Sunday 10 September 2017

ഗൌരി ലങ്കേഷ്’ പരിത്യാഗിയുടെ പ്രതീകം..* /*അസീസ്‌ പട്ള*

ഗൌരി ലങ്കേഷ്’ പരിത്യാഗിയുടെ പ്രതീകം..*

*അസീസ്‌ പട്ള*

*“എന്നെയില്ലാതെയാക്കിയാലും,*
*എന്‍സത്വം,*
*കരുത്താര്‍ജ്ജി ച്ചുയര്‍ന്നെഴുന്നെല്‍ക്കുമനന്തതയില്‍ ശാശ്വതം...”*

ഹിന്ദുത്വരാഷ്ട്രീയ തീവ്രവാദയ്ക്കെതിരെ നിര്‍ഭയത്വവും ആര്‍ജ്ജവത്വവും മുഖമുദ്രയാക്കി മതേതര ജനാധിപത്യത്തിന്‍റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ച് അശരണരുടെയും അവഗണിക്കപ്പെട്ടവരുടെയും കൂടെനിന്ന് അവിശ്രമം തൂലിക ചലിപ്പിച്ച “ഗര്‍ജ്ജിക്കുന്ന പെണ്‍പുലി” മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് ഇന്ന് നമ്മോടൊപ്പമില്ല!

രണ്ടു വര്ഷം മുമ്പ് ധന്‍ബാദില്‍ പുരോഗമനവാദിയും എഴുത്തുകാരനും ഗവേഷകനുമായിരുന്ന എം.എം. കല്‍ബുര്‍ഗിയെ കൊന്നതിന്‍റെ സമാന്തര പരിച്ഛേദമായിരുന്നു ഇന്നലെ  നഗരമധ്യത്തില്‍ നടമായിയ ലോകമനസ്സാക്ഷിയെ ഞെട്ടിച്ച നരഹത്യ. കല്‍ബുര്‍ഗിയുടെ വധത്തിനെതിരെ പ്രചാരണം നടത്തിയവരില്‍ പ്രമുഖയായിരുന്ന ഗൌരി ലങ്കേഷ് അന്നു തെന്നെ പറഞ്ഞിരുന്നു, എനിക്ക് ഭീഷണിയുണ്ട് എന്‍റെയും അന്ത്യം ഇതുപോലെയാവം.. തികഞ്ഞ സാമൂഹ്യപ്രര്‍ത്തകയും മതസൗഹാര്‍ദ്ദപ്രവര്‍ത്തകരുടെ സംഘാടകയായിരുന്നു. മാവോയിസ്റ്റുകാരിലകപ്പെട്ടവരെപ്പോലും സമവായത്തിലൂടെ സാധാരണജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മനുഷ്യസ്നേഹിയായിരുന്നു അവര്‍.

തന്‍റെ ഫേസ്ബുക്ക്പേജിലെ  പ്രൊഫൈല്‍ ചിത്രം രോഹിത് വ്യമുലയുടെതായിരുന്നു., രോഹിന്ഗ്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു., കേരളത്തെയും കേരളത്തിന്‍റെ മതേതര സംസ്കാരത്തെയും ഏറെ പ്രണയിച്ചിരുന്നു, ഈ ഓണത്തിനു പൂക്കളത്തിനു ചുറ്റും തിരുവാതിരയാടുന്ന കന്യാസ്ത്രീകളുടെ ഒരു വീഡിയോ ക്ലിപ്പ് പോസ്റ്റ്‌ ചെയ്ത ശശി തരൂറിനെ സമൂഹമാധ്യമത്തിലൂടെ മതമൈത്രിയുടെ ഉത്സവമായ ഓണത്തെക്കുറിച്ച് വാചാലയായി, അടുത്ത വര്ഷം ആഘോഷിക്കാന്‍ ഞാനും ഉണ്ടാവുമെന്നും എനിക്ക് നിങ്ങള്‍ ബീഫ് സെര്‍വ് ചെയ്യുമോയെന്നും ചോദിച്ചായിരുന്നു ടെക്സ്റ്റ്‌ നിര്‍ത്തിയത്.

ആവിഷ്കാര- മതേതര സ്വാതന്ത്ര്യത്തിനു നേരെയുള്ള തീവ്ര വലതുപക്ഷ സംഘടനകളുടെ കടന്നുകയറ്റവും ഇല്ലായ്മ ചെയ്യലും നമ്മുടെ ഭാരത സങ്കല്‍പ്പത്തെതെന്നെ മാറ്റിമറിച്ചിരിക്കുന്നു, രാഷ്ട്രീയ മതേതര സംഘടനകള്‍  ഇനിയും ഉണര്‍ന്നില്ലെങ്ങില്‍ പിന്നീടൊരിക്കലും ഉണരാത്തവിധത്തില്‍ സുഷുപ്തിയിലമരേണ്ടിവരും.

*#ഗൗരിലങ്കേഷ്*

എതിർ ശബ്ദങ്ങളെ ഭീഷണിപ്പെടുത്തിയും കൊന്നും നിശബ്ദമാക്കാമെന്ന് സങ്കി ഭീഘരർ വ്യാമോഹിക്കുകയാണ്.
ആയിരം ഗൗരിലങ്കേഷുമാർ പുനർജനിക്കുമെന്ന് ഈ വിഡ്ഡികളറിയുന്നില്ല!

ഗോഡ്സെയെ കൊന്നവർ ഗൗരി ലങ്കേഷിനെയും കൊന്ന് തള്ളി.

സാധാരണക്കാരെ കൊല്ലാൻ ഭാരതീയ ഗൗ രക്ഷാ ദൾ!
എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും കൊല്ലാൻ 'അജ്ഞാത സേന'!
ഭരിക്കാൻ ഭാരതീയ ജനതാ പാർട്ടിയും!

ഇത് ഭരണകൂട ഭീകരതയാണ്.  ഇന്നിതിനെ പ്രതിരോധിച്ചില്ലെങ്കിൽ നാളെ ഇവിടെ ഇന്ത്യയുണ്ടാവില്ല.

▪▪▪▪

No comments:

Post a Comment