Wednesday 18 July 2018

*അവർ നൂലൻ വാസുവിന്റെ വേഷത്തിലും വരും* _ബഷീറിയൻ ചിന്തകൾ_/ ഫയാസ് അഹമ്മദ്.

*അവർ നൂലൻ വാസുവിന്റെ വേഷത്തിലും വരും*

_ബഷീറിയൻ ചിന്തകൾ_
ഫയാസ് അഹമ്മദ്.

ചിലപ്പോഴൊക്കെ അങ്ങിനെയാണ്, ചിന്തകൾ കാടു കയറും. ലോകത്തിലുള്ളവരൊക്കെ തനിക്കെതിരായി തിരിഞ്ഞതായി തോന്നും.

ആ ഉന്മാദാവസ്ഥയെ ബഷീർ സ്നേഹിച്ചിരുന്നുവത്രെ. ഒരു ബീഡി കൊണ്ട് പോലും ആ അവസ്ഥയെ ചെറുക്കാൻ അദ്ദേഹം തുനിഞ്ഞില്ല.
അനൽ ഹഖിൽ നിന്ന് ചിന്തകൾ താഴേക്ക് താഴേക്ക് വരും. മുകളിലേക്കായിരിക്കുമോ?
എന്നാലും നാമതിനെ ഭ്രാന്ത് എന്ന് വിളിച്ച് സമാധാനിപ്പിക്കും.
അങ്ങിനെയൊരു ഉന്മാദാവസ്ഥയിൽ അയാളിലുണ്ടാക്കുന്ന ചിന്തകൾ എന്തെല്ലാമായിരിക്കും. എന്റെ ചിന്തകൾക്കൊപ്പം ലോകം സഞ്ചരിക്കുന്നില്ല എന്നാണോ?
അതോ തന്നെ തകർക്കാൻ വരുന്ന ദുഷ്ട ശക്തികൾ പേടിച്ചു പിന്മാറട്ടെ എന്നാണോ?
ബഷീറിയൻ കൃതികൾ സാഹിത്യ സംപുഷ്ഠമല്ലെന്നും ചിലതൊക്കെ പൂരപ്പാട്ടിന് തുല്യമാണെന്നുമൊക്കെ അന്നത്തെ ചില സാഹിത്യ നിരൂപകന്മാർ പറഞ്ഞു കൊണ്ടേയിരിക്കുന്ന സമയമാണ്.
അതൊന്നുമായിരിക്കില്ല അദ്ദേഹത്തെ അലോസരപ്പെടുത്തുന്നത്. അതിലുമപ്പുറം എന്തോ ആണ്.

ഉന്മാദാവസ്ഥയിൽ ഭാവനാ വിപ്ലവം നടത്തിയിരുന്ന ബഷീറിനെ കണ്ടു നിൽക്കുന്നവർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. അവർ പലപ്പോഴും അനുനയിപ്പിച്ച് നിർത്തും. കയ്യിലെ വെട്ടുകത്തിയെ തന്ത്രപൂർവം ഒഴിവാക്കിക്കും.  അനുസരിക്കാൻ കൂട്ടാക്കാത്ത ബഷീറിനെ അനുനയിപ്പിക്കാൻ എം.ടിയും ചെല്ലുമായിരുന്നത്രെ. ആരെ എതിർത്താലും എം.ടിയുടെ സ്നേഹത്തിന് മുന്നിൽ ഒതുങ്ങി നിൽക്കും.
അങ്ങിനെയിരിക്കെയാണ് എം.ടിയെപ്പോലും അടുപ്പിക്കാതെ ബഷീർ പ്രതിഷേധിച്ച് നിൽക്കുന്നത്.

എം.ടിയെ വിശ്വാസമില്ലാത്തതോ അതോ ചിന്തയുടെ വലിപ്പം കൂടിയതോ?
പക്ഷേ പിന്നീട് ബഷീർ പറഞ്ഞത് അവർ നൂലൻ വാസുവിന്റെ (എം.ടി) രൂപത്തിലും വരും എന്നാണ്.
അതെ നമ്മുടെ അടുത്ത സുഹൃത്തിന്റെ രൂപത്തിലും   അവർ വരുമായിരിക്കുമല്ലേ? ജാഗ്രതൈ.

ഫയാസ് അഹമ്മദ്.

No comments:

Post a Comment