Thursday 14 September 2017

സമയ് കാ പൂജാരി / അസ്ലം മാവില

ഇന്ന് ദേശീയ എഞ്ചിനീയേഴ്സ് ദിനം

"സമയ് കാ പൂജാരി"

അസ്ലം മാവില

എന്റെ പ്രായത്തിലുള്ളവരുടെ മുമ്പിൽ പഴയ ഏഴിലേയോ എട്ടിലേയോ ഹിന്ദി പുസ്തകം തുറക്കട്ടെ. "സമയ് കാ പൂജാരി" എന്ന തലക്കെട്ടിൽ ഒരു അധ്യായമുണ്ടായിരുന്നു. തൊട്ട് താഴെ നമ്മുടെ ഈസൂത്തര്ന്റെ (ഈശ്വര ഷെട്ടി ) തലക്കെട്ടിനെ ഓർമ്മിപ്പിക്കുന്ന ഒരു മനുഷ്യന്റെ ചിത്രവും. അതായിരുന്നു ഞങ്ങൾ ആദ്യമായി കണ്ട , കേട്ട, കുഞ്ഞിരാമൻ മാഷ് പറഞ്ഞ് തന്ന വിശേഷരയ്യ.  ആധുനിക മൈസൂരിന്റെ ശില്പി.

ആ പാഠഭാഗം പഠിപ്പിക്കുമ്പോൾ കുഞ്ഞിരാമൻ മാഷ് പറയും - അയ്യ പുറത്തിറങ്ങി നടക്കും, രാവിലെയും വൈകുന്നേരവും. ഓരോ പോയിന്റും ഓരോ കിറുകൃത്യ സമയം പോൽ. വാച്ച് നിലച്ചവരൊക്കെ (അന്ന് ബാറ്ററി വാച്ചുകൾ ഇല്ലല്ലോ) തങ്ങളുടെ സമയം ശരിപ്പെടുത്തുന്നത് അയ്യയുടെ പോക്ക് വരവനുസരിച്ചാണത്രെ. അത്രക്കും ആക്യുറേറ്റായിരിക്കും അദ്ദേഹത്തിന്റെ നടത്തം.

കർണ്ണാടകയിലെ മിക്ക എഞ്ചിനീയർസിന്റെയും കയിലുള്ള സർട്ടിഫിക്കറ്റിൽ കാണാം VT യൂനിവേഴ്സിറ്റിയുടെ പേര്. അത് ഈ അയ്യയാണെന്ന് എത്ര പേർക്കറിയാം?

ഡിഗ്രി എടുത്തത് ആർട്സിൽ, ബി.എ., തുടർന്നാണ് പുനയിൽ സിവിലിന് ചേരുന്നത്. ജലസേചന സംബന്ധമായ പ്രൊജക്ടുകളിലായിരുന്നു താത്പര്യം. അതൊക്കെ എഴുതിത്തുടങ്ങിയാൽ പേജുകൾ തീരും. കൃഷ്ണ ഗംഗ സാഗർ അണക്കെട്ടിന്റെ പിന്നിലെ ബുദ്ധി മുതൽ ഇന്ത്യയിലെ ആദ്യ എഞ്ചിനിയറിംഗ് കോളേജുകളിലൊന്നായ ബാംഗ്ലൂർ എഞ്ചി. കോളേജ് വരെ ആ പട്ടിക നീളും.  1912- 1918 കാലയളവിൽ മൈസൂർ ദിവാനായിട്ടുണ്ട്.  ഹൈദരബാദ് വെള്ളപ്പൊക്കത്ത സംരംക്ഷിത പ്രൊജക്ട് നടപ്പിലാക്കി വിജയിച്ച വാർത്ത ഏദനിലേക്ക് വരെ എത്തി. ബ്രിട്ടിഷ്കാർ അദ്ദേഹത്തെ അങ്ങോട്ടേക്ക് സമാന പ്രൊജക്ടിന്റെ പൂർത്തികരണത്തിന് അയ്യയെ അയച്ചു.

ഭാരതരത്നം  നൽകി ആദരിക്കപ്പെട്ടവരിലും വിശേഷരയ്യയുമുണ്ട്.

No comments:

Post a Comment