Sunday 10 September 2017

നടപടിയുടെ മാനവും മാനദണ്ഡവും /മാവില

നടപടിയുടെ മാനവും
മാനദണ്ഡവും

 മാവില

അച്ചടക്ക നടപടികൾ നാഗരിഗതയുടെ ഉൽപന്നമോ ഉപോൽപ്പന്നമോ അല്ല. ശിലായുഗം ( Stone age) തൊട്ടേ ഇതുണ്ട്. വ്യാഖ്യാനവും അപരാഖ്യാനവും മറ്റും വന്നതോടെയാണ് അച്ചടക്ക നടപടി സിവിലൈസേഷന്റെ ബൈപ്രൊഡക്റ്റാകുന്നത്. പിന്നെ പിന്നെ  കുറെ സബ്ടൈറ്റലുകളുള്ള വലിയ വിഷയമായി അതത് കാലഘട്ടങ്ങളിലെ വ്യഖ്യാതാക്കൾ മാറ്റിയതാണ്.

കൂട്ടായ്മകളിലെ ഭരണഘടനയിൽ "എനിക്ക് മാത്രം ബാധകമല്ലെന്നും മറ്റുള്ളവർക്കത് തീർത്തും ബാധകമെന്നും " ഒരംഗം നിർവ്വചിക്കുന്ന ഏക ഖണ്ഡിക അച്ചടക്ക നടപടി ആയിരിക്കും. ലോകത്തെ വിഖ്യാതർ അച്ചടക്ക നടപടിക്ക് വിധേയമായക്കപ്പെട്ട ശേഷമുള്ള പ്രതികരണങ്ങളാണ് എന്റെ മേൽ നിരീക്ഷണത്തിന് ആധാരം. പി.ജി. യെ മാത്രമാണ് ഒരപവാദമായി ഞാൻ കണ്ടത്, ഒരാളിൽ മാത്രമൊതുങ്ങിയത് എന്റെ വായനക്കുറവാകാം.

CP യുടെ RR നിരന്തരം വായിക്കുവാൻ ഓപ്പൺ ഫോറത്തിലെ ഞാനടക്കമുള്ള മുഴുവൻ പേരും നിർബന്ധിതരാകുന്നത് ചില സാഹചര്യങ്ങളാണ്. പലപ്പോഴുമത് പ്രത്യക്ഷപ്പെടുന്നത് ഡീഫോൾട്ട് അലേർട്ടായല്ല; "അപായ ചങ്ങല" വലിച്ചിട്ടു തന്നെയാണ്.

RRന്റെ താഴെ രണ്ടക്കപേരുകൾ ഒരു കൂടിയാലോചനയുടെ ഭാഗമാണ്, അവർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി മേന്മയുള്ളത് കൊണ്ടല്ല; പൊതു അഭിപ്രായം സ്വരൂപിക്കുമ്പോൾ ഉണ്ടാകാവുന്ന അബദ്ധങ്ങൾ ഒഴിവാക്കാൻ ഒരു വിംഗ് വേണമെന്നത്  കൊണ്ട് മാത്രമാണ്.

ഏതറിയിപ്പും  കൂടിയാലോചനയുടെ ഔട്ട്പുട്ടാണെന്ന ബോധ്യം എങ്ങിനെ 100 % നമ്മുടെ ബോധമണ്ഡലത്തെ, പൂരകമാക്കുന്നുവോ അതേ അളവിൽ  തന്നെ അച്ചsക്ക നടപടിയും ആ കൂടിയാലോചനയുടെ കൂട്ടായ തീരുമാനങ്ങളാണെന്ന ബോധ്യവും നമ്മെ കൺവിൻസ് ചെയ്യിക്കണം.

DELETE ബട്ടൺ ഒരു "നിരുത്തരവാദി" നിദ്രയിൽ ഉഴിഞ്ഞമർത്തുന്നതല്ലെന്നും ജാഗ്രതാ സന്ദേശം നൽകാൻ ഒരു റെസ്പോൻസിബിൾ വിംഗിന്റെ നിർദേശം പ്രവർത്തി പഥത്തിൽ കൊണ്ട് വരികയാണെന്നും ഓരോ അംഗത്തിനുമുണ്ടാകണം. ആ അകരണീയ ആക്ഷന് കാരണക്കാരനാകാതിരിക്കുക എന്നതാണ് ഒരംഗത്തിന്റെ ഏറ്റവും നല്ല സെയ്ഫ് സോൺ. അത്  മറികടക്കുന്നവർ, ഞാനായാലും ആരായാലും  ആക്ഷൻ പ്രതീക്ഷിക്കണമല്ലോ.

വിശദീകരണം ആരായാൻ മാത്രം നിരുത്തരവാദത്വവും ലാഘവത്വവും ഇതുവരെയുള്ള ഒരു WAY OuT തീരുമാനങ്ങളിൽ ഉണ്ടായിട്ടില്ലെന്നതാണ് അഭിജ്ഞ മതം. അത് കൊണ്ട് തന്നെയാവാം കോമ്മൺ പ്ലാറ്റ്ഫോമിലവ വിശദീകരിക്കപ്പെടാത്തതും.

No comments:

Post a Comment