Saturday 30 September 2017

പട്ല ഗ്രാമോത്സവം കൂടിയാലോചനയ്ക്ക് ഇനി ഒരു ദിവസം മാത്രം ! /അസ്ലം മാവില

പട്ല ഗ്രാമോത്സവം
കൂടിയാലോചനയ്ക്ക്
ഇനി ഒരു ദിവസം മാത്രം !

അസ്ലം മാവില

ഗ്രാമോത്സവം വേണമെന്ന് എല്ലാവരും പറയുന്നു. ശരി, നമുക്കെല്ലാവർക്കും അത് വളരെ നന്നായി നടത്താവുന്നതാണ്.

അങ്ങിനെ നടത്തണമെങ്കിൽ കൂടിയാലോചന കൂടിയേ തീരൂ. യുവാക്കളും മുതിർന്നവരും വന്നേ മതിയാവൂ.

എങ്ങിനെ ? ഏത് മട്ടിൽ ?ഏത് രൂപത്തിൽ ? എന്തൊക്കെ പരിപാടികൾ ? അതിനുള്ളി മുന്നൊരുക്കങ്ങൾ ? അതെങ്ങിനെ ?

ഇതിനെ കുറിച്ച് ഒരു കൂട്ടായ ചർച്ച. അതിന് ഒത്തുകൂടണം. ഒരുമിച്ചാൽ വളരെ എളുപ്പത്തിൽ നടക്കും. ചെറിയ ചെറിയ ഉത്തരവാദിത്വങ്ങൾ. അവനവന് കഴിയുന്നത് ഏൽക്കാം, പറ്റാത്തവർക്ക് അതിലും ചെറിയ ഉത്തരവാദിത്വം.

ഇപ്പോൾ സ്കൂൾ കലോത്സവം നടക്കുന്നു, മൂന്ന് ദിവസമായി.  അധ്യാപകരും കുട്ടികളും PTA യും ഒന്നിച്ച് കൂടി, കൂടിയാലോചിച്ച് ഭംഗിയായി നടക്കുന്നു.

മെഡി. ക്യാമ്പ് നടന്നു. അതും കൂടിയാലോചിച്ച് . ഓരോരുത്തർ ഉത്തരവാദിത്വം ഏറ്റെടുത്തു. രോഗികളും അതിഥികളും മെഡിക്കൽ ടീമും എത്ര നല്ല വാക്കുകൾ കൊണ്ടാണ് സംഘാടകരെ അനുമോദിച്ചത് !

നാളെ നടക്കുന്ന കൂടിയാലോചനായോഗം അതിലും മികച്ചതാകണം. *ഇതൊരു ഉത്സവമാണ്*. അതിന് നല്ല ഹോം വർക്ക് വേണം. കൂടുതൽ പേർ യോഗത്തിൽ എത്തിച്ചേരണം.

എത്തിയാൽ ഗ്രാമോത്സവം ഭംഗിയാക്കാം. എല്ലാ മനസ്സുകളും ഒന്നിക്കുന്ന ഒരു വേദിയുണ്ടാക്കാം. എല്ലാവർക്കുമൊന്നൊത്തു കൂടാം.

"അവൻ വരും, ഞാൻ അവനേക്കാളും നേരത്തേ എത്തട്ടെ " എന്നെല്ലാവരും  തീരുമാനിച്ചാൽ നാളത്തെ *തുടക്കം* വിജയിക്കും.

അപ്പോൾ, എത്താൻ
മറക്കരുത്
മറ്റെന്ത് മറന്നാലും.

നാളെ, വെള്ളിയാഴ്ച,
29 സെപ്തംബർ 2017
വൈകിട്ട് 7 മണിക്ക്
ഗ്രൗണ്ടിലുള്ള പട്ല ഗവ:
ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ

No comments:

Post a Comment