Saturday 30 September 2017

ദൃഷ്ടിക്കുമപ്പുറം! /അസീസ്‌ പട്ള

*ദൃഷ്ടിക്കുമപ്പുറം!*

*അസീസ്‌ പട്ള*
_________________________

പിണറായി ചോദിച്ചതോ.... ഒരു പൂവ്, അറബ് ലോകത്തെ “ചാച്ചാജിയായി അറിയപ്പെടുന്ന” ഷാര്‍ജ ഷെയ്ഖ്‌ കൊടുത്തതോ....ഒരു പൂക്കാലം!!

ക്രിമിനലോ... രാജ്യദ്രോഹക്കുറ്റംമോ അല്ലാതെ ജയിലില്‍ കഴിയുന്ന, മൂന്നു വര്‍ഷം പിന്നിട്ട കേരളക്കാരെ ഒന്ന് തിരിച്ചയക്കാന്‍ ദയവുണ്ടാവുമോയെന്നു ഒരു കാപ്പി സല്‍ക്കാരത്തിനിടയില്‍ ചോദിച്ച പിണറായിയെ ഞെട്ടിപ്പിക്കുന്ന പ്രവര്‍ത്തനമായിരുന്നു കാപ്പികുടിക്കിടയില്‍ നടമാടിയത്, ഭരണാധികാരിയും, യു.എ.ഇ സുപ്രിം കൌണ്‍സില്‍അംഗവും, അക്ഷരപ്പ്രേമിയും, പണ്ഡിതനും, എഴുത്തുകാരനും, നാടകകൃത്തും സര്‍വ്വോപരി തികഞ്ഞ ഒരു വായനക്കാരനുമായ ഷാര്‍ജ ഭരണാധികാരി സെക്രട്ടറിയെ വിളിച്ചു 148 കേരളീയരെ മാത്രമല്ല, മുഴുവന്‍ ഇന്ത്യക്കാരെയും ലോകരാഷ്ട്രങ്ങളിലെ എല്ലാവരെയും മോചിപ്പിക്കാന്‍ ഉത്തരവ് നല്‍കിയ അങ്ങയെ ഈയുള്ളവന്‍ എണീറ്റു നിന്നു വന്ദിക്കുന്നു.,” പ്രഭോ......ദീഘയുസ്സു...”  കൂട്ടത്തില്‍ എന്തിനാ തിരിച്ചയക്കുന്നത്,  അവര്‍ക്കവിടെത്തെന്നെ ജോലിയോരുക്കുമെന്ന വാഗ്ദാനവും കേട്ട പിണറായിക്കും ശൈഖിനുമടക്കം സുഷുമാജി തൊട്ടിങ്ങോട്ടു അഭിനപ്പ്രവാഹമായിരുന്നു.  കേരളം കോരിത്തരിച്ച നിമിഷം..

ഇടത്തോട്ടു ചരിഞ്ഞെന്ന ആക്ഷേപം ഒഴിവാക്കാന്‍ തല്‍കാലം പിണറായിയെ വന്ദിക്കല്‍ എന്‍റെ ഉള്ളത്തിലൊതുക്കുന്നു.

പിറന്ന മണ്ണിലെ അക്രമവും ബീഭത്സവും തുരത്തിയോടിച്ച രോഹിങ്ക്യന്‍ വംശജരെ അഭയാര്‍ത്ഥികളായെങ്കിലും അംഗീകാരിക്കാത്ത നുഷ്യത്വരഹിതരും, നരനായാട്ടില്‍ നാട് ഭരിക്കുന്ന മോഡിക്കും കൂട്ടര്‍ക്കും വലീയ ഒരു സന്ദേശമുണ്ട് ആ മഹാമനസ്കന്‍റെ അതിരില്ലാത്ത സ്നേഹമയത്തില്‍...

കുന്നിക്കുരു കുപ്പയില്‍ വീണാലും കുന്നിക്കുരു തെന്നെയെന്ന് കാരണവന്മാര്‍ക്കൊരു ചൊല്ലുണ്ട്; എക്കാലത്തെയും ഇന്ത്യയുടെ അഭിമാനഭോജനും, മതേതരനും, എഴുത്തുകാരനും, തന്ത്രജ്ഞനും, പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ്‌ നെഹ്രുജിയുടെ ജീനുകളാണല്ലോ പുത്രസമ്പതതായ  വരുണ്‍ഗാന്ധിയിലുമോടുന്നത്., ഐക്യരാഷ്ട്രസഭയില്‍ അഭയാര്‍ഥി കരാറൊപ്പിട്ടിട്ടില്ലായെന്ന ഉടക്ക്ന്യായത്തിന്‍റെ മറവില്‍ തടി  തപ്പുന്ന മോഡിയെ,  “സാര്‍ക്ക്‌” നയം നടപ്പാക്കിക്കൊണ്ടെങ്കിലും  റോഹിന്ഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കരുതെന്നു  ഉച്ചൈസ്തരം വിളിച്ചുപറയാനുള്ള വരുണ്‍ഗാന്ധിയുടെ ത്രാണിയും അത് കൊണ്ട് തന്നെ.

മരുമക്കളായ കാക്കയേയും കൊക്കിനെയും കുട്ടനും മുട്ടനും കളിപ്പിച്ചു കുടുംബവൈരത്തിന്‍റെ എരിതീയില്‍  രാഷ്ട്രീയയെണ്ണയൊഴിച്ച്  ബദ്ധശത്രുക്കളാക്കിയ ബി.ജെ.പി യെ വരുണ്‍ കുട്ടനെങ്കിലും തിരിച്ചറിഞ്ഞു അധികം വൈകാതെ കൂട്ടിമുട്ടിച്ച  കുറുക്കച്ചാരുടെ മടയിലേക്ക് തെന്നെ തീയിട്ടെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യം എന്നാണല്ലോ ബി.ഡി.ജെ. എസ്ന്‍റെ നടേശഗുരുവിനെ അമിത്ഷാഉം കൂട്ടരും തെറ്റിദ്ധരിപ്പിച്ചതു, ഇടതു, വലതില്‍ ചേക്കേറാന്‍ തക്കം നോക്കി അച്ഛന്‍ഗുരുവും കേന്ദ്രത്തെ പുകഴ്ത്തി മകന്‍ഗുരുവും മത്സരിക്കുന്നത്  കുമ്മനത്തിന്‍റെ ചങ്കിളക്കി എന്നാണറിയാന്‍ കഴിഞ്ഞത്.

മനുസ്മൃതി-ഭാരതം പടുത്തുയര്‍‍ത്തുന്നതിലഭീഷ്ഠരായ ആര്‍.എസ്.എസ്സുകാര്‍ വിരാജിക്കുന്ന വിചാരകേന്ദ്രത്തിലെത്താന്‍ സവര്‍ണ്ണപദവി മാത്രം പോരായെന്ന തിരിച്ചറിവ് ഒരു കൊല്ലം പിന്നിട്ടപ്പോഴാണ് കാവിനടന്‍ സുരേഷ്ഗോപിയണ്ണന്‍ എം.പിക്ക് മനസ്സിലായത്‌, അടുത്ത ജന്മത്തിലെങ്കിലും പൂണൂലിട്ട നമ്പൂതിരിയായ് ജനിച്ചാല്‍ മതിയായിരുന്നുവെന്ന ആത്മഗദ്ഗദം കേരളസമൂഹം സഹതാപത്തോടെയാണ് നോക്കിക്കണ്ടത്.
 

ട്രംപണ്ണനും, ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും നേഴ്സറിക്കുട്ടികളെപ്പോലെ പെരുമാറി ബോംബിട്ടു കളിച്ചില്ലെങ്കില്‍ വീണ്ടും കാണാമെന്ന പ്രത്യാശയോടെ ഇന്നത്തേക്ക് വിട.

▫▫▫▫▫

No comments:

Post a Comment