Sunday 10 September 2017

*ടി പി മൊയ്ദീൻ കുഞ്ഞി ഹാജി അനുസ്മരണങ്ങൾ* ‍ /അസീസ് പട്ള

*ടി പി മൊയ്ദീൻ കുഞ്ഞി ഹാജി അനുസ്മരണങ്ങൾ*
‍📗📒📘📕📙📗📒
‍📗📒📘📕📙📗📒

*വിട ചൊല്ലിയത് നന്മനിറഞ്ഞ സാത്വികന്‍,*

*അസീസ് പട്ള*
  ➖➖➖➖

ഞങ്ങളുടെ മൊഗര്‍ ജംഗ്ഷനിലുള്ള വീടിനു മുമ്പിലൂടെ  ബാങ്ക് വിളിക്കുന്നതിനു ഏകദേശം  അരമണിക്കൂര്‍ മുമ്പ് തെന്നെ പള്ളിയിലേക്ക് നടന്നു നീങ്ങുന്ന, മെലിഞ്ഞു ഒത്ത ഉയരമുള്ള തലയില്‍ തൊപ്പിയണിഞ്ഞ ശുഭ്രവസ്ത്രധാരിയായ  ഞങ്ങളുടെ മൊയ്ദീന്‍ച്ചയെ ഇനി കാണില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ നിന്നും ഒരു പിടച്ചല്‍.. സൃഷ്ടാവിന്‍റെ സന്നിധിയിലേക്ക് വിളിക്കപ്പെട്ടിരുന്നു... ഇന്ന് അദ്ദേഹമെങ്കില്‍ നാളെ നമ്മള്‍.. എല്ലാ ആത്മാക്കളും മരണം രുചിക്കപ്പെടുമെന്ന  അല്ലാഹുവിന്‍റെ അലംഘനീയമായ  ഖുര്‍ആനിക സൂക്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നതും അതു തെന്നെയാണ്.

എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ അദ്ദേഹത്തിന്‍റെ നിക്കാഹും  തറവാട് വീട് കുടിയിരിക്കലും ഒരേദിവസത്തിലായിരുന്നു എന്നാണു, അന്നെനിക്ക് കഷ്ടിച്ച് നാല് നാലര വയസ്സ് കാണും, ചെറുപ്പത്തില്‍ തെന്നെ അവര്‍ എല്ലാവരും ഞങ്ങളുടെ ഉപ്പയും (الله يرحمه )വീടുമായി നല്ല ബന്ധമുണ്ടായിരുന്നു, പില്‍കാലത്ത് എന്‍റെ കസിന്‍സിസ്റ്ററെ പരേതതന്‍റെ അനുജന്‍ മര്‍ഹൂം പി.ടി. കുഞ്ഞാലിച്ച (എളിയ) നിക്കാഹ് കഴിച്ചതോട്കൂടി ബന്ധം കൂടുതല്‍ ദൃഡമാവുകയായിരുന്നു.

ഞങ്ങളുടെ വീടുപണി നടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ അനുഭവ സമ്പത്തില്‍ നിന്ന് ഒരുപാട് നല്ല ഉപദേശം പകര്‍ന്നു തന്നിട്ടുണ്ട്, സദഖതുന്‍ ജാരിയ എന്നാല്‍ ഇതൊക്കെ തെന്നെയായിരുന്നുവെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു..ആ പകര്‍ന്ന അറിവ് എന്നില്‍ നിന്നും മറ്റുള്ളവര്‍ക്ക് പകരുന്നിടത്തോളം കാലം....

ഒഴിവാക്കേണ്ട മാര്‍ബിള്‍ കഷ്ണങ്ങള്‍ പ്രകൃതിക്കും മറ്റു ചെടികള്‍ക്കും വിഘാതമാവരുതെന്ന നിര്‍ബന്ധബുദ്ധിയുള്ള ഞാന്‍ വിമ്മിഷ്ടംകൊള്ളുമ്പോള്‍ മോയിദീന്‍ചയാണ് ആ ഉപാധി മുമ്പോട്ടുവെച്ചത്, വീടിന്‍റെ മെയിന്‍ ഗേറ്റിനു കീഴില്‍ നിറച്ചാല്‍ മതി, അവിടെ തൈകളൊന്നുംവെക്കൂലല്ലോ, റോഡല്ലേ.. എത്ര നല്ല ഉപായം...!

നാളെ മഹശരയിലെ വിചാരണവേളയില്‍  കത്തിജ്ജ്വലിക്കുന്ന സൂര്യഗോളത്തിന്  ഒരു ചാന്‍ അടിയില്‍ കഴുത്തു വരെ വിയര്‍പ്പില്‍ കുളിച്ചു ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ കാത്തിരിക്കുന്ന ഒരവസ്ഥയുണ്ട്..നൌഉദുബില്ലാഹ്... ആ സമയത്ത് ഏഴു കൂട്ടര്‍ക്കാണ് അള്ളാഹു അവന്‍റെ ഹര്‍ശിന്‍റെ തണല്‍ നല്‍കുന്നത്, അതിലൊന്ന് അള്ളാഹുവിന്‍റെ പള്ളിയുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നവര്‍.... അല്ലാഹുവേ..... ആ കൂട്ടത്തില്‍ അദ്ദേഹത്തോടൊപ്പം ഞങ്ങളെയും, മാതാപിതാക്കന്മാര്‍, ഭാര്യ സന്താനങ്ങള്‍ ബന്ധു മിത്രാധികള്‍ ഞങ്ങളില്‍ നിന്നും മരണപ്പെട്ടവര്‍... എല്ലാവരെയും നീ ഉള്‍പെടുത്തണേ  നാഥാ...

പരേതന്‍റെ ഖബറിടം വിശാലവും, പ്രകാശപൂരിതവുമാക്കണേ തമ്പുരാനേ... അവരുടെ വീട്ടുകാര്‍ക്ക് ഈ വിയോഗം താങ്ങാനുള്ള സഹനശക്തിയും ഈമാനും വര്‍ദ്ധിപ്പിക്കണേ തമ്പുരാനെ.... അവരെയും ഞങ്ങളെയും അനുഗ്രഹിക്കണേ നാഥാ ..

ആമീന്‍

No comments:

Post a Comment