Saturday 30 September 2017

സ്മൃതിപഥം എന്നെ ഓർമ്മപ്പെടുത്തിയത് / അസ്ലം മാവില

.സ്മൃതിപഥം
എന്നെ ഓർമ്മപ്പെടുത്തിയത്

അസ്ലം മാവില

രാവിലെ ടൗണിൽ പോകാൻ വായനശാലാ പരിസരത്തെത്തിയതായിരുന്നു.  സുഹൃദ് വലയത്തിലെ HK, CH, MA, MK തുടങ്ങിയവരെ കണ്ടപ്പോൾ, അവരോട്  സംസാരിക്കാൻ നിൽക്കേണ്ടി വന്നു. അവർ ഒരു ചെറിയ പരിപാടിയുടെ ഒരുക്കങ്ങളിലാണ്, സ്മൃതിപഥം എന്ന പേരിൽ.

അവിചാരിതമായുള്ള കണ്ടുമുട്ടലിൽ ആ സംരംഭത്തിന്റെ തീം കേട്ടപ്പോൾ എനിക്ക്  നിങ്ങളോടത് പങ്ക് വെക്കണമെന്ന് തോന്നി. ചെറിയ ചെറിയ സമയം കണ്ടെത്തി, തങ്ങളുടെ നല്ലനാളുകളിൽ  കൗടുംബികമായും രാഷ്ട്രിയമായും താങ്ങായും തണലായും നിന്നവരെ, വാർദ്ധക്യം കൊണ്ടോ രോഗം മൂലമോ വിശ്രമിക്കുന്നവരെ കാണുക, അവരുടെ കൂടെ ജനകീയ നേതാക്കളോടൊപ്പം അൽപം ചെലവഴിക്കുക.

പല മാനങ്ങൾ വായനക്കാർ കാണുമെന്നറിയാം. അവയെക്കുറിച്ചൊന്നും ഞാൻ അഭിപ്രായം പറയാനാളുമല്ല.

പൊതുരംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, അവസാന കാലങ്ങളിലോ, രോഗാതുരയവസ്ഥയിലോ ജീവിത സായാഹ്നങ്ങളിലെ ഒഴിവ് വേളകൾ ആരുമറിയാതെയും ആരുടെയും ശ്രദ്ധ പതിയാതെയും മാറ്റപ്പെടാറുണ്ട്. ഇഷ്ടപ്പെട്ടവരെയോ ഇഷ്ടനേതാക്കളെയോ കാണുവാനും അവരോട് മിണ്ടിയും പറഞ്ഞുമിരിക്കുവാനും ആഗ്രഹിച്ചു പോകുന്ന വേളകളാണിത് ശരിക്കും. അത് കൊണ്ട് തന്നെ എന്റെ കുറിപ്പിലെ മർമ്മവുമിത് തന്നെ.

ജനപ്രതിനിധി എൻ.എ. നെല്ലിക്കുന്ന് ഈ സ്മൃതിപഥ സംരംഭത്തിലൊരാളാണ്. തലമുറകൾ കണ്ട് മുട്ടുവാനും സ്നേഹവായ്പ് പങ്കിടാനും അവരുടെ നിലപാടുകൾക്ക് ചെവികൊടുക്കാനും ഈ സന്ദർഭങ്ങൾ ഒരുക്കും. രാഷ്ട്രീയ നേതൃത്വങ്ങൾ സ്വീകരിക്കേണ്ട, അനുധാവനം ചെയ്യേണ്ട നല്ല ഗുണങ്ങളിലൊന്നായി തോന്നി.

ഇഷ്ടപ്പെട്ട നേതാക്കളൽപസമയം ഒന്നിച്ചുണ്ടാവുക, അവരെ അൽപ നേരം കേൾക്കുക, കേൾപ്പിക്കുക, സന്തോഷം പറയുക. എത്ര സുന്ദര നിമിഷങ്ങൾ!  ജിവിത സായാഹ്നങ്ങൾ ധന്യമാകട്ടെ. തനിച്ചല്ല, ഒറ്റപ്പെട്ട നേരങ്ങളിലും കൂടെ പ്രവർത്തിച്ചരും തങ്ങളുടെ പ്രസ്ഥാനവും കൂടെയുണ്ടെന്നത് വലിയ കാര്യമാണ്.

ഇത്തരുണത്തിൽ, ജിവിത വിശ്രമത്തിലുള്ള കുമ്പള അബ്ദുൽ റഹിമാൻ സാഹിബ്, പി.എസ്. മൊയ്തിൻ സാഹിബ്, PM അബ്ദുൽ റഹിമാൻ സാഹിബ്, അബ്ദുല്ല ബാവ സാഹിബ്, അബ്ദുല്ല സാഹിബ് തുടങ്ങിയ ആദരണീയർക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

No comments:

Post a Comment