Sunday 10 September 2017

*നുറുങ്ങുകള്‍....* അസീസ്‌ പട്ള

*നുറുങ്ങുകള്‍....*

അസീസ്‌ പട്ള

പട്ള സ്കൂളിനു ഹൈസ്കൂള്‍ പദവി കിട്ടുന്നതിനു മുമ്പ് എഴാം ക്ലാസ് കഴിഞ്ഞാല്‍ പിന്നെ കാസര്‍ഗോഡ്‌ ഗവണ്മെന്റ് ഹൈസ്കൂളിലാണ് തുടര്‍പഠനം, എന്‍റെ ജ്യേഷ്ടന്‍ ശഫിച്ചയൊക്കെ ആ പാത പിന്‍പറ്റിയവരാ.. ബസ്സ് യാത്രചെയ്തുപോകുന്നവരൊക്കെ  കോളേജിലാപഠിക്കുന്നവരെന്ന  ഒരു മിഥ്യാധാരണ ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ അവര്‍ക്കുള്ള ആദരവും ബഹുമാനവും ഇരട്ടിപ്പിച്ചു., എന്‍റെ മൂത്താന്‍റെ മകന്‍ സി.എച്ച്. അബൂബക്കര്‍ച്ചയും നമ്മുടെ എച്ച്.കെ.അബ്ദുര്‍റഹ്മാന്‍ച്ചയും കാസര്‍ഗോഡ്‌ ഹൈസ്ക്കൂളില്‍ പഠിക്കുന്നകാലം.

എന്‍റെ കുഞ്ഞിമ (ബി. ബഷീറിന്‍റെ)  വീട്ടുമുറ്റത്തു ഒരു കൊച്ചു ഉദ്യാനവും അതിന്‍റെ മദ്ധ്യത്തിലായി കൈപ്പിടിയിലൊതുങ്ങുന്ന ഒരു മുള്‍മുരിക്കും തഴച്ചു വളര്‍ന്നിരുന്നു, ഒരു വൈകുന്നേരത്തില്‍ ഉമ്മയെ (الله يرحمها) അനുഗമിച്ചഞാന്‍ മച്ചുനന്‍ ബഷീറും നാസിര്‍ച്ചയും എന്തോ ഒരു കളിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു,

അപ്പോഴാ നമ്മുടെ കഥാപാത്രം സി.എച്ച്. ഇച്ചാന്‍റെ വരവ്.. ഉദ്യാനപാലകന്‍ മൊയ്തുച്ചയുമായി എന്തൊക്കെയോ സംസാരിച്ചു അത് ഒരു വാതുവെപ്പില്‍ കലാശിച്ചു, മറ്റൊന്നുമല്ല, ആ മുള്‍മുരിക്കിനെ തന്‍റെ കരവലയത്തില്‍ അമര്‍ത്തിപ്പിടിക്കുമെന്നും ഒരു മുള്‍പ്പാടുകളും കൈവെള്ളയില്‍ ഉണ്ടാവില്ല എന്നായിരുന്നു സി.എച്ച്. ഇച്ചാന്‍റെ വാദം!, പറ്റില്ല എന്ന് മൊയ്തുച്ചയും, വാഗ്വോദത്തിന്‍റെ വേലിയേറ്റത്തില്‍ ഒലിച്ചുപോയ കളി നിര്‍ത്തിയ  ഞങ്ങള്‍ മൂവരും വാതുകാഴ്ചക്കാരായി.

സി.എച്ച്. ചില മജിഷ്യന്‍മാരെ അനുകരിക്കുംവിധം ഞങ്ങള്‍ക്കഭിമുഖമായി നിന്നുകൊണ്ട് കണ്ണിലും മുഖത്തും അസഹ്യമായ വേദന പ്രകടമാക്കി മുള്‍മുരിക്കിനെ അമര്‍ത്തിപ്പിടിച്ചു.. ഞങ്ങള്‍ ശ്വാസമടക്കിനോക്കിനിന്നു, അല്പം കഴിഞ്ഞു കൈവെള്ളനോക്കിയ ഞങ്ങള്‍ അത്ഭുതപ്പെട്ടു!. ഒരു പാട്‌പോലുമില്ല! അതിശയിച്ചു നിന്ന ഞങ്ങളെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞുതീര്‍ത്തു, അതെ...ഞാന്‍ കൈ അമര്‍ത്തിയിരുന്നില്ല, വെറുതെ അഭിനയിച്ചത് മാത്രമായിരുന്നു..........ഹ ഹ ഹ ... കൂട്ടച്ചിരി.

😆😆😆

അസീസ്‌ പട്ള

🥀🥀

No comments:

Post a Comment