Sunday 10 September 2017

പട്ലയുടെ പെരുമ* *സർഗ്ഗ ലോകത്ത്* *ഇനിയുമുയരട്ടെ* __/ അസ്ലം മാവില ___________________

പട്ലയുടെ പെരുമ*
*സർഗ്ഗ ലോകത്ത്*
*ഇനിയുമുയരട്ടെ*
___________________

അസ്ലം മാവില
___________________

നാല് കുട്ടികളെ ഇവിടെ പരിചയപ്പെടുത്തുന്നു. അവർ വ്യത്യസ്തരാകുന്നത് അവരുടെ സർഗ്ഗ സിദ്ധി തന്നെ. മഖ്ബൂൽ , മാലിക് & നിയാസ്, ഇദ്രീസ് നാലു പേരും പട്ലക്കാർ . SSF ജില്ലാതല സാഹിത്യോത്സവിൽ ഈ മൂന്ന് മിടുക്കന്മാർ നേടിയ സമ്മാനങ്ങൾ നമ്മുടെ പ്രദേശത്തിന് കൂടി അവകാശപ്പെട്ടതാണ്. അവരുടെയും അവരുടെ മാതാപിതാക്കളുടെയും സന്തോഷം നമ്മുടെ ഗ്രാമത്തിന്റെ  കൂടി സന്തോഷമാകുന്നത് അങ്ങിനെയാണ്.

*മഖ്ബൂൽ പട്ല* (ഒന്നാം സ്ഥാനം -
ജൂനിയർ വിഭാഗം - പ്രബന്ധ രചന)
*മാലിക് പട്ല* (ഒന്നാം സ്ഥാനം -
സബ് ജൂനിയർ മലയാളം വായന)
*നിയാസ്  പട്ല* ( മൂന്നാം സ്ഥാനം -
ഹൈസ്ക്കൂൾ വിഭാഗം ഖിറാഅത്ത് )
*ഇദ്-രീസ് പട്ല* ( രണ്ടാം സ്ഥാനം -ചിത്ര രചന)

സാഹിത്യോത്സവത്തിൽ ജില്ലാതല വിജയികളായ ഈ പ്രതിഭകളെ അകമഴിഞ്ഞ്  നമുക്ക് അഭിനന്ദിക്കാം.

ഖുർആൻ പാരായണ നിയമങ്ങൾ സസൂക്ഷമം പഠിച്ച് ഹൈസ്കൂൾ വിഭാഗം ഖിറാഅത്തിൽ മൂന്നാമനാകുക ചെറിയ കാര്യമല്ല. നമ്മുടെ നാട്ടിലെ തന്നെ രണ്ട് ഹിഫ്ദ് സ്ഥാപനങ്ങളിലടക്കം ഇവിടെയും അയൽപ്രദേശങ്ങളിലുമായി ഒട്ടേറെ മക്കൾ  ഹാഫിദുമാരാകാൻ തയാറായിക്കൊണ്ടിരിക്കുന്ന വേളയിൽ ഇത്തരം മത്സര വിജയവാർത്തകൾ അവർക്കും സന്തോഷം നൽകുമെന്ന് കരുതുന്നു.

മാതൃഭാഷയോട്, മലയാളത്തോട്, നമ്മുടെ കുട്ടികൾ കാണിക്കുന്ന താത്പര്യം വലിയ ചൂണ്ടുപലകയാണ്. അത് കൊണ്ട് തന്നെ മലയാള വായന, മലയാള പ്രബന്ധരചന എന്നിവയിൽ ജില്ലയിലെ ഒന്നാം സ്ഥാനക്കാരാകാൻ നമ്മുടെ ഗ്രാമത്തിലെ കുട്ടികൾക്കായത് ചെറിയ വർത്തമാനമല്ല.  RT ഫോറത്തിലത് പ്രത്യേകം പരാമർശിക്കേണ്ട സംഗതി കൂടിയാണ്.

ഭാഷയാണ് നമ്മുടെകരുത്ത്. അതിന് ആര്യനെഴുത്തെന്നോ അസ്പൃശ്യയെഴുത്തെന്നോ വേർതിരിവില്ല. അന്നുമില്ല; ഇന്നുമില്ല.

സംസാര ഭാഷാ ശൈലി എങ്ങിനെയായാലും അതിനെത്ര രൂപ-അഭംഗി ഉണ്ടായാലും ഭാഷയിലെ വരമൊഴിയിൽ  ചില ചിട്ടവട്ടങ്ങൾ പാലിച്ചേ മതിയാവൂ. മലയാളവും അതിൽ നിന്ന് വരക്ക് പുറത്ത് നിൽക്കുന്നില്ല.

കൂട്ടത്തിൽ പറയട്ടെ,
പ്രഭാഷണ വേദികളിൽ വരെ ഞാൻ നേരത്തെ സൂചിപ്പിച്ച സ്റ്റാൻഡേർഡ് കീപ് ചെയ്യേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.  അതുകൂടി മത-രാഷ്ട്രീയ- സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രസംഗകർ ശ്രദ്ധിച്ചാൽ, അത് ശ്രോതാക്കൾക്ക് നൽകുന്ന വലിയ ആദരവ് കൂടിയായിരിക്കും. വായിച്ചും കണ്ടും ആസ്വദിക്കുന്നവർ  മാത്രമല്ല,  ശ്രോതാക്കൾ കൂടി ആസ്വാദകരും സഹൃദയരുമാണല്ലോ.

ഈ ഒരു നല്ലചിന്ത കൂടി കൂട്ടത്തിൽ പങ്കിട്ടു കൊണ്ട് ഈ കുറിപ്പ് ഇവിടെ നിർത്തുന്നു.
_____________________
Rtpen.blogspot.com

No comments:

Post a Comment