Wednesday 18 July 2018

RT ക്ക് പറയാനുള്ളത്* / RTM


*RT ക്ക് പറയാനുള്ളത്*


ഒരു സ്വതന്ത്ര സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.

സ്വാതന്ത സമൂഹത്തിന്‍റെ സുഗമമായ മുന്നോട്ടുള്ള പ്രയാണത്തിന് ചില നിബന്ധനകള്‍ അത്യാവശ്യമാണ്. എല്ലാവരും പാലിക്കേണ്ട ചില സാമാന്യ മര്യാദകള്‍ ഉണ്ട്.  അത് ലംഘിക്കപ്പെടുമ്പോഴാണ്‌ എവിടെയായാലും ചില കര്‍ശന നിയമങ്ങളും ബലപ്രയോഗങ്ങളും നടത്തേണ്ടി വരുന്നത്.  ഞങ്ങള്‍ക്കുറപ്പുണ്ട് അതൊരു നല്ല കീഴ് വഴക്കമോ പ്രോത്സഹജനകമോ അല്ല, എന്നു മാത്രമല്ല അതൊക്കെയും ഏറ്റവും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പാടുള്ളൂ എന്നും. മുറിക്കകത്തേക്ക് നിരന്തരം കല്ലുകളും മുള്ളുകളും വാരി വിതറുമ്പോള്‍ മുന്‍വാതില്‍ അടച്ച് അവിടെ ഉള്ള ആളുകളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു.  ആ ഒരു ഉത്തരവാദിത്വമാണ് ആർടി നിര്‍വഹിച്ചത്.

വളരെ ഗുണകാംഷയോടെയും ഉത്തരവാദിത്വത്തോടെയും ചര്‍ച്ചയില്‍ പങ്കെടുക്കുകയും നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്ത എല്ലാ ബഹുമാന്യ അംഗങ്ങൾക്കും
RT യുടെ അകൈതവമായ കടപ്പാട് അറിയിക്കുന്നു. ചര്‍ച്ച കഴിഞ്ഞതിനു ശേഷം രംഗം വഷളാക്കാന്‍ മനപ്പൂര്‍വം ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത്തരം ആളുകള്‍ക്ക് മാപ്പ് നല്‍കാനുള്ള വിശാല മനസ്കതയുള്ളവരാണ് RT അംഗങ്ങള്‍ എന്നും ഞങ്ങള്‍ കരുതുന്നു.

ഭിന്നാഭിപ്രായങ്ങള്‍ കേള്‍ക്കാനും നമ്മെ ഒന്നിപ്പിക്കുന്ന ചെറു കണ്ണികള്‍ തീര്‍ക്കാനുമുളള എളിയ ശ്രമമാണ് RT നടത്തിയത്. പരസ്പരം കേൾക്കാനുള്ള ഒരന്തരീക്ഷം സൃഷിക്കാന്‍ അത് കൊണ്ടായിട്ടുണ്ട് എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. അംഗങ്ങളുടെ സജീവ ഇടപെടലുകളാണ് RT യെ സംവാദങ്ങള്‍ക്കുള്ള ഒരു ക്രിയാത്മക വേദിയാക്കി മാറ്റുന്നത്. ഒരുപാട് ദൂരം നമുക്കൊന്നിച്ച് ഇനിയും മുന്നേറാനുണ്ട്. ഇടപെടലുകളും അഭിപ്രായങ്ങളും കൊണ്ട് സജീവമാകുക.
ഭാവുകങ്ങൾ!

RT Management


No comments:

Post a Comment