Thursday 14 September 2017

ഫ്രെയിം / സാൻ മാവില

കവിത

*ഫ്രെയിം*

സാൻ മാവില

ഇന്നലെകളിലെ
കറുപ്പുരുകിയൊലിച്ച
മൂലകളിൽ
ചുരുട്ടിയെറിഞ്ഞ
കടലാസു ചീന്തുകളുണ്ട്.

ചുളിവുകളിൽ
ചോര ചീറിയവ,
മറവിയുടെ
മിനാരങ്ങളിൽ
നിശബ്ദമാക്കിയവ;
തോക്കിനാൽ
വാക്കിനോട്
ചൂളമൂതിയവ,
ഭ്രൂണത്തിലാഴ്ത്തിയ
ശൂലത്താൽ
പൊളളിയവ,
ജിർണ്ണിച്ചശോകചക്രം
ഉടലൊടിഞ്ഞോടി
ത്രിവർണ്ണങ്ങളിൽ
മങ്ങിയവ,
പശുക്കുത്തേറ്റ്
തുളച്ചു കേറിയവ.

കൂനുവന്ന മൂലയെ
നല്ല ദിനങ്ങൾ
നക്കിയെടുക്കും മുമ്പ്,
ചുരുളഴിച്ച് ഇരുട്ട് കീറി
നിഴലിളക്കിയെടുത്ത്
ചില്ലിട്ട് വെയ്ക്കണം
മെഴുകുതിരി
കൊളുത്താനല്ല
മറവി സ്മാരകങ്ങൾ
കൊത്താതിരിക്കാൻ
ചരിത്രം നനയാൻ ...

No comments:

Post a Comment