Wednesday 18 July 2018

പ്രണബ് പോകുന്നത് / അസ്ലം മാവില

പ്രണബ് പോകുന്നത്
അസ്ലം മാവില*

നല്ലൊരു ചർച്ചയ്ക്ക് തുടക്കം.
അഭിനനനങ്ങൾ ബോ.

രാഷ്ട്രപതിയെ പോലുള്ള ഭരണഘടനാ പദവി വഹിച്ചവരും ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെ ജീവിതത്തിന്റെ സിംഹഭാഗവും മതേതര പ്രസ്ഥാനത്തോടൊപ്പം നിൽക്കുകയും അവരുടെ സഹായ സഹകരണം ഒന്നു കൊണ്ട് മാത്രം ഉന്നത രാഷ്ട്രിയ സ്ഥാനമാനങ്ങൾ ലഭിക്കുകയും ചെയ്ത മാന്യ വ്യക്തിയാണ് പ്രണബ്.

വിദ്വേഷ രാഷ്ട്രിയത്തിന്റെയും ഫാസിസ വൽക്കരണത്തിന്റെയും ഇന്ത്യൻ പതിപ്പായ RSSന്റെ മടയിൽ പോയി, അവിടെ നിന്ന് കുറുവടിയുമായി ഇറങ്ങുന്ന ഏറ്റവും പുതിയ ബാച്ചിനെ നോക്കി ആശിർവദിക്കാനാണ് ശ്രീ പ്രണബ് പോകുന്നത്. അവർ പുറത്തിറങ്ങുന്നത് എന്തിനാണെന്ന് നമുക്കറിയാം. അതറിഞ്ഞ, മനസ്സ് നൊന്ത ഒരു സമുഹം ഏറ്റവും കൂടുതൽ ഉള്ളിടത്ത് നിന്നാണ് പ്രണബ് ജനിച്ചതെന്നതും മറവിയിൽ തള്ളേണ്ട ഒന്നല്ലല്ലോ.

വിവാദമാക്കാൻ കോൺഗ്രസ്സ് അല്ല വിഷയത്തിന് തുടക്കമിട്ടത്.
ഒരു ക്ഷണം. RSS സംഘാടക വിഭാഗംപോയി. ക്ഷണിച്ചു.  ഒരു ചായ നൽകി വളരെ സൗകര്യപൂർവ്വം ക്ഷണം നിരസിക്കാവുന്നതായിരുന്നു വിഷയം. ആരും അറിയില്ല.  ആർക്കും പരിഭവമുണ്ടാകില്ല. തികച്ചും വ്യക്തിപരം. അതിലേറെ ആശ്വാസകരം.

ഒന്നും മിണ്ടാത്തപ്പോൾ കോൺഗ്രസ് നേതൃത്വം മനസ്സിലാക്കി - അദ്ദേഹം പോകാനുറച്ചു എന്ന്. നാഗ്പൂരിൽ നിന്ന് പ്രസ്തവന വന്ന് കൊണ്ടേയുമിരിക്കുന്നു. അപ്പോഴാണ് കോൺഗ്രസ് സർവ്വ ബഹുമാനാദരവുകളാടും പറഞ്ഞത് - താങ്കളിനി പോയാൽ തന്നെയും അവരെ തിരുത്താൻ സംസാരിക്കണമെന്ന് .

എന്റെ അഭിപ്രായം നാഗ്പൂരിൽ പറയുമെന്ന  ശ്രി പ്രണബിന്റെ ഏറ്റവും പുതിയ സ്റ്റയ്റ്റ്മെന്റ്,  രാഷ്ട്രീയ വിദ്യാർഴികളടക്കമുള്ളവരുടെ ശ്രദ്ധ സാകൂതം ജൂൺ ഏഴിലേക്ക് തിരിഞ്ഞിരിക്കുന്നു. തിരിച്ചിരിക്കുന്നു

വിവാദം ആരാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഏറ്റവും പുതിയ പ്രസ്താവന പറയും.

*അസ്ലം മാവില*

No comments:

Post a Comment