Saturday 30 September 2017

എഞ്ചിനീയർ തൻസീറയെ ഐടി കമ്പനികൾ ക്ഷണിക്കുന്നു / അസ്ലം മാവില

എഞ്ചിനീയർ തൻസീറയെ
ഐടി കമ്പനികൾ ക്ഷണിക്കുന്നു

അസ്ലം മാവില

അൻപതോടടുക്കുന്നവർക്കും അത് കഴിഞ്ഞങ്ങോട്ട് പോകുന്നവർക്കുമുള്ള പരിമിതികളിൽ  പെട്ട ചിലതുണ്ട്. വിലപേശുക, അനുഭവങ്ങൾ പങ്കിടുക തുടങ്ങിയവ അതിൽ പെടും.

BIT (Bearys Institute of Technology) യിൽ നിന്ന് 2017 ൽ എഞ്ചിനീയറിംഗ് കോഴ്സ് പൂർത്തിയാക്കിവരുടെ ബിരുദദാന ചടങ്ങായിരുന്നു ഇന്നലെ. എന്റെ സഹോദരീപുത്രി ഫായിസയടക്കം പട്ലയിൽ നിന്നുള്ള രണ്ട് പെൺകുട്ടികളും അവിടെ നിന്ന് BE പൂർത്തിയാക്കിയവരിലുണ്ട്.

ചടങ്ങ് തുടങ്ങാൻ കുറച്ച് സമയം കൂടി ബാക്കിയുണ്ടായിരുന്നു. ലോക പ്രശസ്ത എണ്ണക്കമ്പനിയായ ARAMco യിലെ ഉന്നത ഉദ്യോഗസ്ഥൻ അടക്കമുള്ള വിശിഷ്ടാതിഥികൾ വിശേഷാൽ സ്ഥാനഗൗണും ക്യാപും ധരിച്ച് ചെമന്ന പരവതാനിയിൽ കൂടി ആനയിക്കൽ ചടങ്ങിന്റെ അസ്സംബ്ലി പോയന്റിലേക്ക്   നടക്കുന്നുണ്ടായിരുന്നു ഞങ്ങളവിടെ എത്തുമ്പോൾ.

കോളേജ് കവാടത്തിന് തൊട്ട് താഴെ ഇടത് ഭാഗത്തുള്ള വലിയ ഡിസ്പ്ലേ ബാനറിൽ രണ്ടിടത്ത് ഒരു പട്ലക്കാരിയുടെ ഫോട്ടോ എന്റെ ശ്രദ്ധയിൽ പെട്ടു! ബാംഗ്ലൂരിലെ പ്രശസ്തമായ രണ്ട് I T കമ്പനികളിലേക്ക് അവളെ ക്യാമ്പസ് പ്ലേസ്മെൻറ് വഴി ജോലിക്കായി ക്ഷണിച്ചിരിക്കുന്നു. ആ മിടുക്കിയായ എഞ്ചിനീയർ, ആരെന്നോ ? T. P. യൂസഫിന്റെ മകൾ തൻസീറ!

പ്രമുഖ ഐ.ടി.കമ്പനികളായ ഇൻഫോസിസും ഹിന്ദുസ്ഥാൻ ഗ്ലോബൽ സൊല്യൂഷനുമാണ് തൊഴിൽ ദാതാക്കൾ. ജോലിയിൽ പ്രവേശിക്കണോ വേണ്ടയോ എന്നത് ഇനി തൻസീറയുടെ തീരുമാനം.

മികച്ച മാർക്ക്, ടീം വർക്ക്, I T മേഖലയിൽ കൂടുതൽ പഠിക്കാനുള്ള താത്പര്യം തൻസീറയുടെ ഗുണങ്ങൾ ഫായിസയടക്കമുള്ള സഹപാഠിനികളും IT ഫാക്വൽറ്റി അംഗങ്ങളും പറയുമ്പോൾ വലിയ സന്തോഷം തോന്നി.

ദുബായിൽ ഒരു പ്രമുഖ കമ്പനിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമുള്ള മുൻസിർ, ഈ മിടുക്കിയുടെ സഹോദരനാണ്. മാതാവ് :  അസ്മ.  (മുൻസിർ നല്ലൊരു നടനും കലാകാരനാണ്. സ്വന്തമായി എഫേർട്ട് എടുത്ത് മൈക്രോ ഫിലിംസ് സംവിധാനിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടിൽ മതിയായ രൂപത്തിലും അർഹിക്കുന്ന രീതിയിലും പ്രോത്സാഹനം പൊതുവെ കുറവാണല്ലോ. അതിനുള്ള വേദിയും ഉണ്ടാകാറുമില്ല.)

ക്യാമ്പസ് പ്ലേസ്മെന്റ് കിട്ടാക്കനിയല്ല. കഴിവുള്ളവരെ ആളും അവസരങ്ങളും തേടിയെത്തും. അതിനുദാഹരണമാണ് തൻസീറ. ഭാവുകങ്ങൾ !

BIT ബിരുദദാന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ, ലോകത്തിലെ വിവിധ അന്താരാഷ്ട്രാ സർവ്വകലാശാലകളിൽ (ദക്ഷിണ കൊറിയയടക്കം ) വിസിറ്റിംഗ് പ്രൊഫസറായ ഡോ. ഉമേഷ് റാവുവിന്റെ വാക്കുകൾ ഇവിടെ കുറിക്കട്ടെ :

"ഇന്നലെ വരെയുള്ള നിങ്ങളുടെ കൈകുറ്റങ്ങൾ പൊറുക്കപ്പെട്ടു, അധ്യാപകർ തിരുത്തി തന്നു. ഇന്ന് മുതൽ നിങ്ങൾ സാങ്കേതിക രംഗം സജീവമാക്കേണ്ട ബിരുദധാരികളാണ്.  നാളെ കോർപറേറ്റ് ലോകത്ത് നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ കൈപ്പിഴ പോലും അവഗണിക്കപ്പെടാത്ത ഒന്നാണ്. തിരുത്താൻ കൂടെ അധ്യാപകരുണ്ടാകില്ല, കൂട്ടിന് സതീർഥ്യരുമില്ല."

No comments:

Post a Comment