Wednesday 18 July 2018

പട്ലയിലേക്ക് മിന്നും റാങ്ക് വാർത്ത മുർഷിദ സുൽത്താനയ്ക്ക് ബി എ (ഇക്കണോമിക്സ് ) ഒന്നാം റാങ്ക് / അസ്ലം മാവില

പട്ലയിലേക്ക്
മിന്നും റാങ്ക് വാർത്ത
മുർഷിദ സുൽത്താനയ്ക്ക്
ബി എ (ഇക്കണോമിക്സ് )
ഒന്നാം റാങ്ക്

അസ്ലം മാവില

ആപ്ലാദം ഇനി പട്ലയിൽ. റാങ്ക് തേടിയെത്തിയത് പട്ലയിലേക്ക്. അതും റാങ്ക് ജേതാവിന്റെ വീട്ടിലേക്ക് തന്നെ.

മുർഷിദ സുൽത്താനയാണ് ഇന്ന് പട്ലയുടെ സെലബ്രിറ്റിയായി മാറിയത്. ബി.എ. എകണോമിക്സിൽ കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് കരഗതമാക്കിയത് ഈ മിടുക്കി.

ഏതാനും വർഷം മുമ്പ് ഇതേ വീട്ടിലേക്ക് റാങ്ക് തേടി എത്തിയിട്ടുണ്ട്. അന്ന് ബി.ടെക് (മെക്കനിക്കൽ എഞ്ചി.) മൂന്നാം റാങ്ക് ലഭിച്ചത് മുർഷിദയുടെ സഹോദരനും കാർട്ടൂണിസ്റ്റുമായ മുജീബ് പട്ലക്കായിരുന്നു. ഈ കുടുംബത്തിലേക്ക് മൂന്നാമത്തെ റാങ്കാണിത്. മുർഷിദയുടെ പിതൃസഹോദര പുത്രൻ ജാസിർ ഹമീദിന് ബി.എ. (ട്രാവൽ ടൂറിസം ) യ്ക്ക് മൂന്നാം റാങ്ക് ലഭിച്ചിട്ടുണ്ട്.

മുഹമ്മദ് ഷാഫി - ജമീല ദമ്പതികളുടെ മകളായ മുർഷിദ ചെറുപ്പത്തിൽ തന്നെ പഠന - പാഠ്യതര വിഷയങ്ങളിൽ മികവ് പുലർത്തുന്നുണ്ട്. ആയിഷത്ത് ഷമീമ , ഷറീന ഫാതിമ, മുജീബ് പട്ല സഹോഭരങ്ങൾ. പട്ലയിലെ ആദ്യകാല വിദ്യാഭ്യാസ പ്രവർത്തകൻ മർഹൂം മുക്രി അബ്ദുല്ല സാഹിബിന്റെ പേരമകളാണ് മുർഷിദ സുൽത്താന. അബ്ദുല്ല സാഹിബിന്റെ പിതാവ് മമ്മിഞ്ഞി മുക്രിയും പട്ലയിലെ പഴയ തലമുറയിലെ വളരെ ചുരുക്കം അധ്യാപകരിൽ ഒരാളാണ്.

"നല്ലൊരു വായനക്കാരിയാണ് അവൾ " പിതാവ് ഷാഫിയുടെ ആദ്യ കമന്റ്.
"റാങ്ക് പ്രതീക്ഷിച്ചിരുന്നു, ഒന്നാം റാങ്ക് കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. എന്റെ പ്രിയപ്പെട്ട അധ്യാപകരോടും ഉപ്പയോടും ഉമ്മയോടും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. ഒപ്പം, അല്ലാഹുവിന് സർവ്വ സ്തുതിയും " മുർഷിദയുടെ വാക്കുകൾ.

എം. എ യ്ക്ക് പഠിക്കാനാണ് മുർഷിദയുടെ പ്ലാൻ. ഉന്നതങ്ങളിൽ എത്തുവാൻ നമുക്ക് എല്ലാവർക്കും ആശംസിക്കാം.

പട്ല ഇത്തരം കലാ സാംസ്കാരിക-സാമുഹ്യ- വിദ്യാഭ്യാസ- കായിക വാർത്തകൾ കൊണ്ട് ധന്യമാകട്ടെ.

ആശംസകൾ നേരാം,
ഈ റാങ്ക് നേട്ടം എല്ലാവർക്കും പ്രചോദനമാകട്ടെ

No comments:

Post a Comment