Sunday 10 September 2017

സാക്ഷരാദിനവും മാവില വിശേഷവും /Fayaz Ibrahim

സാക്ഷരാദിനവും
മാവില വിശേഷവും

Fayaz Ibrahim

ഇന്ന് ലോക സാക്ഷരതാ ദിനം
1991 ൽ ഇന്ത്യയിൽ ആദ്യമായി നൂറശതമനം സാക്ഷത കൈവരിച്ച് കേരള സംസ്ഥാനം മാതൃകയായി.

അതിന് വേണ്ടി പ്രയത്നിച്ച അധ്യാപകർ, സാക്ഷരതാ  പ്രവർത്തകർ, സാംസ്ക്കാരിക നായകർ, രാഷ്ട്രീയക്കാർ എന്നിവരെ ആദരവോടെ ഓർക്കുന്നു.

ഞങ്ങളെ നാട്ടിലുമുണ്ടയിരുന്നു ഒരു സാക്ഷരതാ പ്രവർത്തകൻ , പട്ള എന്ന കൊച്ചു ഗ്രാമത്തിലെ ഒരു പ്രീഡിഗ്രി വിദ്യാർത്ഥി, മുതിർന്ന കൂട്ടുകാർക്ക് അക്ഷരങ്ങൾ പഠിപ്പിച്ചു കൊടുത്ത ആൾ, കർഷകരായ മുതിർന്നവരുടെ അട്ത്ത് പോയി വയോജന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ബോധവൽക്കരണം, സമപ്രായക്കാരുമൊത്ത് പ്രസംഗ പരിശീലന ക്ലാസുകൾ, സാഹിത്യ സമാജം, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയെ ഒരു നാടിന്റെ സ്പന്ദനമാക്കിയ സംഘാടന മികവ്.ബ്ലോഗെഴുത്തിലൂടെ  ഓൺലൈൻ മീഡിയയിലുള്ള പാടവം

ട്രയിനിംഗിൽ മാസ്റ്റേർസ് ബിരുദമെടുത്തതോടെ തന്നെ പഠിപ്പിച്ച ഗവൺമെന്റ് കോളേജിലെ അധ്യാപകർക്ക് പരിശീലനം നൽകാനുള്ള അപൂർവ ഭാഗ്യവും

ഇന്ന് " റീഡേർസ് തീയേറ്റർ "
എന്ന വാട്ട്സപ്പ് ഗ്രൂപ്പ് വഴി ആ ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകം കൊണ്ടു നടക്കുന്നു.പട്ളയുടെ പുതുതലമുറക്ക് വാട്സ് അപ്പ് ഉപയോഗത്തിന്റെ നല്ല ശീലങ്ങൾ പറഞ്ഞു കൊടുക്കുക വഴി ഒരു " വാട്സപ്പിയൻ സംസ്കാരം" അദ്ദേഹം കൊണ്ടുവന്നു.
ഇനിയും ഒരുപാട് പറയാനുണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട അസ്ലം മാഷിനെ കുറിച്ച് .
സാക്ഷരതാ ദിനം കൊണ്ടാടുമ്പോൾ, മായിപ്പാടിയിലെ റായ് മാഷിന്റെ നേതൃത്വത്തിൽ അസ്ലം മാവിലെ  ചെയ്ത സാക്ഷരതാ പ്രവർത്തനങ്ങൾ  ഓർക്കാതിരിക്കാൻ വയ്യ
ഈ ദിനം അദ്ദേഹത്തിന് സമർപ്പിക്കുന്നു.
#world literacy day #dedication # Aslam Mavilae

No comments:

Post a Comment