Sunday 10 September 2017

അസിസിന്റെ അസ്തമയ ശോഭ എന്റെ വായന / മാവില

അസിസിന്റെ
അസ്തമയ ശോഭ
എന്റെ വായന

മാവില

ഗ്രീക്ക് മിത്തിൽ Orpheus - ന് തന്റെ പ്രിയതമ Eurydice നോടുള്ള അദമ്യമായ സ്നേഹാനുരാഗത്തെ കുറിച്ച് പരാമർശമുണ്ട്.  Orpheus ന്റെ ലോകോത്തര സംഗീതം കല്ല് കരട് കരിമ്പാറ മുതലങ്ങോട്ടുള്ള സകല അചേതന വസ്തുക്കളെപ്പോലും ഹഠാദാകർഷിച്ചിരുന്നുവത്രെ.

സർപ്പദംശമേറ്റ് മരണം പുൽകിയ പ്രിയതമയുടെ ആത്മാവും ശരീരവും  തേടി പരലോകത്തെത്താൻ Orpheus പാതാളദേവതകളെ തന്റെ അനിർവ്വചനീയ സംഗീത കൊണ്ട് അരുക്കാക്കിയെന്ന് ആ സാങ്കൽപിക ഗ്രീക്ക് പുരാണ കഥകളിൽ വായിക്കാൻ പറ്റും. തിരിഞ്ഞ് നോക്കരുതെന്ന വ്യവസ്ഥയിൽ   Orpheus ന് സ്വപത്നിയെ തിരിച്ച് നൽകിയെന്നും ഭൂമികവാടത്തിനടുത്തെത്തിയപ്പോൾ Eurydice നോടുള്ള സ്നേഹം കൊണ്ട് അവൾ പിന്നാലെയുണ്ടോന്ന് നോക്കാൻ തലയൽപം തിരിച്ചു പോയെന്നും, അത് കാരണം Eurydice അപ്രതക്ഷ്യമായി  യമ ലോകത്തേക്ക് തിരിച്ചു പോയെന്നാണ് കഥാവസാനം.

സ്വപത്നിയോട് ശേഖരമേനോൻ കാണിക്കുന്ന  സ്നേഹാർദ്രത വായിച്ചപ്പോൾ Orpheus തന്റെ നല്ലപാതി Eurydice യോടുണ്ടായിരുന്ന  അഗാധ പ്രേമം ഇവിടെ ഓർത്ത് പോയി.

കഥ വായിച്ച് പോകുമ്പോൾ അൽപ്പം പൈങ്കിളിത്തം വായനക്കാർക്ക്  തോന്നുമെങ്കിലും,  അസീസ് പട്ല എഴുത്തിൽ കാണിച്ച കൈവഴക്കത്തിനും ആത്മാർഥയ്ക്കും മുന്നിൽ അതൊരു വലിയ വിഷയമായോ കുറവായോ എനിക്ക് അനുഭവപ്പെട്ടില്ല.

ഗുഡ് വൺ !

No comments:

Post a Comment