Saturday 30 September 2017

പട്ല സ്കൂളിലെ പി.ടി. ഉഷ ടീച്ചർ സ്കൗട്ട് & ഗൈഡ്സിൽ ആദരവ് നേടുമ്പോൾ ... /അസ്ലം മാവില

പട്ല സ്കൂളിലെ
പി.ടി. ഉഷ ടീച്ചർ
സ്കൗട്ട് & ഗൈഡ്സിൽ
ആദരവ് നേടുമ്പോൾ ...

അസ്ലം മാവില

(Note : സ്കൗട്ട് മാഷ് പട്ല മുഹമ്മദ് കുഞ്ഞിയെ കുറിച്ചും ഈ ലേഖനത്തിൽ പരാമർശമുണ്ട്)

പി.ടി. ഉഷയെ എല്ലാവരും അറിയും, സ്കൗട്ട് & ഗൈഡ്സിൽ കേരളം അറിയുന്ന വേറൊരു പി.ടി. ഉഷയുണ്ട്. നമ്മുടെ, പട്ലസ്കൂളിന്റെ സീനിയർ HS Ast. P. T. ഉഷ ടീച്ചർ. പക്ഷെ ആ പേര് ഒന്നുകൂടി പരത്തി എഴുതിയലേ പൂർണ്ണമാകൂ, P. T. ഉഷ Pre -ALT.

സ്കൗട്ട് രംഗത്ത് കഴിഞ്ഞ പത്ത് വർഷമായി PTU സജീവമാണ്. Basic, Advanced, Himalaya Wood Bagde കഴിഞ്ഞ് ലഭിക്കുന്ന ട്രൈനിംഗാണ്, Pre - ALT. അതാണ് ഉഷാ ടീച്ചർ പൂർത്തിയാക്കിയിട്ടുള്ളത്.  2014 മുതൽ ഉഷാ ടീച്ചർ കാസർകോട്  സ്കൗട്ട് & ഗൈഡൻസിന്റെ  DOC ( ജില്ലാ ഓർഗ. കമ്മീഷണർ ) പദവി വഹിക്കുന്നു.

കേരള സ്റ്റേറ്റ്സ് ഭാരത് സ്കൗട്ട്സ് & ഗൈഡൻസ് അസോസിയേഷന്റെ ദീർഘകാല സേവന അവാർഡാണ് ഇപ്പോൾ ടീച്ചറെ തേടിയെത്തിയിരിക്കുന്നത്.  സ്കൗട്ട് രംഗത്ത് ടീച്ചറുടെ അസൂയാജനകമായ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഈ അവർഡ്.

പ്രധാനമന്ത്രിയുടെ അവാർഡടക്കം ഒട്ടേറെ ബഹുമതികൾ ടീചർക്ക് ലഭിച്ചിട്ടുണ്ട്. മാതൃഭൂമി, റോട്ടറി ക്ലബ്, കാസർകോട് നഗരസഭ തുടങ്ങിയ പ്രസ്ഥാനങ്ങൾ ടീച്ചറുടെ സേവനത്തെ ആദരിച്ചവരിൽ പെടും.

റോട്ടറി ക്ലബിന്റെ സഹകരണത്തോട്  കൂടി നേത്ര പരിശോധന ക്യാമ്പടക്കം നിരവധി പദ്ധതികൾ  കാസർകോട് GHS മുതൽ കൂടെയുള്ള പട്ല സ്കൂൾ ഹെഡ്മിസ്ട്രസ്സ് കുമാരി റാണി ടീച്ചറുടെയും തന്റെ സഹപ്രവർത്തകരുടെയും പി.ടി.എ യുടെയും സഹകരണത്തോടെ പട്ല സ്കൂൾ കേന്ദ്രമാക്കി ചെയ്യാൻ ഉഷാ ടീച്ചർക്ക് താത്പര്യമുണ്ട്.

"ഏറ്റവും നല്ല അന്തരീക്ഷത്തിലേക്കാണ് ഞാൻ എത്തിയിട്ടുള്ളത്. ഇനിയുള്ള 6 വർഷം ഈ സ്കൂളിൽ തുടരണമെന്നുണ്ട്." ഉഷ ടീച്ചറുടെ വാക്കുകളിൽ പ്രതീക്ഷയുടെ തിളക്കം.

ഉഷ ടീച്ചറുടെ മേൽനോട്ടത്തിൽ വഹാബ് മാഷും രാധാമണി ടീച്ചറുമടങ്ങുന്ന  ടീമാണ് ഇന്ന് പട്ല സ്കുൾ മൂന്ന് യൂനിറ്റുകൾക്ക് ( സ്കൗട്ട് & ഗൈഡ്സ് ) നേതൃത്വം നൽകുന്നത്. പട്ല സ്കൂളിലിനി അതിന്റെ തിരക്കാവും വരും ദിനങ്ങളിൽ. ഒക്ടോബർ 13 ന് എടനീറിൽ നടക്കുന്ന ക്യാമ്പിൽ പട്ലയിൽ നിന്നും കുട്ടികളുണ്ടാകും. 2018 റിപബ്ലിക് ദിന പരേഡിൽ നമ്മുടെ മക്കളും കളക്ട്രറേറ്റ് മൈതാനിൽ വിശിഷ്ടാതിഥികൾക്ക്  സല്യൂട്ട് നൽകും.

1990 കളിൽ പട്ല സ്കൂളിൽ സകാട്ട് യൂനിറ്റുണ്ട്. അന്നത്തെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയാ ജനകീയല്ലാത്തത് കൊണ്ട് അത്രകണ്ട് ആരും അറിഞ്ഞു കാണാനുമിടയില്ല. സൂര്യനാരായണൻ മാഷായിരുന്നു സ്കൗട്ട് മാഷ്. അതിനും മുമ്പ് ഞങ്ങളുടെ സ്കൂൾ കാലങ്ങളിൽ സ്കൗട്ടിന് ജോൺ മാഷുണ്ടായിരുന്നു.

2000 ന്റെ ആദ്യ രണ്ട് വർഷങ്ങളിൽ നമ്മുടെ നാട്ടുകാരാനായ ഒരു സ്കൗട്ട് മാഷ് പട്ല സ്കൂളിലുണ്ടായിരുന്നു.  മുഹമദ് കുഞ്ഞി മാസ്റ്റർ. ആ രണ്ട് വർഷങ്ങളിലും മാഷിന്റെ നേതൃത്വത്തിൽ കുട്ടികൾ ജില്ലാ സ്വതന്ത്ര്യ - റിപ്പബ്ലിക് ദിന പരേഡുകളിൽ പങ്കെടുത്തിട്ടുമുണ്ട്.  മാഷ് കുമ്പളയിലേക്ക് HS Ast. ആയി പ്രമോഷൻ കിട്ടിപ്പോയതോടെ അതവിടെ നിലച്ചു.

മുഹമദ് കുഞ്ഞി മാഷും Basic, Advanced, Himalaya Wood Bagde എന്നീ ട്രൈനിംഗുകൾ വിജയകരമായി പൂർത്തിയാക്കിയ വ്യക്തിയാണ്.  ജില്ലയിൽ നിന്നും അറബിക് വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന തല ഓൺ ടൈം സപ്പോർട്ടിംഗ് ടീമിൽ അംഗവുമായിട്ടുണ്ട് അദ്ദേഹം. ഇന്നുമദ്ദഹം രാജ്യ പുരസ്ക്കാർ, രാഷ്ട്രപതി ട്രൈനിംഗ് ക്യാമ്പുകളിൽ എക്സാമിനാറായി പോകുന്നു.

ഉന്നത വ്യക്തിത്വങ്ങളും വിദ്യാഭ്യാസ പ്രവർത്തകരുമായി അഭേദ്യമായ ബന്ധമുള്ള PT ഉഷ ടീച്ചർ നമ്മുടെ സ്കൂളിന്റെയും നാട്ടിന്റെയും പുരോഗതിയിൽ വലിയ കാൽവെപ്പു നടത്തുമെന്നും സേവന മേഖലയിൽ വലിയ സംഭാവന നൽകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

കണ്ണൂർ, മട്ടന്നൂർകാരിയാണെങ്കിലും 20 വർഷത്തിലധികമായി ഉഷ ടീച്ചർ കാസർകോടിന്റെ സ്വന്തമാണ്.
ടീച്ചർ,  താങ്കൾക്ക് ഭാവുകങ്ങൾ ! ഉന്നതങ്ങളിൽ താങ്കളിനിയുമെത്തട്ടെ.

No comments:

Post a Comment