Sunday 10 September 2017

പിടിഎ അനുമോദിച്ചു . '......: SSLC , പ്ലസ് ടു വിജയികളെ പട്ല ജി.എച്ച്. എസ്. എസ്. പിടിഎ അനുമോദിച്ചു.

പിടിഎ  അനുമോദിച്ചു
.           '......:

SSLC , പ്ലസ് ടു വിജയികളെ പട്ല ജി.എച്ച്. എസ്. എസ്. പിടിഎ  അനുമോദിച്ചു.

പട്ല: പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഇക്കഴിഞ്ഞ SSLC , പ്ലസ് വൺ , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിജയികളെ സ്കൂൾ പിടിഎ യുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു.

പട്ല ജി.എച്ച്. എസ്. എസ്. അങ്കണത്തിൽ ചേർന്ന വർണ്ണ ശബളമായ പരിപാടി കാസർകോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി സുഫൈല ടീച്ചർ ഉത്ഘാടനം ചെയ്തു. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലുള്ള ശുഷ്കാന്തിയോടൊപ്പം കുട്ടികളുടെ  ശാരീരക - മാനസിക സുരക്ഷിത്വം കൂടി ഉറപ്പ് വരുത്തുവാനും പി.ടി.എ ബദ്ധശ്രദ്ധരാകണമെന്നും അവർ അഭിപ്രായപ്പെട്ടു. അത്തരം വിഷയങ്ങൾ കുട്ടികളുടെ പഠന കാര്യത്തിൽ സ്വാധീനിക്കുന്നുണ്ട്. സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ പഠന നിലവാരം ഇന്നത്തെ രൂപത്തിൽ  മെച്ചപ്പെടാൻ പ്രധാനകാരണം അധ്യാപക- രക്ഷാകർതൃസമിതിയുടെ സക്രിയമായ ഇടപെടലുകളാണെന്നും അവർ പറഞ്ഞു.

ചടങ്ങിൽ പി ടി എ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്ക് പട്ല യുഎഇ വലിയ ജമാഅത്ത് കമ്മിറ്റി സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും  ട്രോഫിയും കാസർകോട് ജില്ലാ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ശ്രീമതി സുഫൈല ടീച്ചർ,
യുഎഇ -പട്ല ജമാഅത്ത് പ്രതിനിധികളായ അരമന മുഹമ്മദ് , ബക്കർ മാസ്റ്റർ, എസ്. എം. സി. ചെയർമാൻ സി.എച്ച്. അബൂബക്കർ , പി.ടി.എ. വൈസ് പ്രസിഡന്റ് അബൂബക്കർ പുളിക്കൂർ എന്നിവർ വിതരണം ചെയ്തു. കഴിഞ്ഞ വർഷത്തെ 8, 9 ക്ലാസ്സുകളിൽ മലയാളം ,  ഇംഗ്ലീഷ് ബാച്ചുകളിൽ മികച്ച വിജയം കരസ്ഥമാക്കിയവരെയും ചടങ്ങിൽ ആദരിച്ചു. LS S സ്കോളർഷ് നേടിയ മുഹമ്മദ് അഷിക്, മറിയം ഹിഫ എന്നിവർക്ക് എക്സലൻസ് സെർടിഫിക്കറ്റും ക്യാഷ് അവാർഡും നൽകി.

സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷരീഫ് മാസ്റ്റർ, വാർഡ് മെമ്പർ എം. എ, മജീദ്, എസ്. അസ്ലം മാവില സംസാരിച്ചു.  

ഹയർ സെക്കന്ററി വിഭാഗം അധ്യാപകൻ ബൈജു മാസ്റ്റർ സ്വാഗതവും  പ്രീത ടീച്ചർ നന്ദിയും പറഞ്ഞു.

No comments:

Post a Comment