Wednesday 18 July 2018

ലൈബ്രറി ചർച്ച - ഉപസംഹാരം / അസ്ലം മാവിലെ

ലൈബ്രറി
ചർച്ച

ഈ ചർച്ച തുടങ്ങിയത് ഞാനായത് കൊണ്ട്, അത് wind up ചെയ്യണമെന്ന് തോന്നി.

നിർദ്ദേശങ്ങൾ ചിലരിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു. സമയക്കുറവാകാം ആ ചിലരിലെ ചിലരിൽ നിന്ന് അഭിപ്രായങ്ങൾ കണ്ടില്ല.  GB പാനലിൽ നിന്നും എല്ലാവരും  ചർച്ചയിൽ സജീവമായി വന്നതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുമില്ല. 

ഇന്നേക്ക് നാലാം ദിവസം.
മൂന്നാം ദിവസമായ ഇന്നലെ കാര്യമായ പ്രതികരണങ്ങൾ കാണാത്തത് ഈ ഓപ്പൺ ഡിസ്ക്കഷൻ തൽക്കാലം നിർത്തുന്നു. ( ഇത് കഴിഞ്ഞും അഭിപ്രായം പറയുന്നതിൽ തെറ്റൊന്നുമില്ല)

ചൂണ്ടിക്കാണിക്കപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും CP യുടെ നേതൃത്വത്തിലുള്ള കൂടിയിരുത്തത്തിൽ ചർച്ചയ്ക്ക് വിധേയമാകുമെന്ന് കരുതാം. സമാനമനസ്കർ , ലൈബ്രറി കാര്യങ്ങളിൽ താൽപര്യമുള്ളവർ, സാംസ്ക്കാരിക പ്രവർത്തകർ - ഇവരൊക്കെ പ്രസ്തുത യോഗത്തിൽ തീർച്ചയായും ക്ഷണിക്കപ്പെടുമായിരിക്കും. പ്രായോഗികമായവയിൽ തീരുമാനവുമുണ്ടാകുമെന്ന് ആഗ്രഹിക്കാം. തീരുമാനിക്കലല്ല പ്രധാനം, അത് വിജയകരമായി നടപ്പിൽ വരുത്തുകയും വേണമല്ലോ. നിലവിൽ വരാൻ പോകുന്ന ലൈബ്രറി ഉപസമിതിക്കതാവുമെന്ന് കരുതാം.

ചെറുപ്പത്തിൽ  തന്നെ വായനാശീലം വളർത്തുന്ന സിറ്റ്വോഷൻ ഉണ്ടാക്കാനാണ് ഭഗീരഥ പ്രയത്നം വേണ്ടത്. അതിന് ദീർഘകാലടിസ്ഥാനത്തിൽ സൗഹൃദ വായനാ പദ്ധതികൾ പട്ലയ്ക്ക് പുറത്തുള്ളവരുമായി കൂടി,  കൂടിയാലോചിച്ച് നടപ്പിൽ വരുത്തിയാൽ ഉദ്ദേശിച്ച ഫലം പ്രതീക്ഷിക്കാം.

നാട്ടിൽ ആൺവായനക്കാരുടെ എണ്ണം കൂട്ടാനുള്ള പ്ലാനുകൾക്ക് മുൻഗണന നൽകണം. അവരാണ് നമ്മുടെ നാട്ടിൽ സ്ഥിരമായുണ്ടാകുക. ഒപ്പം പെൺവായന പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. (പൊലിമ സാഹിത്യ വർക്ക് ഷോപ്പുകളിൽ 80 % ത്തിലധികവും പെൺകുട്ടികളായിരുന്നു)

ലൈബ്രറി സ്പേയ്സ് വിവിധോപകാരപ്രദമായ കാര്യങ്ങൾക്ക് വിനിയോഗിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കി, ഘട്ടം ഘട്ടമായി നടപ്പിൽ  വരുത്തുന്ന വിഷയങ്ങളും പ്രസ്തുത യോഗങ്ങളിൽ വിഷയീഭവിക്കുമെന്ന് പ്രത്യാശിക്കാം.

സഹകരിച്ച എല്ലാവർക്കും നന്ദി,

സ്നേഹപൂർവം

*അസ്ലം മാവിലെ* 

No comments:

Post a Comment