Wednesday 18 July 2018

സംസാര ഭാഷയും* *മലയാളിയും* / അസ്ലം മാവിലെ

*സംസാര ഭാഷയും*
*മലയാളിയും*
............................

അസ്ലം മാവിലെ
............................

ഇന്നത്തെ അതിരാവിലെയുള്ള ട്രൈൻ യാത്ര. രണ്ട് ഭാഷാധ്യാപകരുടെ സംഭാഷണം. വിഷയം ഭാഷയുടെ ഓറൽ പ്രാക്ടീസ്. ഒരാൾ ഇംഗ്ലിഷ് അധ്യാപകൻ, മറ്റൊരാൾ ഹിന്ദി പണ്ഡിറ്റും. രണ്ടാളുംപ്ലസ് ടു അധ്യാപകർ.

Target എന്ന വാക്കിൽ അവർ  സംസാരം തുടങ്ങി. ടാർഗെറ്റ് എന്ന് ഉച്ചാരണമെന്ന് ഇംഗ്ലി. അധ്യാ. ഞാനിത് വരെ കേട്ട് പരിചയിച്ചത് ടാർജറ്റെന്ന് ഹി. അധ്യാ.  പിന്നെ ലഫ്റ്റനന്റ്, സ്കെഡ്യൂൾ, ബൂർഷാ, സൂപ്രണ്ടന്റന്റ്... ഇങ്ങിനെ എഴുത്തൊന്നും ഉച്ചാരണം അൽപം വ്യത്യാസമുള്ളതുമായ  പദങ്ങളുടെ ഒരുഗ്രൻ ക്ലാസ്സ്. എല്ലാം രണ്ട് പേരും നിന്ന നിൽപിൽ തന്നെ.

സ്പോക്കൺ ലാംഗ്വേജും മലയാളിയും അവരുടെ സംസാരത്തിൽ സ്വാഭാവികമായും ഒരു ഉപതലക്കെട്ടായി കടന്നു വന്നു. അതും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞാൻ.

ഹിന്ദി മാഷ് ശബ്ദം അൽപം കുറച്ചു കുറച്ചു വന്നു. താഴെ ഇരിക്കുന്ന എനിക്ക് അത്യാവശ്യം കേൾക്കാം - പത്താം ക്ലാസ്സിൽ കുറെ ഹിന്ദി പഠിപ്പിച്ചു, ഇപ്പോൾ പന്ത്രണ്ടിലും. ഹിനി  സംസാരിക്കുന്ന വിഷയത്തിൽ ഇയിടെ വരെ വലിയ വിഷമവും വലിയ വിഷയവുമായിരുന്നു.

"എന്നിട്ട് "  - ഇംഗ്ലി. അധ്യാ.

"എന്നിട്ടെന്താ, ഈയിടെ പതിനഞ്ച് ദിവസം വീട് തേക്കാൻ ഒരു നോർത്ത് ഇന്ത്യക്കാരൻ മേസൻ വന്നിരുന്നു. അയാളാ എന്റെ ഹിന്ദിപ്പനി മാറ്റിയത്" ഹി. അധ്യാപകൻ അത് പറയുമ്പോൾ വീണ്ടും ശബ്ദം കുറച്ചു.

"അതെ, തെറ്റോ ശരിയോ ചടപ്പില്ലാതെ ചറപറാന്ന് സംസാരിച്ചാൽ തീരുന്ന വിഷയമാണ് ഏത് സ്പോക്കൺ ലാംഗ്വേജും.

നി ലോണൊക്കെ എടുത്ത് ഒരു വീടു പണി തുടങ്ങിയത് കൊണ്ട് അതൊപ്പിച്ചു കളഞ്ഞു. ഇനി എന്റെ സ്പോക്കൺ ഇംഗ്ലിഷും ഒന്നു രാകിയെടുക്കാനുണ്ട്, അതിനിപ്പോൾ ഒരു  ഗോവക്കാരൻ മേസനെ തന്നെ തപ്പേണ്ടി വരുമോ ? വീടുപണിയാണേൽ തുടങ്ങീട്ടുമില്ല "

ഇംഗ്ലീഷ് മാഷിന്റെ മലയാളി സ്പർശമുള്ള സ്വയം പരിഹാസം കേട്ട് എനിക്ക് ചിരിയsക്കാനായില്ല.

...............................🌱

No comments:

Post a Comment