Sunday 10 September 2017

*എല്ലാവരുടെയും* *വിനീത ശ്രദ്ധയ്ക്ക്* / Connecting Patla

*എല്ലാവരുടെയും*
*വിനീത  ശ്രദ്ധയ്ക്ക്*
_________________________
  Connecting Patla

സിപിക്ക് ലഭിക്കുന്ന പിന്തുണ പോലെ തന്നെ പൊതുജനതാൽപര്യമുൾകൊണ്ട് CP  അതത് സന്ദർഭങ്ങളിലെടുക്കുന്ന നിർദ്ദേശങ്ങളുൾപ്പെടുത്തിയുള്ള  R & R നും നിങ്ങൾ നൽകുന്ന പിന്തുണ ഏറെ വിലമതിക്കത്തക്കതാണ്.

സിപി- R&R ന്റെ താൽപര്യമുൾക്കൊണ്ട്,  *മത-രാഷ്ട്രീയ* സംഘടനകളുടെ ടെക്സ്റ്റ് /ഓഡിയോ/ വീഡിയോകൾ നമ്മുടെ ഗ്രൂപ്പിൽ പോസ്റ്റുന്ന വിഷയത്തിൽ അംഗങ്ങൾ കാണിക്കുന്ന ജാഗ്രതയെയും സിപി വിലമതിക്കുന്നു.

എന്നാൽ ചില സന്ദർഭങ്ങളിൽ ഇവ വഴിമാറി സിപി ഫോറത്തിൽ വരുന്നുണ്ടെന്നത് നിങ്ങൾ എല്ലാവരെയും പോലെ CP ഗവേണിംഗ് ബോഡിയുടെയും  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. തുടക്കത്തിൽ ആർക്കും പരാതിയില്ലാത്തതാണെങ്കിലും പിന്നീടവ താമസംവിനാ പരാതിപ്പെടാനുള്ള സാധ്യതയുണ്ട്. മാത്രവുമല്ല,  മാത്സര്യബുദ്ധിയോടെ അവ പരസ്പരം കൊമ്പ് കോർത്ത് നിരന്തരം പോസ്റ്റ് ചെയ്യുവാൻ സാധ്യതയുമുണ്ട്. (മുൻകാല അനുഭവങ്ങൾ ഒരു പാട് നമ്മുടെ ഓർമ്മയിലുണ്ടല്ലോ.)

അത് കൊണ്ട് അത്തരമൊരു അസ്വീകാര്യസാഹചര്യമുണ്ടാകുന്നത് മുഴുവനായും  ഒഴിവാക്കാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്.  അതിനാൽ *മത-രാഷ്ട്രീയ* സംഘടനകളുടെ ബാനറിൽ ഉള്ള ടെക്സ്റ്റ്/ ഓഡിയോ / വീഡിയോകൾ കഴിവതും പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നു അഭ്യർത്ഥിക്കുന്നു.

സിപിയുടെ നിയമനിർദ്ദേശങ്ങൾ എല്ലാവർക്കും ബാധകമായതുകൊണ്ട് ഈ വിഷയത്തിലും പരസ്പര സഹകരണവും പിന്തുണവയും ഞങ്ങൾക്ക് വളരെ  ആവശ്യമാണ്.

മറ്റു മാത്സര്യങ്ങൾ തൽക്കാലം മാറ്റി വെച്ച്  സാമൂഹിക-സാംസ്കാരിക- വിദ്യാഭ്യാസ- ആതുര ശൂശ്രൂഷാ - ക്ഷേമ രംഗത്ത് CP നടത്തുന്ന ഉദൃമങ്ങൾക്ക് കരുത്തേകാനും സപ്പോർട്ടും പബ്ലിസിറ്റിയും നൽകാനും നിങ്ങൾ ഓരോരുത്തരും ഈ ഓപൺഫോറം വിനിയോഗിക്കണെമെന്ന് അഭ്യർഥിക്കുന്നു -
_______________________
*CPG BODY*
Connecting Patla

No comments:

Post a Comment