Sunday 10 September 2017

ആ സംഖ്യ തികഞ്ഞില്ല, കെട്ടോ സി. പി.ക്ക് വേണ്ടി / അസ്ലം മാവില

ആ സംഖ്യ തികഞ്ഞില്ല, കെട്ടോ

സി. പി.ക്ക് വേണ്ടി
അസ്ലം മാവില


വീട് പണി പകുതിയിന്മേലാ
നസിയയും കുടുംബവുമിപ്പഴും
വാടകമുറിയിൽ തന്നെ!
25,000 അർജന്റ് ആവശ്യം


CP യുടെ നേതൃത്വത്തിൽ നസിയയുടെ വീടു നിർമ്മാണവുമായി ഒരു ഫണ്ട് കളക്ഷൻ നടന്നിരുന്നു.  കിട്ടിയ പൈസ വെച്ച് പണി തുടങ്ങുകയും ചെയ്തു.
പിന്നീട് ഉദ്ദേശിച്ച രൂപത്തിൽ പൈസ സ്വരൂപിച്ച് കിട്ടിയില്ല. ഇപ്പോൾ പണി പകുതിയിലാണ്.  നസിയയും കുടുംബവും ആ പഴയ വാടകമുറിയിലും.

C P  കാരണം ഒരു നിർധന കുടുംബം വെയിലും മഴയും കൊള്ളാതെ താമസിക്കാൻ പറ്റുമെന്ന വിശ്വാസത്തിലാണ് കിട്ടിയ 94,000 കയ്യിൽ പിടിച്ച് പകുതിക്ക് നിർത്തിവെച്ചിരുന്ന ആ വീട് പണി വീണ്ടും തുടങ്ങിയത്.

ഒറ്റയ്ക്ക് ഒരാൾ വീട് നിർമ്മിച്ച് നൽകുന്നത് അത്ര എളുപ്പമാണോ ? അല്ലല്ലോ.  കൂട്ടായി ചെയ്യുമ്പോൾ പണിയങ്ങ് തീർന്നും കിട്ടും. ഇതിപ്പോൾ അതും "ജാരിക്ക് " വന്നില്ല.  ഇeപ്പാഴത്തെ അവസ്ഥ ഇവിടെ പറഞ്ഞു.

പണി തീർക്കണം. പട്ലയിലല്ല ഈ വീട് പണി നടക്കുന്നത്. പോയി വരാൻ തന്നെ "ഉച്ചോൾത്തെ" ഏർപ്പാടാണ്. കുറഞ്ഞത് ഇനി 25000 വേണം. മുമ്പിലും പിന്നിലും രണ്ട് വാതിൽ;  കിച്ചൺ ഒന്ന് വൃത്തിയിൽ; ഒരു മുറി നീളത്തിൽ തേക്കണം. 4 ബൾബ് കത്താൻ പാകത്തിൽ വയറിംഗ് ; കക്കൂസ് കുണ്ട്.' ചുമരിലെ കല്ലിന്റിട ഒന്ന് അടക്കണം - ഇത്രയെങ്കിലും ചെയ്യണ്ടേ ?

  നിങ്ങൾക്ക്  പറ്റാവുന്ന സംഖ്യ തരണം; തരാൻ പറ്റാവുന്നവർ കുറച്ച് പേർ ഇനിയും ഈ ഫോറത്തിലും പുറത്തുമുണ്ട്. വാട്സാപ് ഏർപ്പാടില്ലാത്തവർ തന്നെ ഒരുപാട് പേർ പുറത്തുമുണ്ട്. അത് കൊണ്ട്
നിങ്ങൾക്ക് പരിചയമുള്ളവരോടും ഈ വിഷയം പറഞ്ഞ് നമ്മുടെ ദൗത്യം പൂർത്തിയാക്കുക തന്നെ വേണം.

താഴെ പറയുന്നവരെ ഉടനെ ബന്ധപ്പെടുക
_______________________

HK അബ്ദുൽ റഹിമാൻ
KM സൈദ്
CH അബൂബക്കർ
അസ്ലം Patla
കരീം Koplam
MA മജീദ്
ഖാദർ Aramana
ഉസ്മാൻ Kappal
റാസാ Patla
നാസർ Taza
അസ്ലം മാവില
....................................📃

No comments:

Post a Comment