക്കാം. വിഷയം കാതലുള്ളതെങ്കിൽ വോയിസിൽ വരാം. ആരും എതിരല്ല. സ്കൂൾ മക്കളുടെ കലാവിരുന്നുകളും ഒരുക്കൂട്ടാം. ഒരു പുസ്തക റിവ്യൂ നടത്താം. ഒരു ക്ലാസിക് ചലച്ചിത്ര നിരൂപണം പറയാം, എഴുതാം. ഇതൊക്കെ ഇവിടെ മുമ്പുണ്ടായിരുന്നു. ക്വിസ് കോമ്പറ്റിഷൻ വരെ ഉണ്ടായിരുന്നു.

കളത്തിലിറങ്ങാൻ ഒരു ഷെഡ്യൂൾ ഉണ്ടായേ തീരൂ എന്ന നിർബന്ധബുദ്ധിയാണെങ്കിൽ, ആഴ്ചയിലൊരിക്കൽ അതിനായൊരുങ്ങുന്നത് പ്രായോഗികമാണ്. മറ്റൊരു വശം കൂടി സൂചിപ്പിക്കട്ടെ, നമ്മുടെ നാട് 3000 + ജനസംഖ്യയുള്ള ഒരു വലിയ മഹല്ലാണ്. ജനനമെന്നത് പോലെ തന്നെ മരണവും നാട്ടിലിന്ന് നിത്യവാർത്തയാണ്. ആ ദിവസം പാട്ടും ബഹളമൊക്കെ നടക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. അതിന്റെ തൊട്ടടുത്ത ദിവസത്തേക്ക് ഡീഫോൾട്ടായി പ്രതിവാര *e - സമാജങ്ങൾ*  റി -ഷെഡ്യൂൾ ചെയ്യപ്പെടണം. എല്ലാ സമയവും "സ്പൂൺ ഫീഡിംഗ് "  അഭികാമ്യമല്ല. അതും ഒഴിവാക്കപ്പെടണം.  "നിങ്ങൾ കളിക്കീം, നമ്മൾ കാണട്ടെ" എന്ന നയം ഒരു ന്യൂനപക്ഷം കൈകൊള്ളുന്നത് സംഘാടകർക്ക് ഉൾക്കൊള്ളാം, അത് ഭൂരിപക്ഷമാകരുത്. അവനവന്റെ വീട്ടിലെ കുട്ടികളുടെ ഒരു വരി കയ്യക്ഷരമോ,  വരച്ച ഒരു ചിത്രമോ, അര മിനിറ്റ് പുസ്തക പാരായണമോ, അങ്ങനെയെന്തെങ്കിലുമൊന്ന്  RT ഫോറത്തിൽ പോസ്റ്റ് ചെയ്യുന്നതിൽ  കാണിക്കുന്ന  വിമുഖതയോടാണ് എന്നെപ്പോലുള്ളവർക്ക് വിയോജിപ്പും .

സാംസ്കാരിക കൂട്ടായ്മകൾ നിർജീവമാകുന്നത് ഇത്തരം വേളകളിലാണ്. അതിലും ഭേദം നിലവിലുള്ള അന്തരീക്ഷമല്ലേ ? ഇവിടെയാണെങ്കിൽ അങ്ങിനെയൊരു ബാരിക്കേഡില്ല, മുള്ളു വേലിയുമില്ല. എങ്കിലും നേരത്തെ പറഞ്ഞ സാഹചര്യവും സാധ്യതയും മുൻകൂട്ടിക്കണ്ട് കൊണ്ട് ആഴ്ചയിലൊരിക്കൽ, (പ്രതിവാര) ഫുൾ ഡേ / ഹാഫ് ഡേ  ഷെഡ്യൂൾഡ് പ്രോഗ്രാമൊരുക്കാവുന്നതാണ്.  സുബൈറിന്റെ കുറിപ്പിൽ പറഞ്ഞത് പോലെ അസീസ് പട്ല അതിന്റെ നേതൃത്വമേറ്റെടുക്കുക മാത്രമല്ല, അദ്ദേഹത്തെ സഹായിക്കാൻ അഞ്ചാറ് ചുറുചുറുക്കുള്ള യുവാക്കൾ മുന്നിട്ടിറങ്ങുകയും വേണം.

ഈ ഫോറത്തിൽ യുവാക്കളാണധികം പേരും . അവർക്ക് പുതിയ പുതിയ ഐഡിയാസുണ്ടാകും. ക്രിയേറ്റീവായ ആശയവും ആകർഷകമായ പരിപാടികളും നിങ്ങളുടെ  മനസ്സിലുണ്ടോ ? എങ്കിൽ അതും പ്രയോഗവത്കരിക്കാമല്ലോ.

അറിയുക,   ഇപ്പോൾ ശരിയാക്കിത്തരാൻ മാത്രം വഴിതടസ്സം നിൽക്കുന്ന ഒന്നല്ല RT യും RT  സഹൃദയരും. ഇതൊരു സാംസ്കാരിക ഇടവും ഇടനാഴിയുമാണ്. ഇവിടെയുള്ള മൗനം പോലും മറ്റു കൂട്ടായ്മകളെ അപേക്ഷിച്ച് അർഥഗർഭമാണ്.
അറിയുക, RTEx-ഉം നിങ്ങളൊക്കെയുള്ള ഒരു കുഞ്ഞു കൂട്ടായ്മയാണ്. ഇവിടത്തെപ്പോലെ അവിടെയും ''മടി " ഒരു വിഷയമാണ്.

മൊത്തത്തിൽ എവിടെയുമുള്ള വിഷയമെന്നത് മടി തന്നെ. എന്നാലോ നമ്മുടെ തിരക്കിനൊട്ടു കുറവുമില്ല.   മനസ്സിന്റെ മടിയും ഉത്സാഹക്കുറവും മാറിക്കിട്ടാൻ  ക്ഷീരബലാദിത്തൈലം കൊടുത്താൽ മതിയോ ? ഇല്ലല്ലോ. ചsഞ്ഞിരുപ്പ് ഒഴിവാക്കാൻ  "കാപ്പിന്റട്ച്ചി" യുടെ കഴുത്തിൽ മുമ്പൊക്കെ കമുകിൻ പാള തൂക്കാറുണ്ടായിരുന്നു. അങ്ങിനെ വല്ലതും സാംസ്ക്കാരിക ഉണർവ്വിന് വേണ്ടി ചെയ്യേണ്ടി വരുമോ? 

No comments:

Post a Comment