Monday 23 October 2017

ആക്ഷേപഹാസo/ RAFEEQ AHMAD

RAFEEQ AHMAD

കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ഒരു ജനകീയ കലാ ആയിരുന്നു ഓട്ടം തുള്ളൽ. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ജനങ്ങൾക്ക്‌ ആകർഷകമാം വിധം ചടുല നൃത്തത്തോടു കൂടി അവതരിപ്പിക്കുന്ന കലയാണ് ഓട്ടംതുള്ളൻ. മാത്രമല്ല ഓട്ടം തുള്ളൽ അന്നത്തെ സാമൂഹിക വ്യവസ്ഥക്കും മുൻവിധിക്കുമെതിരായുള്ള ഒരു പ്രധിഷേധം കൂടി ആയിരുന്നു ഓട്ടം തുള്ളൽ. പക്ഷെ ഓട്ടം തുള്ളൽ എന്ന കലാ കാലഹരണ പ്പെട്ട കൊണ്ടിരിക്കുകയാണ്.
ഇത് ഇവിടെ പറയാൻ കാരണം ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധ ആകർഷിച്ച, സാമൂഹിക മാധ്യമങ്ങളിൽ തരംഗം ആയിക്കൊണ്ടിരിന്ന ട്രോൾ. ഈ ട്രോളുകൾക്കും ഓട്ടം തുള്ളലിനും പൊതുവായ ഒരു സ്വഭാവമല്ലേ എന്നൊരു തോന്നൽ. ആധുനിക കാല ഘട്ടത്തിൽ ഏതു മേഖല ആയാലും ടെക്നോളജി വൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഈ ട്രോളുകളെ ആധുനിക ഓട്ടം തുള്ളൽ എന്നു വിളിക്കുന്നതിൽ തെറ്റു ഉണ്ടോ
      അഭിപ്രായങ്ങൾ രേഖപ്പെടുത്തുക 🙂

No comments:

Post a Comment