Saturday 30 September 2017

സിൽസില ട്രോളുകൾ / ഫയാസ് അഹമ്മദ്

*സിൽസില ട്രോളുകൾ*

ഫയാസ് അഹമ്മദ്

"മരം നട്ടേട്ത്ത്, മനുഷ്യൻ പോയേട്ത്ത് " എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്.

സഞ്ചാരിയായ മനുഷ്യൻ തന്റെ പാതയിലെല്ലായിടത്തും അവന്റെ അസ്തിത്വം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്; വിജയിച്ചിട്ടുമുണ്ട്.

മനുഷ്യൻ തന്റെ അസ്തിത്വരൂപകൽപ്പനയിൽ വാർത്തെടുത്ത ആധുനിക പരികൽപനകളിലൊന്നാണ് "സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം " എന്ന ത്രൈവാക്യ മുദ്രാവാക്യം. അതിൽ തന്നെ സ്വാതന്ത്ര്യമെന്നതിന് നൽകിയ നിർവ്വചനങ്ങളിൽ ജനകീയമായതാണ് സാപിന്റെ കുറിപ്പിൽ നാം കണ്ട "മൂക്കതിർത്തി ".
മൂക്കതിർത്തി പാലിക്കാത്തവരെ അവരെത്ര ജ്ഞാനമുള്ളവരായാലും പൊതുജനം അംഗീകരിക്കാറില്ല.

സാഹോദര്യത്തിന്റെ കൂടെ പറയേണ്ട ഒന്നാണ് അനുകമ്പ. പരനെ അറിയാനും സ്നേഹിക്കാനും കഴിയുന്ന അവസ്ഥാവിശേഷമാണിത്.   ഇതൊക്കെയും പൂർണ്ണമാവുകയെന്നത് അസാധ്യമാണ് താനും. അത് കൊണ്ട് തന്നെ ഇണങ്ങിയും പിണങ്ങയും സ്വയം അതിർവരമ്പുകൾ സൃഷ്ടിച്ചും, ചേർത്തു നിർത്തിയും മാറ്റി നിർത്തിയും ഒക്കെ മുന്നോട്ട് നീങ്ങുന്നു.

ഈയൊരു സംവിധാനത്തിൽ അറിവുള്ളവർ, അധികാരമുള്ളവർ, പണമുള്ളവർ, കഴിവുള്ളവർ തുടങ്ങിയവരൊക്കെ മുന്നിട്ടു നിൽക്കും. ഇവിടെയാണ് " മുന്നിട്ടു" നിൽക്കാൻ പറ്റാത്ത ചില വ്യക്തിത്വങ്ങൾ, തങ്ങളേത് വിധേനയെങ്കിലും ശ്രദ്ധിക്കപ്പെടണം എന്ന ചിന്തയിലധിഷ്ഠിതമായി ചില പ്രവൃത്തികൾ ( കോപ്രായങ്ങളുമാവാം) കാണിക്കാൻ സാഹസപ്പെടുന്നത്. അത്തരം സാഹസങ്ങളുടെ ബൈൻഡ് ചെയ്ത രൂപമാണല്ലോ ഗിന്നസ് ബുക്ക്.  (അതിന്റെ ഫലമായിട്ടാവണം  ഗിന്നസ് ബുക്ക് തന്നെ ഉണ്ടായത്).

നിങ്ങൾ GB ശ്രദ്ധിച്ചിട്ടുണ്ടോ ? അതിലെ കോപ്രായക്കാർ അധികവും വ്യക്തിത്വ വൈകല്യങ്ങൾക്കുടമകളാണ്.
ഇങ്ങനെ നെഗറ്റീവ് പബ്ലിസിറ്റി ഇഷ്ടപ്പെടുന്നവരെ / ഈണത്തിലെ അപസ്വരങ്ങളെ *സിൽസില* പാട്ടുകളായി പരിഗണിക്കാം.
ഈ ഗണത്തിൽ പെട്ടതാണ് റീഡേർസ് തീയറ്ററിൽ വരാറുള്ള വ്യക്തിഹത്യ ട്രോളുകളും  കൂടെയുള്ള " ചൊറിയാൻ മുട്ടിയ സ്ഥലത്ത് ചൊറിയാനും ചുടാന്നാളെ ചൂടാക്കാനുമുള്ള " ലഹരിയും.

എന്തുതന്നെയാലും ആർ.ടി അതിന്റെ മാന്യത കാണിച്ചു. ഒരാൾ പോലും സഭ്യത വിട്ട് പ്രതികരിച്ചില്ല. കൂടെ ചൊല്ലിക്കൊടുത്തു. ഇപ്പോൾ തള്ളിക്കളഞ്ഞു. സബാഷ് ! നല്ലത് കൊള്ളി പുകയുന്നത് പലപ്പോഴും ഓക്സിജൻ കിട്ടാഞ്ഞിട്ടാണ്. ഇനി ശുദ്ധവായു ശ്വസിക്കട്ടെ.
നമുക്കിവിടെ ഉലക്ക മേൽ കിടക്കാം.

No comments:

Post a Comment