Thursday 14 September 2017

ഫ്രെയിമിലെ കയ്യൊതുക്കവും സൂചനകളും / ഷരീഫ് കുരിക്കൾ

*ഫ്രെയിമിലെ*
*കയ്യൊതുക്കവും*
*സൂചനകളും*

ഷരീഫ് കുരിക്കൾ

സമകാലിക സംഭവങ്ങളോട് നെഞ്ച് വിരിച്ച് പ്രതികരിക്കാനാവുക എന്നത് തന്നെയാണ് ഒരെഴുത്തുകാരന്റെ ഏറ്റവും വലിയ ശക്തി. അതിന്റെ പേരിൽ ചിലപ്പോൾ അതേ നെഞ്ചിനെയോ നെറ്റിയെയോ തുളക്കാൻ കാഞ്ചിയൊരുക്കിയവരെ നേരിടേണ്ടിയും വന്നേക്കും.

സാൻ മാവിലയുടെ ഫ്രെയിം എന്ന കവിത ഈ നിശ്ചയദാർഢ്യത്തിന്റെ ചൂര് ചുരത്തുന്ന രചനയാണ്.  പറയേണ്ട കാര്യം മറ്റാരും പറയാത്ത രീതിയിൽ പറയുമ്പോഴാണല്ലോ കവിത വിജയിക്കുന്നത്. താ(സാ)ൻ കണ്ടെത്തുന്ന പ്രതീകങ്ങൾ മറ്റാരും  പറഞ്ഞതായിരിക്കരുതെന്ന നിർബന്ധ ബുദ്ധി കവിക്കുണ്ട്.

സ്മാരകങ്ങൾ മറക്കാതിരിക്കാനാണെന്ന സാമ്പ്രദായിക ചിട്ടകളെ തകർക്കുകയാണ്    മറവിസ്മാരകങ്ങൾ എന്ന പ്രയോഗം. നല്ല ദിനങ്ങൾ ഉദ്ധരിണിയിലാണ് പ്രയോഗിച്ചതെങ്കിൽ കിട്ടുമായിരുന്ന ശക്തിയുടെ എത്രയോ ഇരട്ടി പ്രഹരശേഷി അതില്ലാതെ "കൂനുവന്ന നല്ല ദിനങ്ങൾ നക്കിയെടുക്കും മുമ്പ് " എന്ന വരികളിൽ സൃഷ്ടിച്ചെടുക്കാനാവുന്നു. നക്കിയെടുക്കുക എന്നിടത്ത് നമുക്ക് വീണ്ടും പശുക്കുത്തേറ്റ് തുളച്ചു കേറിയ അനുഭവമുണ്ടാകുന്നു. ചുരുട്ടിയെറിഞ്ഞ കടലാസു ചീന്തുകളിൽ ചോര പൊടിയുകയല്ല ചെയ്യുന്നത് , ചീറ്റുകയാണ് എന്നതിലൂടെ നിരത്തിവെക്കാൻ പോകുന്ന സംഭവപരമ്പരകളുടെ ഭീകരത എത്രയാണെന്ന് വെളിവാക്കപ്പെടുന്നുണ്ട്.

ജീർണിച്ച അശോക ചക്രത്തിന്റെ ഉടലൊടിഞ്ഞു എന്നു പറയുന്നതിലൂടെ ജനാധിപത്യത്തിന്റെ തകർച്ചയുടെ ആഴം വ്യക്തമാക്കപ്പെടുന്നു.

Shareef Kurikkal

No comments:

Post a Comment