Wednesday 18 July 2018

അഭിനന്ദനങ്ങൾ* *ഉഷ ടീച്ചർ* *പട്ലയും താങ്കളോട്* *കടപ്പെട്ടിരിക്കുന്നു* / അസ്ലം മാവില

*അഭിനന്ദനങ്ങൾ*
*ഉഷ ടീച്ചർ*
*പട്ലയും താങ്കളോട്*
*കടപ്പെട്ടിരിക്കുന്നു*
..........:............:....

അസ്ലം മാവില
..........:............:....

പട്ല സ്കൂളിലെ അധ്യാപികയെ തേടി ഒരു അവാർഡ് കൂടി എത്തി.

കാസർകോട് വിദ്യഭ്യാസ ജില്ലയിൽ നിന്നുള്ള മികച്ച അധ്യാപക കോർഡിനേറ്റർ പട്ല GHSS ലെ  PT ഉഷ ടീച്ചറെയാണ് അവാർഡ് നേടി എത്തിയത്.  അഭിനന്ദനങ്ങൾ !

മാതൃഭൂമിയും വി.കെ-സിയും സംസ്ഥാനത്തുടനീളം നടത്തുന്ന സേവന പ്രവർത്തനങ്ങളെ മുൻനിർത്തി നൽകുന്ന നന്മ അവാർഡാണ് ഇപ്പോൾ ടീച്ചർക്ക്  ലഭിച്ചിരിക്കുന്നത്.

സമാനമായ മറ്റൊരു പുരസ്ക്കാരം ലഭിച്ചംപ്പാൾ,  ഉഷ ടീച്ചറെ കുറിച്ച് കഴിഞ്ഞ വർഷം ഞാൻ  എഴുതിയിരുന്നു. RT ബ്ലോഗിലത് ഒരു പക്ഷെ, ഉണ്ടാകണം. 

HS വിഭാഗത്തിൽ ഹിനി അധ്യാപികയാണ് ടീച്ചർ. പാo പുസ്തകത്താളുകളിലെ കഥയും കവിതയും ചൊല്ലി വ്യാകരണത്തിലെ കാ- കെ- കീ .യും പറഞ്ഞ് ടീച്ചർക്ക് ഒരു പക്കാ ഹിന്ദി അധ്യാപികയായി കഴിഞ്ഞു കൂടാമായിരുന്നു, പലരും ചെയ്യുന്ന രീതിയിൽ.
പക്ഷെ, ഉഷ ടീച്ചർ ഹിന്ദി സിലബസിൽ മാത്രം അടങ്ങി ഇരിക്കുന്ന സ്വഭാവക്കാരിയല്ല. ഇന്നവർ കാസർകോട് ജില്ലയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളിലൊരാളാണ്. വിവിധ ഉത്തരവാദിത്വങ്ങളാണ് സ്കൂൾ വിട്ടാൽ അവർക്ക് ചെയ്ത് തീർക്കാനുള്ളത്.

ടീച്ചർ വഹിക്കുന്ന ചില പദവികളും ചുമതലകളും ചുവടെ:

▪ചൈൽഡ് പ്രൊട്ടക്ഷൻ ടീം ജില്ലാ വനിതാ കോർഡിനേറ്റർ

▪ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് - ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ (ഗൈഡ്സ് വിഭാഗം)

▪പീപ്പിൾസ് ഫോറം ജില്ലാ വൈ. പ്രസിഡന്റ്

▪Oisca ഇന്റർനാഷനൽ - കാസർകോട് സിറ്റി ചാപ്റ്റർ ജോയിൻറ് സെക്രട്ടറി

▪ ട്രോമ കെയർ ജില്ലാ എക്സി. അംഗം

▪ ജില്ലാ പരിസ്ഥിതി അംഗം

▪10, 11, 12 ക്ലാസ്കാർക്ക് തുല്യതാ ഹിന്ദി ക്ലാസ്സ് - ഹിന്ദി പ്രചാരക് .

ഇപ്രാവശ്യം പട്ല സ്കൂൾ പ്രവേശന ദിവസം "നന്മ"യുടെ ഭാഗമായി അമ്പതിലധികം പoന ക്വിറ്റുകളാണ് കുട്ടികൾക്ക് നൽകിയത്. കഴിഞ്ഞ വർഷവും വിവിധ കാരുണ്യ സാമുഹ്യ - പ്രവർത്തനങ്ങൾ ടീച്ചർ പട്ലയിൽ ചെയ്തിട്ടുണ്ട്. 

പട്ല സ്കൂളിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വിവിധ വിംഗ്സ് രൂപീകരിക്കുന്നതിൽ ടീച്ചർ കാണിച്ച ഉത്സാഹം  എടുത്ത് പറയേണ്ടതാണ്.

കണ്ണൂർ അഴിക്കോട് സ്വദേഴിനിയായ ഉഷ ടീച്ചർ വർഷങ്ങളായി  കാസർകോടുണ്ട്. ഭർത്താവ് റിട്ട. ഹെഡ്മാസ്റ്റർ രവീന്ദ്രൻ മാഷ്. ഏക മകൻ. അതുൽ കൃഷ്ണ പെരിയ നവോദയയിൽ +2 വിദ്യാർഥിയാണ്.

ഉഷ ടീച്ചറുടെ സേവന പ്രവർത്തനങ്ങൾ പട്ല സ്കൂളിനെയും കാസർകോട് ജില്ലയെയും ധന്യമാക്കട്ടെ.  ഭാവുകങ്ങൾ !

..........:............:.....🌱

No comments:

Post a Comment