Wednesday 18 July 2018

പുനരൈക്യത്തിന് ഇത് വഴി വെക്കട്ടെ / അസ്ലം മാവിലെ

പുനരൈക്യത്തിന്
ഇത് വഴി വെക്കട്ടെ

അസ്ലം മാവിലെ

സ്വരച്ചേർച്ച ഇല്ലാതിരിക്കുന്ന ഭാര്യ - ഭർത്താക്കന്മാരെ വളരെ പെട്ടെന്ന് ഒരു മനുഷ്യനെ എനിക്കറിയാം. പല പ്രമുഖ പഞ്ചായത്തുകാരും ശ്രമിച്ചിട്ടും നടക്കാത്ത പതി - നല്ല പാതികളെ വിളക്കി ചേർക്കാൻ ഈ മനുഷ്യൻ ഒന്നോ രണ്ടോ സിറ്റിംഗ് മാത്രം ഇരിക്കും. "ദേ പോണു തലേ ദിവസം വരെ കീരിയും പാമ്പുമായ രണ്ടെണ്ണം തോളോട് തോള് ചേർന്ന്".

അയാളോട് ഞാൻ ചോദിച്ചു - "അല്ല സൗഹൃദം, ഇതിന്റെ ഒരു ഒരു ഇത് എങ്ങിനെയാ ?

അത് വളരെ സിംപിൾ.  രണ്ട് കൂട്ടരിൽ നിന്നു കുറച്ച് കേൾക്കും. അതിന്റെ ന്യായാന്യായം കേൾക്കാൻ നിന്നാൽ ഹേഗിലെ ലോക കോടതിക്കും പോലു തീർക്കാൻ പറ്റില്ല.

പറഞ്ഞ് പറഞ്ഞ് കാടു കേറുന്നതിന് മുമ്പ് ഞാൻ ഒരു  വ്യവസ്ഥ പോലെ മുന്നോട്ട് വെക്കും.
"നിങ്ങൾ ഇന്നലെയും ഇത് തന്നെയായിരിക്കും. പറഞ്ഞിരിക്കുക. ഒന്നിക്കലാണ് ഉദ്ദേശമെങ്കിൽ പഴയത് ഫയൽ തെരഞ്ഞ് സമയം നഷ്ടപ്പെടുത്തരുത്. മറന്നും പൊറുത്തും പുതിയ മനുഷ്യരായി മുമ്പിലിരിക്കുക. നിങ്ങളുടെ ഒന്നിക്കലിനെ കാത്തിരിക്കുന്ന മാലാഖമാരെ നിങ്ങൾ നിരാശപ്പെടുത്തരുത്.


എത്ര സിംപിൾ ഫോർമുല

No comments:

Post a Comment