Wednesday 18 July 2018

*ലൈബ്രറി ചർച്ച* സി.പി. ഓപൺ ഫോറത്തിൽ

*ലൈബ്രറി ചർച്ച*

,,,,,,,,,,,,,,,.,,,,,...,,,,,,,,.,,....,,,,,,,,

[6/29, 11:07 PM] HK: 💐💐💐  *നന്ദി നന്ദി നന്ദി*💐💐💐

*ലൈബ്രറിയുടെ ഉത്ഘാടന ചടങ്ങിൽ വരികയും സംബന്ധിക്കുകയും ചെയ്ത നാട്ടിലെ സാമൂഹ്യ സാംസ്കാരിക നായകർ, സന്നദ്ധ സംഘടന, ക്ളബ് ഭാരവാഹികൾ, അധ്യാപകർ,* *ലൈബ്രറിയുടെ മുൻകാല* *പ്രവർത്തകർ, നാട്ടുകാർ.......*

*എല്ലാവർക്കും CP യുടെ ഹൃദയം നിറഞ്ഞ നന്ദി...*

*തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു

-------------------------------- Connecting Patla -------------------------------------------
[7/2, 11:29 PM] ഈദാശംസകൾ !: ഈ നന്ദി പറച്ചിലിനിടക്കും,
ലൈബ്രറിയെ കുറിച്ചും മറ്റും CP യുമായി ബന്ധപ്പെടുത്തി ചില അഭിപ്രായങ്ങൾ കേൾക്കുന്നതായി എന്റെ പേർസനൽ മെസ്സേജിൽ വരുന്നു.

ലൈബ്രറിയെ കുറിച്ചു മൊത്തത്തിലും നിലവിലുയർന്ന് വരുന്ന ആക്ഷേപങ്ങളെ കുറിച്ച് പൊതുവിലും ഒരു തുറന്ന ചർച്ച ഉണ്ടെങ്കിൽ നല്ലതാണ്.

Sincerely
അസ്ലം മാവിലെ
[7/2, 11:37 PM] THM: നിലവിൽ പഴയ വീഞ്ഞു പുതിയ കുപ്പിയിലല്ലേയെന്ന ഒരു സംശയം മാത്രം.
[7/2, 11:45 PM] ഈദാശംസകൾ !: OLD wine In A new Bottle എന്നതിൽ മാത്രമാണാക്ഷേപമെങ്കിൽ , സംശയവും ആശങ്കയും ഉപരിപ്ലവം മാത്രമായിരിക്കും.

എല്ലാവർക്കും ഈ വിഷയത്തിൽ സംസാരിക്കാൻ രണ്ട് മൂന്ന് ദിവസത്തെ തയ്യാറെടുപ്പിന് അവസരം നൽകിയാൽ ആരോഗ്യകരവും ഉപകാരപ്രദവുമായ ചർച്ചയിലേക്ക് നയിക്കും. ഒപ്പം സംശയ ദുരീകരണത്തിന് അവസരവുമൊക്കും.

എന്ത് പറയുന്നു ?
[7/2, 11:50 PM] THM: എന്റെ ആശങ്ക അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിലേക്ക് ഒരു മുതൽകൂട്ടായെങ്കിലെന്ന് ആശിക്കുന്നു.
[7/3, 12:44 AM] Mahmood Patla: ___

നല്ല നടത്തിപ്പും അതിലും നല്ല മാറ്റങ്ങളും
ഇത് കൊണ്ടുണ്ടാവുകയാണങ്കിൽ
പിന്നെന്തിന് നാം നിരുത്സാഹപ്പെടുത്തണം,
നാടിന്റെ നന്മ ആഗ്രഹിച്ചു വരുന്നവരെ
നാം പ്രോത്സാഹിപ്പിക്കേണ്ടതല്ലെ...

ഇതുമായി ബന്ധപെട്ടു ചർച്ചകൾ
കൂടുതൽ ഉണ്ടായാൽ
അഭിപ്രായം ഇതിലും കൂടുതലായി
പറയാം... 😊

____
[7/3, 5:42 AM] ഈദാശംസകൾ !: എല്ലാവരും മനസ്സ് തുറക്കുമെങ്കിൽ ഒരു വിശാലമായ ചർച്ച എന്തു കൊണ്ടും നല്ലതാണ്.

പഴയ കാല പത്രവായനാ ഓർമകൾ
ലൈബ്രറിയുടെ തുടക്കം,
നിലവിലുള്ള ലൈബ്രറി,
അത് CP ഏറ്റടുക്കാനുണ്ട സാഹചര്യങ്ങൾ,
ആ വിഷയത്തിലുള്ള വായനക്കാരുടെ നിലപാടുകൾ,
ലൈബ്രറിയുടെ വികസനം
തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഈ ചർച്ചയിൽ ഉണ്ടാകണം.

ആവശ്യത്തിന് സമയം നൽകി ചർച്ചയ്ക്ക് അവസരമൊരുക്കുന്നതിൽ ഗുണമേ ഉണ്ടാകൂ.
[7/3, 5:53 AM] ഈദാശംസകൾ !: Thank You HK Master-

ചർച്ച അനൗപചാരികമായ പ്രാരംഭ നടപടിയിലേക്ക് കടന്നു എന്ന് ഈ വോയ്സ് സൂചന നൽകുന്നു.

നമുക്ക് ഇന്നു തന്നെ ലൈബ്രറിയുടെ വിഷയം തുറന്ന ചർച്ചയ്ക്ക് വിധേയമാക്കാമെന്ന് തോന്നുന്നു.

THM ന്റെ വീഞ്ഞ് പ്രയോഗത്തിന് വീര്യമുണ്ടാകട്ടെ എന്ന് ആഗ്രഹിക്കാം.

ചോദ്യങ്ങളുമായി കൂടുതൽ പേർ എത്തട്ടെ - അതിന് മുമ്പ് ചർച്ചയുടെ മുഖവുര എന്ന നിലയിൽ TExT പ്രതിക്ഷിക്കാം ..

നല്ല രാവിലെ നേരുന്നു
[7/3, 8:11 AM] ഈദാശംസകൾ !: *മുഖവുര*

▪ *വായന, വായനാമുറി, ലൈബ്രറി*
*പട്ലയിലെ മിന്നലാട്ടങ്ങൾ*

▪ *സാംസ്കാരിക ഗ്രാമമൊരു ചുവട് പിന്നിലാണോ ?*
*സി.പി. ഇടപെട്ടതിലെ ഔചിത്യാനൗചിത്യങ്ങൾ.*

▪ *നമ്മുടെ റോളെന്ത് ?*  *നാടിന്റെ സ്വപ്നമെന്ത്?*
*വായനയുടെ ഭാവിയെന്ത് ?*

മൂന്ന് തലക്കെട്ടുകളുണ്ട്. അവ മൂന്നും സുതാര്യമാം വ്യക്തവുമാണ്. ചോദ്യങ്ങൾ, പ്രസ്താവനകൾ. ഇവ മുഴുവൻ ഈ നല്ല പ്രതലത്തിൽ ചർച്ച നടക്കട്ടെ.

വായനയുടെ ലോകം പട്ലയിൽ മനുഷ്യവാസം മുതൽ തൊട്ടുണ്ടാകണം. ( ഈ പ്രദേശത്തെ മനുഷ്യവാസത്തെ കുറിച്ച് ആധികാരികമായ പഠനം ഇത് വരെ നടന്നിട്ടില്ല.)

ചില അവ്യക്തതകളുടെ തോന്നലുകൾ സുമനസ്സുകളിൽ നിന്നുണ്ടായിട്ടുണ്ട്. ലൈബ്രറി സംബന്ധമായതാണത്. ഒരു പക്ഷെ, ലൈബ്രറിയുടെ ഭാവിയെ കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങളിൽ നിന്നും ഉടലെടുക്കുന്നതാകാം ഇവ , CP അതേറ്റെടുക്കുമ്പോൾ പ്രത്യേകിച്ചും. (CP യോടാവശ്യപ്പെട്ടപ്പോൾ ഏറ്റെടുത്തതാണ്)

ലളിതമായ ചടങ്ങിൽ ( സാങ്കേതികാർഥത്തിൽ) നടന്ന ലൈബ്രറി ഉദ്ഘാടനം  നമ്മുടെ പ്രതികരണരീതിയിൽ തന്നെ ഉണ്ടാകേണ്ട മാറ്റത്തിന്റെ ഉത്ഘാടനം കൂടിയാണ്.

ഒരു തുറന്ന ചർച്ചയും ഓർമ്മപ്പെടുത്തലും ആശയ കൈമാറ്റവും സംവാദവും ഇവിടെ പ്രതീക്ഷിക്കുന്നു.

ദിവസങ്ങൾ നീണ്ട് നിൽക്കുന്നതിലും തെറ്റില്ല. പ്രതികരണങ്ങൾ, മറുപടികൾ, അവലോകനം നടക്കുമെന്ന് കരുതാം.

സ്വാഗതം !

*CP വായനാ മുറി* ക്ക് വേണ്ടി

അസ്ലം മാവിലെ
[7/3, 9:25 AM] ഈദാശംസകൾ !: 2018 ഫെബ്/മാർച്ച് വരെയുള്ള ലൈബ്രറിയെ കുറിച്ച്  അതിന്റെ ഉത്തരവാദിത്വപെട്ട സ്ഥാനങ്ങളിൽ ഉണ്ടായിരുന്നവർ പറയുമ്പോൾ കുറച്ച് കൂടി ക്ലാരിറ്റി ലഭിക്കും.

അതിന് ശേഷമുള്ള ഇടവേളതൊട്ടിങ്ങോട്ട് CP യും പറയും.

ഭാവി ഉദ്ദേശങ്ങൾ പറയണമെങ്കിൽ ഈ ഫോറത്തിലെ നിർദേശങ്ങളും ലൈബ്രറി സബ് കമ്മിറ്റി ചർച്ചയും സാംസ്കാരിക പ്രവർത്തകരുടെ അഭിപ്രായങ്ങളും മുന്നോട്ട് വരണം. അവയിൽ ആറ്റികുറുക്കിയതാവും CP യുടെയും ലൈബ്രറി സ്വപ്ന പദ്ധതി. ഭൗതിക- ബൗദ്ധിക തലത്തിൽ ഈ വിഷയം ചർച്ചയിഭവിക്കണം.

  3 മറുപടിക്ക് കാത്തിരുന്നാലും മറുപടി പറയുന്നവരിൽ 90% വും ഒരേ മുഖങ്ങൾ തന്നെയാവാം.
[7/3, 9:34 AM] Raza: *അറിയിപ്പ്*
**********************
ലൈബ്രറിയുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനാൽ *ഇതുമായി ബന്ധമില്ലാത്ത മെസേജുകൾ/ഫോട്ടോ/ വീഡിയോ/ വോയ്സ് ഇവ ഒഴിവാക്കാന്‍* എല്ലാ മെമ്പർമാരും ശ്രദ്ധിക്കുക

*ചർച്ച തുടരട്ടെ....* 👍🏻👍🏻

■ പട്ലക്കാരുടെ വായനാ ശീലം
■വായനാരംഭം
■വായനശാലയുടെ തുടക്കം/
നിന്ന് പോയത്/വീണ്ടും തുടങ്ങിയത്
■ നടത്തിപ്പുകാർ
■വർത്തമാനം/ഭാവി

*×××××××××××××××××××*
[7/3, 9:41 AM] Sirar: *ലൈബ്രറി ചർച്ച നടക്കുമ്പോൾ പ്രതേകം ഓർക്കേണ്ട രണ്ടുപേരുകളാണ് ഷാഫിച്ച, എം എ അബൂബക്കർ അവരാണ് പുതിയ ലൈബ്രറിയുടെ ശിൽപികൾ,*
[7/3, 9:46 AM] Sirar: *അവരുടെ ആത്മാർത്ഥ നേരിട്ട് മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണ് ഞാൻ, പക്ഷേ അവർക്കതിൽ പരിധികൾ ഉണ്ടായിരുന്നു, സി പി ഇപ്പോൾ ഉത്തരവാദിത്ത്വം ഏറ്റെടുത്തത് എന്ത് കൊണ്ടും നല്ലതാണ് 👍*
[7/3, 9:55 AM] Sirar: ഹോസ്പിറ്റാലിറ്റി ബന്ധപ്പെട്ട ഒരു ഹെല്പ് ഡെസ്ക് വായനശാലയിൽ ആരംഭിക്കുകയാണെങ്കിൽ എനിക്കതിൽ സഹായിക്കാൻ പറ്റും, ഇന്ഷാ അല്ലാഹ് !
[7/3, 9:58 AM] ഈദാശംസകൾ !: ഈ ചർച്ചയിൽ ഇനിയും ചിലരൊക്കെ ADD ചെയ്യേണ്ടതുണ്ടെന്ന അഭിപ്രായവും ചില കോണുകളിൽ നിന്ന് ഇല്ലാതില്ല.

ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമ്പോൾ തന്നെ, ചർച്ച ഒരു ഭാഗത്ത് തുടരുകയും ചെയ്യട്ടെ
[7/3, 1:26 PM] ഈദാശംസകൾ !: സൈദിന്റെ വാക്കുകൾ കേട്ടല്ലോ. 2014 ൽ  (ഈ വർഷം എനിക്ക് സംശയമുണ്ട്, 20 13 ആകാനാണ് സാധ്യത, ബന്ധപ്പെട്ടവർ തുടങ്ങിയ തിയതി/ മാസം /വർഷം എന്നിവ അറിയിക്കുക) തുടങ്ങിയ രണ്ടാം നെലബ്രറി പ്രസ്ഥാനം 2018 ആകുന്നതിന് മുമ്പേ സാമ്പത്തിെക ബാധ്യത നേരിട്ടുവെന്ന് സൂചിപ്പിക്കുന്നുണ്ട്.

നല്ല ഓർമ്മയുണ്ട്, 2014 നവംബർ അവസാനം CP യിൽ ഈ ലൈബ്രറിക്ക് വേണ്ടി ഫണ്ട് റൈസിംഗിന് പ്രചാരണത്തിന് എന്റെ കൂടെ സിറാർ മുൻകൈ എടുത്തതും മറ്റും. (ആ മാസം  ക്യത്യമായി ഓർക്കാൻ കാരണം അതിന്റെ  തൊട്ടടുത്ത ആഴ്ചയാണ് ഫയാസ് RT രൂപീകരിക്കാൻ മുന്നിട്ടിറങ്ങുന്നതും  ആലോചന നടത്തുന്നതും)

അന്ന് ഏകദേശം 20,000 രൂപ ഫണ്ട് കളക്ഷൻ നടന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ സംഖ്യ അന്നെഴുതിയത് കെ. എച്ച്. കാദറായിരുന്നു ( ഒരുമ കായിഞ്ഞി)

അന്നേ സാമ്പത്തികം ഒരു വിഷമവും വിഷയവുമായിരുന്നു.  അന്ന് ലൈബ്രറിയുടെ അനൗദ്യോഗിക വാട്സ് ആപ്പ് ഗ്രുപ്പുണ്ടായിരുന്നു.  ആ ഗ്രൂപ്പിലെ പുതു തലമുറക്ക് ഒ, എസ്. എ ന്യത്തിെയ ലൈബ്രറിയെ കുറിച്ച് സി.എച്ച്. വിശദമായി സംസാരിച്ചത് എല്ലാവരും ഓർക്കുന്നുണ്ടാവും.

പ്രതികരിക്കാം.

അസ്ലം മാവിലെ
[7/3, 5:56 PM] ഈദാശംസകൾ !: *ലൈബ്രറി ചർച്ചയിൽ*
*വായിക്കാൻ*

സംഘടിതമായി പട്ലയിൽ ആദ്യമായി ലൈബ്രറി എന്റെ അറിവിൽ 1988 ലാണ് തുടങ്ങിയത്. 30 വർഷം മുമ്പ്. ഞാനന്ന് ഒന്നാം വർഷ ബിരുദ വിദ്യാർഥി.

ഓ എസ് എ. ആണ് മുൻകൈ എടുത്തത്. സി.എച്ച്. ജ. സെക്രട്ടറി. കൊല്യ മുഹമ്മദ് കുഞ്ഞി മാഷ് പ്രസിഡന്റ് എന്നാണ് ഓർമ്മ.

ഇന്നുളള കുഞ്ഞിപ്പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ മൂന്ന് മുറികളുള്ള സ്വകാര്യ കൊമേഴ്സ്യൽ ബിൽഡിംഗിലെ അവസാനത്തെ മുറിയിലാണ് ലൈബ്രറി തുടങ്ങിയത്. കെട്ടിട ഉത്ഘാടനം ആഗസ്റ്റ് 8 ന്. ലൈബ്രറി ഉത്ഘാടനം സ്വാതന്ത്ര്യ ദിനത്തിൽ - 15ന്. മധൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഷെട്ടി ഉത്ഘാടകൻ.

ആ ദിവസവും എനിക്ക് മറക്കാനാവാത്ത വിധം പ്രിയപ്പെട്ടതായിരുന്നു.  (അത് മറ്റൊരിക്കൽ പരാമർശിക്കാം)

കുറച്ച് വർഷങ്ങൾ അവിടെ ആ വായനാമുറി ഉണ്ടായിരുന്നു. പഞ്ചായത്ത് അധികൃതർ മനോരമ, ഉദയവാണി തന്നു സഹകരിച്ചു. തോമസ് മാഷിന് (ഇംഗ്ലിഷ് / ചരിത്രം) വേണ്ടി ഞാൻ വാങ്ങിയിരുന്ന |NDIAN Exp പത്രം, മാഷിന് കൊടുക്കാൻ മറന്നാൽ അദ്ദേഹത്തിന്റെ സമ്മതത്തോടെ അത് ലൈബ്രറിയിൽ സ്ഥാനം പിടിക്കും. 

എഞ്ചി. മുഹമ്മദ്, ലതീഫ് തൊട്ടത്തിൽ ഈ ലൈബ്രറിക്ക് വേണ്ടി ഖിദ്മത്ത് ചെയ്തിരുന്നവരിൽ പ്രധാനികളായിരുന്നു. ലതീഫിന്റെ ചിട്ടയായ ലൈബ്രറി സേവനം ആ സമയത്ത് അത്രമാത്രം പ്രശംസിക്കപ്പെട്ടിരുന്നു.

പിന്നെയുള്ളത് ഞാൻ കേട്ടതാണ്, കണ്ടതല്ല. എല്ലാവർക്കും എത്തിപ്പെടാൻ പറ്റിയ കേന്ദ്രമാകണമെന്ന നിരർഥക അഭിപ്രായമാകാം ലൈബ്രറി പിന്നീടവിടന്ന് എം. എ..കോംപ്ലക്സിലേക്ക് മാറ്റാൻ കാരണമായതെന്ന് തോന്നുന്നു ( മില്ലിലേക്ക് മാറ്റി എന്ന് പറഞ്ഞാൽ ഇത്  വല്ല നെല്ലോ മറ്റൊ ആണെന്ന് തെറ്റിദ്ധരിച്ചാലോ ? അത്കൊണ്ട് ഈ പേരോക്കെ എന്റെ വകയാണ്) 1991ലായിരിക്കണം ആ പിഴുത്മാറ്റൽ പ്രക്രിയ നടന്നത്. അന്നത്തെ ഒ എസ്. എ നേതൃത്വത്തിലുണ്ടായിരുന്നവർ വിശദമായി പറയുമായിരിക്കും.

പുസ്തക ശേഖകരണം നടന്നു, കുറച്ച് വിലക്കു വാങ്ങി. വായനക്കാരെ ലൈബ്രറിയിൽ ചേർത്തു. കുടുംബിനികളതിൽ അംഗങ്ങളായി. പുസ്തകങ്ങൾ യഥാസമയം വീടുകളിലെത്തി. അതിന് മജൽ ശരീഫ് , ബഷീർ പട്ല തുടങ്ങിയവർ ആത്മാർഥമായി പ്രവർത്തിച്ചിട്ടുണ്ട്.

പിന്നെ എന്ത് സംഭവിച്ചുവെന്നറിയില്ല.  എന്റെ പ്രവാസകാലത്തെ ഒരു ലീവിൽ ഈ ലൈബ്രറി മലർക്കെ തുറന്നിട്ടതായി കണ്ടു. അടക്കാറില്ലേ എന്ന് ചോദിച്ചപ്പോൾ ഒരു രസികൻ പറഞ്ഞത് അതിനിത് തുറക്കാറില്ലല്ലോ എന്നായിരുന്നു - ഗേറ്റ് വെച്ചൂടേ എന്ന് ചോദിച്ചയാളോട് മതില് തന്നെ ഇല്ലല്ലോ എന്ന് പറഞ്ഞ കൂട്ട്. പാതിരാവിൽ കേൾക്കുന്നത് ഗതികിട്ടാ പ്രേതങ്ങളുടെ (രാത്രി പൊരക്ക് കൂടാൻ പോകാത്തവർ) കൂർക്കം വലി. പകൽ നേരത്ത് കാണുന്നത് പശുക്കൾ തിന്നു ബാക്കിയായ കുറെ പത്ര പേജുകൾ. കുറെ പേർ ബീഡിയൂതിയും പാൻ ചവച്ചും അവിടെ സമയം കളയും. പഞ്ചായത്ത് പത്രങ്ങൾ വഴിയിൽ തങ്ങും, അവിടെ എത്തില്ല. പേപ്പർ ബോയ് എറിയൽ നിർത്താൻ കുറെ സമയം കാത്ത് നിന്നില്ല. ഇല്ലാത്ത കൂട്ടായ്മയ്ക്ക് പത്രങ്ങളെന്തിനെന്ന് അവൻ ആലോചിച്ചതിലും തെറ്റില്ലല്ലോ.

ദീർഘകാലം ഓ. എസ്. എ ഉറങ്ങി ( ഉറക്കി എന്നും പറയുന്നു). ആ ഉറക്കിൽ ലൈബ്രറിയിലെ ഷെൽഫുകൾ ദ്രവിച്ചില്ലാതായി. ആർക്കും ആ കൂട്ടായ്മ വേണ്ടെന്നായി.
ചിതലരിച്ച പുസ്തകങ്ങൾ. പുഴുക്കൾ വിശ്രമിക്കുന്ന കണക്ക് പുസ്തകങ്ങൾ. ഞാൻ മുമ്പൊരിടത്ത് എഴുതിയത് ഓർമ്മയിൽ നിന്നു ഇവിടെ പകർത്തുന്നു - നമ്മുടെ ലൈബ്രറി കടലെടുക്കുന്നത് നേരിട്ട് കണ്ടു.

ഒഎസ്എ എന്ന് പറഞ്ഞു പോകുമോന്ന്  പേടിച്ച് ഒ യിൽ തുടങ്ങുന്ന പദങ്ങൾ വരെ ഉപേക്ഷിച്ചവരുണ്ട് - ഓൽക്കിടി, "ഓഉ" പ്രത്യംത്തരം, ഒട്ടക്കിച്ചി, ഒര്പ്പിടി, ഒദളെ, ഒൽക്കെ അതിൽ പെടുമെന്ന് തോന്നുന്നു.

വനവാസം 14 വർഷമെന്നാണ് ഭാരതീയ കണക്ക്. അങ്ങിനെയൊരു സംഘടിത അക്ഷര വനവാസത്തിന് അറുതി വരുത്തിയാണ് 2013 ൽ സാംസ്കാരിക നേതൃത്തിലുള്ള എം. എ അബൂബക്കർ , പി. ഷാഫി  എന്നിവർ മുൻകൈ എടുത്ത് വീണ്ടും പത്രവായനയെ കുറിച്ച് ആലോചിക്കുന്നതും മുന്നോട്ട് വരുന്നതും പട്ല ലൈബ്രറി ഉണ്ടാകുന്നതും. സിറാറിന്റെ പ്രസ്താവന ശരിയെന്ന് തോന്നി -
*ലൈബ്രറി ചർച്ച നടക്കുമ്പോൾ പ്രതേകം ഓർക്കേണ്ട രണ്ടുപേരുകളാണ് ഷാഫിച്ച, എം എ അബൂബക്കർ.  അവരാണ് പുതിയ ലൈബ്രറിയുടെ ശിൽപികൾ*
*അവരുടെ ആത്മാർത്ഥ നേരിട്ട് മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണ് ഞാൻ.*

തിരുത്താം,
പ്രതികരിക്കാം

*അസ്ലം മാവിലെ*
[7/3, 9:38 PM] ഈദാശംസകൾ !: ആദ്യത്തെ വായനശാല LIBERTY READING ROOM

ഇതൊരു പുതുമയുള്ള വാർത്തയാണ്. 1978 - 79 കാലമെങ്കിൽ സദർ മുഅല്ലിം എ.പി. അബൂബബക്കർ മൗലവി തന്നെ, നോ ഡൗട്ട്. ഏറ്റവും നല്ല പത്രവായനക്കാരനായ ഉമ്മർച്ചാന്റെ കടയ്ക്ക് ചാരെ തന്നെ അതു നിങ്ങൾക്ക് തുടങ്ങാൻ പറ്റി എന്ന വർത്തമാനവും സന്തോഷം നൽകുന്നു.

അബ്ദുല്ല സാഹിബ് സൂചിപ്പിച്ചത് പോലെ നമ്മുടെ നാട്ടിൽ ഒരു കാലത്ത് വായനശാല എന്ന് പറയുന്നത് പീടികകോലായി തന്നെയായിരുന്നു.

പോക്കുച്ചാന്റെ കടയും കടത്തിണ്ണയും അവിടെയുണ്ടായിരുന്ന കണ്ണാമ്പട്ടി മരച്ചുവടും പത്രവായനാ ഇടം.  കാദർ ഹാജി സാഹിബിന്റെ കടത്തിണ്ണയും പഴയ പോസ്റ്റാഫീസും തഥൈവ.

സ്രാമ്പി പള്ളിക്കടുത്തുണ്ടായിരുന്ന കട, മമ്മിൻച്ചാന്റെ പിടിക ക്കോലായ ഇതൊക്കെ ഓർമ്മ വരും. ലീഗ് മമ്മിച്ചാന്റെ കടയിൽ ഇരുന്നാണ് ഞാനൊക്കെ പത്രം പത്രാസോടെ വായിച്ചിരുന്നത്.

പത്രവായനയുടെ മറ്റൊരു ഇടമായിരുന്നു ബാർബർ ഷോപ്പ്. കേരള ശബ്ദം, നാന സിനിമ മാസിക, കുങ്കുമം തുടങ്ങിയ "പുളി പ്രസിദ്ധീകരണങ്ങൾ " കിട്ടിയിരുന്നതും ബാർബർ ഷോപ്പിൽ നിന്നായിരുന്നു.

ഈ ചർച്ചയിലെ ഏറ്റവും പുതിയ വർത്തമാനം - LIBERTy തന്നെ.

Thank You Mr. B. M . Abdullah
[7/3, 9:55 PM] Mahmood Patla: ____

മുകളിൽ കൂടുതലായും കണ്ട സമാനാഭിപ്രായമുളള ഒന്ന്,
കേവലം ഒരു വായനമുറിയിൽ  മാത്രം ഒതുക്കാതെ പൊതുജന സേവനം എന്ന തലത്തിലേക്ക് ഈ നാലുകെട്ട് ചുമരിനെ ഉപയോകപെടുത്താൻ കഴിയണമെന്നാണ്,
അതുതന്നെയാണ് എന്റെ അഭിപ്രായവും.

Cp യുടെ ലക്ഷ്യം ജനസേവനം തന്നെയാണല്ലൊ,
സാധാരണ ജനത്തിനു വേണ്ടുന്ന മിക്ക
സേവനങ്ങളും ഇതുവഴി ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലേക്ക് മാറ്റിയെടുക്കാൻ
കഴിയട്ടെ,

അക്ഷയ കേന്ദ്രീകരിച്ചു പ്രയോജന പെടുത്തുന്ന പലതും ഇവിടെ നിന്നും പൊതുജനത്തിന് നൽകാൻ കഴിയണം,
എല്ലാ മേഖലയിലും നാടിന്  പ്രയോജനപ്പെടുന്ന നല്ല സേവനങ്ങൾ ഈ CP മന്ദിരത്തെ കേന്ത്രീകരിച്ചു പ്രവർത്തിക്കാൻ കഴിയട്ടെ...

ഈ ലൈബ്രറിയെ സിപി യുടെ ആസ്ഥാനമന്തിരം  എന്നതലത്തിലേക്ക് കൊണ്ടുപോവുകയാണെങ്കിൽ സി പി പ്രവർത്തനങ്ങൾ എല്ലാ തലത്തിലും കുറച്ച്കൂടി സുതാര്യമാകാൻ കഴിയുമെന്നുകൂടി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു...

പുതിയകാലം കണ്ടുവളരേണ്ട മാതൃകകേന്ദ്രമായി മാറാൻ ഈ മുറികൾക്കാവണം!
_____
[7/3, 10:20 PM] ഈദാശംസകൾ !: തൊട്ടു മുമ്പുള്ള തലമുറയും പത്രങ്ങൾ കണ്ണോടിച്ചിരുന്നു. പുസ്തകങ്ങൾ വായിക്കുക ശീലമുണ്ടായിരുന്നില്ല.

പക്ഷെ, ഇവിടെ കേട്ടത് ഈ തലമുറ പുസ്തകങ്ങൾ തീരെ വായിക്കില്ല. (പഴയ തലമുറയും തൊട്ടുമുമ്പുള്ള തലമുറയും പുസ്തക പ്രിയരായിരുന്നു എന്നൊരു   ധ്വനി അതിൽ ഉണ്ട്.

ഇതെത്ര മാത്രം ശരിയാണ് ?
എന്റെ തലമുറയാണെങ്കിലും പത്ത് വർഷം മുകളിലും താഴോട്ടുമുള്ള തലമുറകളാണെങ്കിലും പുസ്തക പ്രിയരായിരുന്നോ ? ആവറേജ് പുസ്തക വായനക്കാരാണോ ?

സംശയം. ഒമ്പതു വട്ടം സംശയം. ഇന്നത്തെ തലമുറയുടെ അതേ മടിയും താത്പര്യക്കുറവും അന്നുമുണ്ടായിരുന്നു.

തിരുത്താം, ഖണ്ഡിക്കാം.

*അസ്ലം മാവിലെ*

സൈദിന്റെ വിശദികരണത്തേക്കാളും കുറച്ചു കൂടി ക്ലാരിറ്റി തോന്നിയത് എം.കെ. യുടെ ( ഹാരിസിന്റെ ) വായ്മൊഴിയാണ്.

മൂന്ന് വർഷത്തെ പട്ല ലൈബ്രറി സാരഥ്യമേറ്റെടുത്ത എം.കെ. പറയുന്നുണ്ട് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ ഏറ്റവും അനുയോജ്യം കണക്ടിംഗ് പട്ലയ്ക്ക് ലൈബ്രറി ഉത്തരവാദിത്വം കൈ മാറുക എന്ന്..

ഗ്രന്ഥശാലയ്ക്കു വേണ്ടി ചെലവഴിക്കുന്ന ഊർജ്ജം ഉദ്ദേശിച്ച ഫലം ലഭിക്കുമോ എന്ന ചോദ്യം എം.കെ.യും ഉന്നയിക്കുന്നുണ്ട്. ഇവരുടെ ആധിക്ക് കാരണം ഒ.എസ്.എ അനുഭവമാണോ ? അത് നേരെ ചൊവ്വെ പറയുന്നതിന് പകരം, ഈ തലമുറ പുസ്തകം വായിക്കാൻ സാധ്യതയില്ലെന്ന് പറഞ്ഞ് വെക്കുകയാണോ ?

നല്ല സംവാദത്തിന് സ്കോപുണ്ട്. പ്രത്യേകിച്ച് മുതിർന്ന വിദ്യാർഥികൾക്കിടപെടാം. മലയാളം വഴങ്ങുന്നില്ലെങ്കിൽ ഇംഗ്ലീഷിലുമാകാം.

വായനയിൽ താത്പര്യമുണ്ടാക്കാൻ പറ്റുന്ന രീതിയിലുള്ള ആകർഷകമായ സിറ്റ്വോഷനുകളും സംരംഭങ്ങളും ആവിഷ്ക്കരിച്ചു കൂടേ ? പുതിയ ഒരു പരീക്ഷണം ............
അതിനൽപം പണിയുണ്ട്. ഭഗീരഥ പ്രയത്നം കൊണ്ട് വിജയിച്ച സംരംഭങ്ങൾ മുന്നിലുണ്ട്. അതിലൊന്നാണ് പട്ല ഗവ. സ്കൂൾ.

ഇന്നത്തെ അവസ്ഥ സംജാതമാകുമെന്ന് 15 കൊല്ലം മുമ്പ് ആരെങ്കിലും ചിന്തിച്ചിരുന്നോ ? അതിന് പിന്നിൽ പ്രവർത്തിച്ച പി.ടി.എ, നേതൃത്വത്തിലെ എണ്ണം പറഞ്ഞ അംഗങ്ങളുടെ ഇഛാശക്തി ഒന്നു കൊണ്ട് മാത്രമാണ് ഒരു ഡസനോളം അൺ എയിഡഡ് സ്കൂൾ ബസ്സുകൾ അവ്വൽ സ്വബീക്ക് പട്ലയിൽ വന്ന് മക്കളെ റാഞ്ചി കൊണ്ട് പോകുന്ന അവസ്ഥയിൽ നമ്മുടെ സ്കൂൾ അതിജീവിച്ചത്.  ഇതിന് നടത്തിയ ഹാർഡ് ഹോം വർക്കുണ്ടല്ലോ, അതുമായി തുടക്കം മുതൽ ബന്ധപ്പെട്ടവർക്കേ മനസ്സിലാകൂ.

ഈ തയാറെടുപ്പ് പോലെ ഒന്ന് (അതിന്റെ നാലിലൊന്നു ) നടത്തിയാൽ ആളുകളെ ഗ്രന്ഥ വായനയിലേക്കെത്തിക്കാൻ സാധിക്കും.

തുടക്കത്തിൽ ആകർഷകമായ പാക്കേജുകളടക്കം പരീക്ഷിക്കേണ്ടി വരും. നല്ല നല്ല പുസ്തക ശേഖരണവും ഒരു ഭാഗത്ത് നടക്കണം. ശക്തമായ ഭരണ സമിതിയും ആവശ്യമാണ് താനും.

ബാക്കി വഴിയെ പ്രതികരിക്കാം.

അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

*അസ്ലം മാവിലെ*

........:...............

*സി.പി. ലൈബ്രറി ഏറ്റടുത്ത* *സാഹചര്യവും*
*തുടർ സംവിധാനവും*

സി.പി.,  ലൈബ്രറി ഏറ്റടുക്കാനുണ്ടായ സാഹചര്യം  നേരത്തെ പറഞ്ഞു കഴിഞ്ഞു. ലൈബ്രറി  അധ്യക്ഷനായിരുന്ന എം. കെ. ഹാരിസ് കുറച്ചു കൂടി അത് വ്യക്തമാക്കുകയും ചെയ്തു. അതിങ്ങനെ വളരെ സിംപിളായി മനസിലാക്കാം -  ലൈബ്രറിയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ആവേശമില്ല. പത്ര- പിരിയോഡിക്കൽസിനുള്ള സ്പോൺസർസ് കുറഞ്ഞു വന്നു. വാടകയടക്കമുള്ള ദൈനം ദിന ഇടപാടുകളിൽ കട ബാധ്യത വന്നു തുടങ്ങി - ഒരു വർഷത്തോളമാ ഋണ ബാധ്യത കൂടി കൂടി വന്നു. (സ്വഭാവിക അടച്ചു പൂട്ടലിന് പകരം ) ലൈബ്രറി മറ്റൊരു പ്രസഥാനത്തെ ഏൽപിക്കാൻ ആലോചന വന്നു. അതിന്ഏറ്റവും അനുയോജ്യമായത്  CP യായത് കൊണ്ട് അവർക്ക് കത്ത് നൽകി. കത്തിന്റെ ഗൗരവം മനസ്സിലാക്കി CP അനുകൂലമായി പ്രതികരിച്ചു.

ഇനിയുള്ളത് അതിന്റെ ചുമതലാ നിർവ്വഹണം (Execution ) എങ്ങിനെ ?
CP യെ ഞാൻ മനസ്സിലാക്കിയത് കൊണ്ട് പ്രതികരിക്കാം.  ഒരു ചോദ്യം -എത്ര പേർ മുന്നോട്ട് വരും? ,.
എന്തിന് - ഈ ലൈബ്രറിയുടെ ചുമതലാ നിർവ്വഹണത്തിൽ ഞാൻ കൃത്യവിലോപം കാണിക്കാതെ നേതൃപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാണ് എന്ന് പറഞ്ഞ്. അവർക്ക് CP സഹചുമതല നൽകും.

ഒരാളല്ല, ഒരു ടീമായി നാടിന്റെ നന്മ ഉദ്ദേശിച്ച് ലൈബ്രറി നടത്താനുള്ള യുവരക്തമാണ് പട്ല്ക്കാവശ്യം. അതേ CPക്കുമാവശ്യമുള്ളൂ.

നമ്മുടെ അനാസ്ഥകൊണ്ട് പട്ലയിലെ ലൈബ്രറി മൂന്നാം അടച്ചു പൂട്ടലിലേക്കെത്തരുത്. അത് മാത്രമേ CPയുടെയും നിർബന്ധം.  ഒ.എസ്.എ ലൈബ്രറി ചിതലരിക്കുമ്പോൾ പുതുമുഖങ്ങളുടെ  നേതൃത്വമായിരുന്നു ഉണ്ടായിരുന്നത്. അവർ അനുഭവസ്ഥരായ അന്നത്തെ സംഘടനാ സീനിയർസിനോട് കൂടിയാലോചന നടത്തിയിരിക്കാൻ ഒരു സാധ്യതയുമുണ്ടാകില്ല. നടന്നു കൊണ്ടിരിക്കുന്ന ഒരു സിസ്റ്റം അവതാളത്തിലാകാൻ വലിയ സമയം വേണ്ട. നിർബന്ധിത പ്രതിമാസ യോഗം തന്നെ മൂന്ന് മാസം വിളിക്കാതിരുന്നാൽ മതി. യോഗം വിളിക്കാതിരിക്കുമ്പോൾ തന്നെ കരുതണം - അലസത / അല്ലെങ്കിൽ സ്പെല്ലിംഗ് മിസ്റ്റേക്ക്. അത് കാണുമ്പോൾ തിരുത്തിക്കാനാണ് ഉന്നതതല കമ്മിറ്റി, അവർക്ക് ഒരു വട്ടം മുന്നറിയിപ്പ് നൽകാം. പിന്നെ അയഞ്ഞാൽ കാര്യം കൈ വിട്ടു പോകും. മറ്റൊരു നേതൃത്വത്തെ ഏൽപ്പിക്കാൻ ഉന്നതതല കമ്മിറ്റിക്കാകണം.

എന്റെ അഭിപ്രായത്തിൽ അങ്ങിനെ ഒരു ഉന്നതതല കമ്മിറ്റിയാകാൻ CP നേതൃത്വത്തിന് സാധിക്കണം. എങ്കിൽ ലൈബ്രറി ഉപസമിതി (Sub Committee) എന്ന ആലാചന നൂറ് ശതമാനം ശരിയാണ്.

പ്രതികരിക്കാം, തിരുത്താം

*അസ്ലം മാവിലെ

*അ. മാ*

സിറാർ, മഹ്മൂദ്, ഹാരിസ്, ഉസ്മാൻ , അഷ്റഫ് , അസ്ലം തുടങ്ങി ഒരു പാട് പേരുടെ അഭിപ്രായങ്ങൾ സംഗ്രഹിച്ചാൽ ഇങ്ങിനെ പറയാം -
ലൈബ്രറിയുടെ സ്പെയ്സ് & ടൈം ജനസേവനത്തിനുപയോഗിക്കുക.

.....................................

Sap: നമ്മുടെ ദേശത്തിന്റെ വായനയുടെയും വായനശാലയുടെയും ചരിത്രം അന്വോഷിച്ച് പോകുമ്പോൾ നമ്മൾ ചില മൈൽ കുറ്റികൾ (Mile Stones)  കാണും.

അവിടെ ചില പേരുകൾ വ്യക്തമായി തെളിഞ്ഞു കാണുകയും ചെയ്യും. അതിൽ മർഹും പീടിക അബ്ദുല്ല സാഹിബ് (ബി ബഷീർ പടല) യുടെ പിതാവിന്റെ പേര് തീർച്ചയായും ഉണ്ടാകും.  അക്കാലത്തിലെ ഈ പ്രദേശത്തെ ഏറ്റവും വലിയ അക്ഷര സ്നേഹിയും മത വായനയുടെ വ്യത്യസ്ത മുഖവുമായിരുന്നു അദ്ദേഹം. 

വക്കം മൗലവിയുടെ പത്രാധിപത്യത്തിൽ 1930 കളിൽ പ്രസിദ്ധീകരിച്ചിരുന്ന ചിന്തകൻ, ദീപിക, അൽ മുസ്ലിം, തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ വരിക്കാരാനായിരുന്നു അദ്ദേഹം.
അദ്ദേത്തിന്റെ പുസ്തക  ശേഖരത്തിൽ നിന്നും ഈ പ്രസിദ്ധീകരണങ്ങളുടെ തുടർ ലക്കങ്ങൾ ക്രോഡീകരിച്ച പുസ്തങ്ങൾ ഇപ്പോഴും ചിലപ്പോൾ എവിടെയെങ്കിലും കാണണം.!

നമ്മളിൽ പലർക്കും പത്രവായന എന്നു കേൾക്കുമ്പോൾ ചില മുഖങ്ങളും ചില സ്ഥലങ്ങളും മനസ്സിൽ ഓടിയെത്തും.

അതിൽ എന്റെ ഓർമ്മകളിലെ പത്രവായനക്ക് കാദർ ഹാജി സാഹിബിന്റെ കടത്തിണ്ണയിലെ ഉപ്പുകലത്തിന്റെ ഗന്ധമാണ്. അസ്ലം മാവില സൂചിപ്പിച്ചത് പോലെ പത്രവായനയുടെ ആദ്യാക്ഷരം കുറിക്കുന്നത് അവിടെവെച്ചാണ്.

ഓർമ്മയിൽ മായാതെ നിൽക്കുന്ന പത്രവായനയുടെ സൗമ്യമുഖം മർഹും പി.മുഹമ്മദ് കുഞ്ഞി സാഹിബിന്റേതും!
▪▪................................

മഹാകവി പട്ളത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യരുടെ പഠിപ്പുര ആയിരിക്കില്ലേ സാപ് , നമ്മുടെ നാട്ടിലെ ആദ്യത്തെ വ്യവസ്ഥാപിത ഗ്രന്ഥശാലയും വായനാമുറിയും.

നിരവധി സാഹിത്യ ചർച്ചകൾ അവിടെ നടന്നിരിക്കണം. ഇശലുകളും ഈരടികളും അവിടെ ബീജാവാപം ചെയ്തിരിക്കണം. വായനയുടെ വലിയ വാതിലുകൾ അവിടെ തുറന്നിരിക്കണം.

എത്ര എത്ര സർഗ സന്ധ്യകൾക്ക്  ആ പൂമുഖം സാക്ഷ്യം വഹിച്ചിരിക്കണം !

കേരളത്തിലെ ആദ്യത്തെ ഖുർആൻ പരിഭാഷ്യം (മായൻ കുട്ടി എളയ) മഹാകവിയുടെ ഗ്രന്ഥശേഖരത്തിലുണ്ടായിരുന്നു പോൽ.
..................................

Sap: തീർച്ചയായും!

മഹിത പാരമ്പര്യങ്ങൾ വെറുതെ വായിച്ചു പോകാനുള്ളതല്ല എന്ന് നമ്മൾ തിരിച്ചറിണം.

[7/4, 9:57 AM] ‪+971 55 141 1828‬: ലൈബ്രറി വികസനത്തിനൊപ്പം വായന ശീലം വളർത്താനുള്ള കാര്യങ്ങളും ആവിഷ്കാരിക്കുണ്ടതായി ട്ടുണ്ട്. വായിക്കുന്ന new gen thanne വായന tab. I-pad പോലുള്ള കൂടുതലായി use ചെയ്യുന്നവരാണ്.. ലൈബ്രറി എന്നതിലുപരി ഒരു സാംസ്‌കാരിക ജനസേവന കേന്ദ്രമാണ് നല്ലത്.
പിന്നെ books availabilty also very important. സ്റ്റുഡന്റസ്സിനു അവരുടെ സബ്ജെക്ട് related reference ബുക്സ് അവൈലബിൾ ആണെകിൽ അവരെ അറ്റ്ലീസ്റ്റ് ലൈബ്രറിയിലേക്ക് ആകർഷിക്കാനും പറ്റും.

,,.,,,,,,,,...,,,,,,,,,,,,,,,,,,,.,,,,.

[ *ലൈബ്രറി ചർച്ച*

CP സൗഹൃദങ്ങളെ,

നാം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്.

പരിമിതികൾ മാക്സിമം ഒഴിവാക്കാൻ പറ്റിയ കൂട്ടായ്മയാണ് CP. ഘടനാപരമായ സംവിധാനത്തോട് നിങ്ങൾ എല്ലാവരും യോജിച്ചു കൊള്ളണമെന്നില്ല. 

പക്ഷെ, ഉത്തരവാദിത്തങ്ങളോടൊപ്പം അതിൽ Keep ചെയ്യുന്ന മുൻഗണനാ ക്രമം, സത്യസന്ധത, പ്രതിബദ്ധത, സുതാര്യത ഇവയോട് എല്ലാ വിഭാഗം പട്ലക്കാർക്കും CP യോട് ചാരെ നടക്കാൻ നല്ല കാരണമാണ്.

ലൈബ്രറി ചർച്ചയും  ഗൗരവമായ ഒന്നിലേക്ക് വരുന്നതും അങ്ങിനെയാണ്. 

ഇന്നത്തെ ചർച്ചയിൽ SAP, സാകിർ, PC,  FAYAZ തുടങ്ങിയവർ മുന്നിട്ടിറങ്ങിയാൽ കൂടുതൽ വിഷയങ്ങൾ കടന്നു വരും.

എല്ലാവരെയും രണ്ടാം ദിവസത്തിലേക്ക് ക്ഷണിക്കുന്നു.

*അസ്ലം മാവിലെ*
,,,,,,,,,,,,,,,.,,,,,...,,,,,,,,.,,....,,,,,,,,.

നമുക്ക് ഇപ്പോഴാവശ്യം വായനയിലേക്ക് , ഗ്രന്ഥ വായനയിലേക്ക് (Soft/hard Copies) വിദ്യാർഥികളെ, യുവാക്കളെ എത്തിക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കാൻ പറ്റേണ്ടതുണ്ട്.

നിലവിലുള്ള ലൈബ്രറി ഭൗതികസൗകര്യങ്ങളെ വായനേതര ആവശ്വങ്ങൾക്ക് / സേവനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിന്റെ സാധ്യത തീർച്ചയായും പരിഗണിക്കപ്പെടേണ്ടതാണ്. ഞാൻ മനസ്സിലാക്കുന്നത് അത്തരമൊരു പ്ലാൻ തയാറാക്കാൻ കൂടുതൽ സമയമോ ഊർജമോ ചെലവഴിക്കേണ്ടി വരില്ല.  ഉദാ: ക്ലിനിക്. ഒരു ഡോക്ടറുടെ സൗകര്യം മാത്രം അറിഞ്ഞാൽ പിന്നെ, ഒരു സിറ്റിംഗിൽ (മീറ്റിംഗ്) തിരുന്ന വിഷയമാണത്. അതിനുള്ള സൗകര്യം ഒരുക്കി പബ്ലിസിറ്റി നൽകിയാൽ നടന്നു പോകും.  മറ്റൊരു ഉദാഹരണം : ജനസേവന കേന്ദ്രം. ഒരു കംപ്യൂട്ടർ, പ്രിൻറർ, സ്റ്റാഫ് , അത്യാവശ്യം ഡോക്യുമെന്റ്സ് - കസേരയും ടേബിളും നീക്കി കൊടുത്താൽ അതുമങ്ങ് വർകൗട്ടാകും. മെയിൻറയിൻ ചെയ്തു പോയാൽ മതി.

പക്ഷെ, ആളുകളിൽ വായനാ താത്പര്യം ഉണ്ടാക്കണമെങ്കിൽ നല്ല വിയർപൊലിക്കേണ്ടി വരും. നമുക്ക് നല്ല വായനയുള്ള 50 പേരെ കിട്ടിയാൽ ഈ നാടു (ഒന്നു കൂടി ) ഉഷാറായി സുദ്ർ ജായേഗാ....

[7/3, 10:25 PM] THM: *ലൈബ്രറി ചർച്ചയിൽ വായിക്കാൻ*

     TH M patla

നമ്മുടെ ആദ്യ വായനശാലയുടെ വിശദവിവരങ്ങൾ അസ്ലം മാവില മുകളിൽ സൂചിപ്പിച്ചതിലേക്ക് ഒരു പിൻകുറിപ്പു കൂടി

       1988 ഓഗസ്റ്റ് 15 നായിരുന്നുവല്ലോ അതിന്റെ ഉദ്ഘാടനം നടന്നത്.  വളരെ ക്ലേശകരമായ എന്റെ ബോംബെ ജീവിതത്തിനിടയിൽ വീണു കിട്ടിയ ഒരു ഇടവേളയിൽ ഈയുള്ളവനും അന്ന് അതിന് സാക്ഷിയായിരുന്നു. വൈകുന്നേരമായിരുന്നു. ഉദ്ഘാടനം 'ഖത്തീബ് ഹാജിയർച്ചയും മറ്റും പ്രസംഗിച്ചതായി ഞാനോർക്കുന്നു. പ്രാസംഗിക രെല്ലാവരും സ്വാതന്ത്ര്യ ദിവസത്തിന്റെ മഹത്വവും വായനശാലയുടെ പെരുമയും എടുത്ത് കാട്ടി എല്ലാവരും പ്രസംഗിച്ചു.
[7/3, 10:25 PM] THM: ഭാഗം 2
പടിഞാറൻ ചക്രവാളത്തിൽ സൂര്യൻ അസ്തമിക്കാൻ പോകുന്നതിനെ കുറിച്ചും അടിച്ചു വീശുന്ന ഇളം കാറ്റിനെക്കുറിച്ചും പലരും വാതോരാതെ പ്രസംഗിക്കുകയുണ്ടായി.
    എന്നാൽ അപ്പോഴും വെറും ഒരു ശ്രോദ്ധാവായിരുന്ന എന്നെ അലട്ടിയത് ആ ദിവസത്തിന് വേറെ ഒരു പ്രത്യേക ത  കൂടിയുണ്ടായിരുന്നത് ആരും തന്നെ ശ്രദ്ധിക്കുകയോ എടുത്തു ദ്ധരിക്കുകയോ ചെയ്തില്ലായെന്നതായിരുന്നു. അന്ന് ഇസ് ലാമിക കലണ്ടറിലെ പുതുവർഷമായ മുഹർറം ഒന്നും കൂടിയായിരുന്നു.അത് ആ ദിവസത്തിന്റെ മഹത്വത്തെപ്പറ്റി എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ ഇതും കൂടി എണ്ണിയില്ലായെന്നതായിരുന്നു എന്റെ അന്നത്തെ ചിന്ത.

       കൂട്ടത്തിൽ അസ്ലം മാവിലയുടെ ഒരു ഉഗ്രൻ പ്രസംഗവും ഞാനോർക്കുന്നു. അന്നും നല്ല പക്വതയോടെ തന്റെ കടമ നിർവ്വഹിച്ചു. കൂട്ടത്തിൽ വായനശാലയുടെ ആവശ്യകഥയും ബംഗാളിലെ ജനങ്ങളിൽ ചിലർ ഇപ്പോഴും പച്ചില തിന്നിട്ടും വണ്ടി വലിച്ച് മനഷ്യ വാഹകരായിട്ടുമാണ് ജീവിതം തള്ളി നീക്കുന്നതെന്നും ഇതൊക്കെ അറിയണമെങ്കിൽ പത്രം വായിക്കണമെന്നും പറഞ്ഞ് ഇനി നമുക്ക് വായിക്കാമെന്ന് പറഞ്ഞ് പ്രസംഗത്തിന്റെ അവസാന വാചക സൂചകമായ വിരമിക്കലൊ സമാപിക്കലോ ഒന്നും പറയാതെ ഒരു ഫുൾ സ്റ്റോപ്പുടുകയാണുണ്ടായത്. അത് എന്നെ സംബന്ധിച്ചേടുത്തോളം പ്രസംഗ കലയിലെ ഒരു നവ്യാനുഭൂതിയും എന്നെന്നും ഓർമ്മിക്കാനുതകുന്നതുമായിരുന്നു.
[7/3, 10:25 PM] THM: ഭാഗം 3
 
നമ്മുടെ നാട്ടിലെ വായനശാലയാകുമ്പോൾ അതിൽ ആനുകാലികവും ഭൗതീകവുമായ അറിവുകൾക്കും ഉപയോഗപ്രദമായ പ്രസിദ്ധീകരണങ്ങൾക്കൊപ്പം ഇസ് ലാമിക മാസികകളും മറ്റു ഗ്രന്ഥങ്ങളും ഉൾപ്പെടുത്തുന്നതിൽ ആലോചനാവ ലോകനം വിഷയമാക്കാവുന്നതാണ്.
[7/3, 11:04 PM] Fayaz Ahmad: പട്ളയുടെ സാംസ്കാരിക കേന്ദ്രത്തെ കുറിച്ചുള്ള ജീവസുള്ള ചർച്ചകൾ മുമ്പോട്ട് പോകുന്നതിൽ സന്തോഷം.
[7/3, 11:06 PM] Fayaz Ahmad: അറുപത് വർഷങ്ങൾക്ക് മുമ്പ് തന്നെ പട്ളയിൽ ഒരു സംഘടനയുടെ പരിപാടിയുമായി ബന്ധപ്പെട്ട് പുസ്തക പ്രദർശനവും പരിചയപ്പെടുത്തലും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.
[7/3, 11:12 PM] ഈദാശംസകൾ !: യാദൃശ്ചികമായ ഈ ഒരെഴുത്തിൽ എന്റെ പേര് ജേഷ്ട സുഹൃത്ത് T H M സൂചിപ്പിച്ചത് കൊണ്ട് മാത്രം ഞാൻ എന്റെ മുകളിലെ കുറിപ്പിലൊരിടത്ത് എഴുതിയതിന്റെ ബാക്കി എഴുതട്ടെ. ( തികച്ചും വ്യക്തിപരമായ സന്തോഷമായത് കൊണ്ട് എല്ലാവരും വായിക്കണമെന്ന് നിർബന്ധമില്ല)

ആ ദിവസവും എനിക്ക് മറക്കാനാവാത്ത വിധം പ്രിയപ്പെട്ടതായിരുന്നു.  മലയാള പ്രഭാഷണ കലയിലെ എക്കാലത്തെയും അത്ഭുതങ്ങളൾ അഴിക്കോട് - എം.എൻ. വിജയൻ - ടി.പി. സുകുമാരൻ എന്നീ അധ്യാപകത്രയങ്ങൾ തലക്ക് പിടിച്ച ക്ഷുഭിത കൗമാരമായിരുന്നു അന്നെന്റെത്.
അന്നത്തെ പ്രസംഗം അവരിലൊരാളുടെ ശൈലി കടം കൊള്ളുകയായിരുന്നു.
ആ പ്രസംഗത്തിലുടനീളം ദൂരെ മാറി കുത്തിയിരുന്ന് പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന ഒരു മനുഷ്യൻ മനസ്സിൽ മായാതെ കിടക്കുന്നു - *എന്റെ പ്രിയപ്പെട്ട ബായിൻച്ച*.  ഞാൻ പ്രസംഗം നിർത്തിയിട്ടും അദ്ദേഹം കയ്യടിക്കുകയായിരുന്നു.
ഒരുപാട് നാൾ ആ പിതൃതുല്യൻ എന്നെ കാണുമ്പോഴൊക്കെ എന്റെ ആംഗ്യ വിക്ഷേപം അനുകരിച്ച് സ്നേഹത്തിൽ ചാലിച്ച ആ സന്തോഷം അറിയിക്കുമായിരുന്നു.

*സമക്ഷം :*
ഇതെഴുതാൻ വിചാരിച്ചതല്ല. അത്തരം പിതൃ തുല്യസ്നേഹങ്ങൾ ഈ സമയത്തെങ്കിലും പറയാതിരിക്കുന്നത് നന്ദികേടായിരിക്കുമല്ലോ.

എന്നെ അന്ന് കേട്ട, ഇപ്പോഴുമോർത്തെടുത്ത THM , താങ്കൾക്ക് ആദരം !

*അസ്ലം മാവിലെ*
[7/3, 11:39 PM] ഈദാശംസകൾ !: 1940 കളുടെ അവസാനം വടക്കെ മലബാറിന്റെ അബ്ദുറഹിമാൻ സാഹിബെന്നറിയപ്പെട്ടിരുന്ന ശെരൂൽ സാഹിബിന്റെ നേതൃത്വത്തിൽ വായനയില്യം സാംസ്കാരിക ചലനങ്ങളിലും താൽപര്യമുള്ളവരുടെ കൂട്ടായ്മ പട്ലയിൽ ഉണ്ടായിരുന്നു.

അതിലെ ഒരു മെമ്പർഷിപിന്റെ ബാക്കി ഭാഗം എസ്. അബൂബക്കറിന്റെ മാതൃപിതാവിൽ നിന്ന് ലഭിച്ചത് , നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ സാപിന്റെ കയ്യിൽ കാണണം. ആ കൂട്ടായ്മയുടെ സിക്രട്ടറി സ്ഥാനത്ത് മർഹൂം പി.എം. അബൂബക്കറിന്റെ ഒപ്പ് സ്ലിപ്പിൽ പതിഞ്ഞിട്ടുള്ളത് കണ്ടതായ ഓർമ്മയുണ്ട്.

*അസ്ലം മാവിലെ*
[7/4, 12:14 AM] Fayaz Ahmad: സംപുഷ്ഠ സാംസ്ക്കാരിക ഭൂതകാല കുളിരുമായി  പുതിയൊരു ജീവിതഭൂമികയിലേക്ക് കാലെടുത്ത് വെക്കാൻ പോകുന്ന പട്ലയുടെ പുതിയ സംരംഭം ( ലൈബ്രറി സമുച്ചയം ) നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയായിരിക്കും ?
[7/4, 12:25 AM] ഈദാശംസകൾ !: സൈദിന്റെ വിശദികരണത്തേക്കാളും കുറച്ചു കൂടി ക്ലാരിറ്റി തോന്നിയത് എം.കെ. യുടെ ( ഹാരിസിന്റെ ) വായ്മൊഴിയാണ്.

മൂന്ന് വർഷത്തെ പട്ല ലൈബ്രറി സാരഥ്യമേറ്റെടുത്ത എം.കെ. പറയുന്നുണ്ട് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ ഏറ്റവും അനുയോജ്യം കണക്ടിംഗ് പട്ലയ്ക്ക് ലൈബ്രറി ഉത്തരവാദിത്വം കൈ മാറുക എന്ന്..

▪ഗ്രന്ഥശാലയ്ക്കു വേണ്ടി ചെലവഴിക്കുന്ന ഊർജ്ജം ഉദ്ദേശിച്ച ഫലം ലഭിക്കുമോ എന്ന ചോദ്യം എം.കെ.യും ഉന്നയിക്കുന്നുണ്ട്. ഇവരുടെ ആധിക്ക് കാരണം ഒ.എസ്.എ അനുഭവമാണോ ? അത് നേരെ ചൊവ്വെ പറയുന്നതിന് പകരം, ഈ തലമുറ പുസ്തകം വായിക്കാൻ സാധ്യതയില്ലെന്ന് പറഞ്ഞ് വെക്കുകയാണോ ?

നല്ല സംവാദത്തിന് സ്കോപുണ്ട്. പ്രത്യേകിച്ച് മുതിർന്ന വിദ്യാർഥികൾക്കിടപെടാം. മലയാളം വഴങ്ങുന്നില്ലെങ്കിൽ ഇംഗ്ലീഷിലുമാകാം.

വായനയിൽ താത്പര്യമുണ്ടാക്കാൻ പറ്റുന്ന രീതിയിലുള്ള ആകർഷകമായ സിറ്റ്വോഷനുകളും സംരംഭങ്ങളും ആവിഷ്ക്കരിച്ചു കൂടേ ? പുതിയ ഒരു പരീക്ഷണം ............

▪സിറാർ, മഹ്മൂദ്, ഹാരിസ്, ഉസ്മാൻ , അഷ്റഫ് , അസ്ലം തുടങ്ങി ഒരു പാട് പേരുടെ അഭിപ്രായങ്ങൾ സംഗ്രഹിച്ചാൽ ഇങ്ങിനെ പറയാം -
ലൈബ്രറിയുടെ സ്പെയ്സ് & ടൈം ജനസേവനത്തിനുപയോഗിക്കുക.

*അ. മാ*
[7/4, 12:35 AM] Sap: നമ്മുടെ ദേശത്തിന്റെ വായനയുടെയും വായനശാലയുടെയും ചരിത്രം അന്വോഷിച്ച് പോകുമ്പോൾ നമ്മൾ ചില മൈൽ കുറ്റികൾ (Mile Stones)  കാണും.

അവിടെ ചില പേരുകൾ വ്യക്തമായി തെളിഞ്ഞു കാണുകയും ചെയ്യും. അതിൽ മർഹും പീടിക അബ്ദുല്ല സാഹിബ് (ബി ബഷീർ പടല) യുടെ പിതാവിന്റെ പേര് തീർച്ചയായും ഉണ്ടാകും.  അക്കാലത്തിലെ ഈ പ്രദേശത്തെ ഏറ്റവും വലിയ അക്ഷര സ്നേഹിയും മത വായനയുടെ വ്യത്യസ്ത മുഖവുമായിരുന്നു അദ്ദേഹം. 

വക്കം മൗലവിയുടെ പത്രാധിപത്യത്തിൽ 1930 കളിൽ പ്രസിദ്ധീകരിച്ചിരുന്ന ചിന്തകൻ, ദീപിക, അൽ മുസ്ലിം, തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ വരിക്കാരാനായിരുന്നു അദ്ദേഹം.
അദ്ദേത്തിന്റെ പുസ്തക  ശേഖരത്തിൽ നിന്നും ഈ പ്രസിദ്ധീകരണങ്ങളുടെ തുടർ ലക്കങ്ങൾ ക്രോഡീകരിച്ച പുസ്തങ്ങൾ ഇപ്പോഴും ചിലപ്പോൾ എവിടെയെങ്കിലും കാണണം.!

നമ്മളിൽ പലർക്കും പത്രവായന എന്നു കേൾക്കുമ്പോൾ ചില മുഖങ്ങളും ചില സ്ഥലങ്ങളും മനസ്സിൽ ഓടിയെത്തും.

അതിൽ എന്റെ ഓർമ്മകളിലെ പത്രവായനക്ക് കാദർ ഹാജി സാഹിബിന്റെ കടത്തിണ്ണയിലെ ഉപ്പുകലത്തിന്റെ ഗന്ധമാണ്. അസ്ലം മാവില സൂചിപ്പിച്ചത് പോലെ പത്രവായനയുടെ ആദ്യാക്ഷരം കുറിക്കുന്നത് അവിടെവെച്ചാണ്.

ഓർമ്മയിൽ മായാതെ നിൽക്കുന്ന പത്രവായനയുടെ സൗമ്യമുഖം മർഹും പി.മുഹമ്മദ് കുഞ്ഞി സാഹിബിന്റേതും!
▪▪
[7/4, 12:45 AM] ഈദാശംസകൾ !: മഹാകവി പട്ളത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യരുടെ പഠിപ്പുര ആയിരിക്കില്ലേ സാപ് , നമ്മുടെ നാട്ടിലെ ആദ്യത്തെ വ്യവസ്ഥാപിത ഗ്രന്ഥശാലയും വായനാമുറിയും.

നിരവധി സാഹിത്യ ചർച്ചകൾ അവിടെ നടന്നിരിക്കണം. ഇശലുകളും ഈരടികളും അവിടെ ബീജാവാപം ചെയ്തിരിക്കണം. വായനയുടെ വലിയ വാതിലുകൾ അവിടെ തുറന്നിരിക്കണം.

എത്ര എത്ര സർഗ സന്ധ്യകൾക്ക്  ആ പൂമുഖം സാക്ഷ്യം വഹിച്ചിരിക്കണം !

കേരളത്തിലെ ആദ്യത്തെ ഖുർആൻ പരിഭാഷ്യം (മായൻ കുട്ടി എളയ) മഹാകവിയുടെ ഗ്രന്ഥശേഖരത്തിലുണ്ടായിരുന്നു പോൽ.
[7/4, 12:48 AM] Sap: തീർച്ചയായും!

മഹിത പാരമ്പര്യങ്ങൾ വെറുതെ വായിച്ചു പോകാനുള്ളതല്ല എന്ന് നമ്മൾ തിരിച്ചറിണം.
[7/4, 12:52 AM] Sap: വിവാദങ്ങളിൽ മാത്രം കാലം കഴിക്കാതെ ക്രിയാത്മക മുന്നേറ്റങ്ങൾക്ക് നേതൃത്വം വഹിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.
ചെറിയ തോതിലുള്ള അടയാളപ്പെടുത്തലുകളില്ലാതെ പോയാൽ കാലം നമുക്ക് മാപ്പ് തരില്ല!
[7/4, 1:06 AM] ഈദാശംസകൾ !: ചർച്ചകൾ തുടരേണ്ടത് ആവശ്യമാണെങ്കിൽ അവസാനിക്കാൻ വഴിയില്ല.

ചിലർ സൂചിപ്പിച്ചു - നേരത്തെ ഒ എസ് എ വാ. ശാ. പൂട്ടി ചിതലിന് ഭക്ഷണമാക്കിയത് നരച്ച നേതൃത്വമോ സമപ്രായക്കാരുടെ നേതൃത്വമോ ആണ് കാരണമെന്ന്. തെളിച്ചു പറഞ്ഞാൽ കൂട്ടായ്മ നേതൃത്വത്തിൽ വ്യത്യസ്ത പ്രായക്കാരുടെ സാന്നിധ്യം ഉണ്ടാകുന്നില്ലെന്ന് !

എനിക്ക് മനസ്സിലാകാൻ വേണ്ടി ഒരാൾ ഇങ്ങിനെ പ്രവചിച്ചു - നിലവിൽ സി.പി. ഗവേ. ബോഡിയിൽ തന്നെ റാസ മാത്രമേ പ്രായ വ്യത്യാസമുള്ള ഒരാളെന്ന Exception ഉള്ളൂ എന്ന്. അവിടെയും അത്ര ശുഭകരമല്ലെന്ന് .

വായനശാല കൂട്ടായ്മയിൽ ഈ ഒരു വിഷയം ഗൗരവമുള്ളതാണോ ?
[7/4, 1:10 AM] Sap: ഈ സംരംഭം ഏറ്റെടുക്കാൻ CP യെ കൂടാതെ വേറെ ഏതെങ്കിലും കൂട്ടായ്മകൾ മുന്നിട്ട് വന്നിരുന്നോ എന്ന ചോദ്യം കൂടി ചോദിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു!

😉
[7/4, 1:20 AM] ഈദാശംസകൾ !: ദുബായ് ഗോൾഡ് മാർക്കറ്റിൽ കറങ്ങി തിരിഞ്ഞിരുന്ന അവസരത്തിൽ എന്റെ സൗഹൃദവലയത്തിലെ Ruby Jwellers ബോസ് സമീഹ് സാബിനോട് ചോദിച്ചു :

നിങ്ങളുടെ നഷ്ടത്തിലോടുന്ന സ്ഥാപനത്തെ ഏൽപിക്കാൻ DAMAS Jewelley ക്ക് പകരം വേറെ വല്ല സ്ഥാപനങ്ങളും ?

അദ്ദേഹത്തിന്റെ തിരിച്ചു ചോദ്യം : Tell me Aslam , which one is better than DAMAS, out of N' number of Jewelleries ?

അത് പോലുള്ള തിരിച്ചു ചോദ്യമാണ് നിങ്ങളുടെ ചോദ്യത്തിന് പകരമായി അവരിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത്.
[7/4, 1:21 AM] Sap: ഓർമ്മയിൽ മായാതെ നിൽക്കുന്ന സൗമ്യമുഖം മർഹൂം പി മുഹമ്മദ്കുഞ്ഞി സാഹിബിന്റെതും മർഹും കപ്പൽ അബ്ദുല്ല സാഹിബിന്റെതുമാണ്.

പൊതുവിജ്ഞാനത്തിന്റെ അപോസ്തലന്മാരായിരുന്നു ഇവർ!
[7/4, 1:27 AM] ഈദാശംസകൾ !: കുവൈറ്റ് അധിനിവേശകാലത്ത് (1990 കളിൽ ) കപ്പൽ അബ്ദുല്ല സാഹിബിൽ നിന്ന് BBC ന്യൂസ് ലീക്ക് ചെയ്തു, പൊടിപ്പും തൊങ്ങലും വെച്ച് പട്ലയിലെ ചിലർക്ക് ഞാൻ ഗൾഫ് ചുടു വാർത്തകൾ നൽകിയിരുന്നു.

സ്കഡ് മിസൈൽ ഒന്നിന് പകരം മൂന്നെണ്ണം വീതം വെച്ചായിരുന്നു ഞാൻ എന്നെ ചോദിക്കുന്നവരോട് വെച്ച് കാച്ചിയിരുന്നത്. ( പിറ്റെ ദിവസം പത്രം വരുമ്പോൾ ആ എണ്ണം പുർത്തിയായിരിക്കും)

പിന്നെ പിന്നെ ഞാൻ സംസാരം നിർത്തി, ആംഗ്യം കാണിച്ചു (1, 2, 3 ) സ്ഥലം വിടും. 

ആളുകൾ പിന്നാലെ കൂടിയാൽ എന്ത് ചെയ്യും. 😀
[7/4, 1:32 AM] ഈദാശംസകൾ !: ഗൾഫ് യുദ്ധകാലത്ത്, ഒരു മലയാള ദേശീയ പത്രത്തിന്റെ ലേഖകൻ (കാസർകോട്ടുകാരൻ ) ആ സമയത്ത് എന്റെ സുഹൃത്ത് കുഞ്ഞമ്മദിന്റെ ദുബായിലെ റൂമിൽ മലർക്കെ കിടന്ന് യുദ്ധഭൂമിയിൽ നിന്ന് റിപ്പോർട്ട് അയക്കുമായിരുന്നു പോൽ.

അതൊക്കെ നോക്കുമ്പോൾ, ഞാൻ ചെയ്തത് ഒന്നുമല്ല. 🤣
[7/4, 1:51 AM] Sap: ഈ വിഷയം ഗൗരമുള്ളത് തന്നെയാണ് എന്നാണെന്റെ പക്ഷം.

പുതുതലമുറയുടെ പ്രാതിനിധ്യം ആവശ്യമാണ്.
ജരാനരബാധിച്ചവർ New Gen - അവസരങ്ങളൊരുക്കാൻ
ബാധ്യസ്ഥരാണ്.

😉
[7/4, 2:33 AM] Mahmood Patla: ___

അറിയാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടൊ
ജരാനര ബാധിച്ചിട്ടെല്ലാം പറയാമെന്ന്
കരുതിയിട്ടൊ 
നല്ല വിഷയങ്ങൾ വരുമ്പോൾ മാറിനിൽക്കുന്ന പ്രവണത  പുതിയ തലമുറയിൽ കൂടുതലായി
കാണപ്പെടുന്നുണ്ട്...

കാലത്തിന് പറയാൻ എന്തെങ്കിലും അടയാളപ്പെടുത്തലുകൾ അത്ര ചെറുതായിട്ടല്ലെങ്കിലും ഉണ്ടാവേണ്ടതുണ്ട്.
____
[7/4, 9:57 AM] ‪+971 55 141 1828‬: ലൈബ്രറി വികസനത്തിനൊപ്പം വായന ശീലം വളർത്താനുള്ള കാര്യങ്ങളും ആവിഷ്കാരിക്കുണ്ടതായി ട്ടുണ്ട്. വായിക്കുന്ന new gen thanne വായന tab. I-pad പോലുള്ള കൂടുതലായി use ചെയ്യുന്നവരാണ്.. ലൈബ്രറി എന്നതിലുപരി ഒരു സാംസ്‌കാരിക ജനസേവന കേന്ദ്രമാണ് നല്ലത്.
പിന്നെ books availabilty also very important. സ്റ്റുഡന്റസ്സിനു അവരുടെ സബ്ജെക്ട് related reference ബുക്സ് അവൈലബിൾ ആണെകിൽ അവരെ അറ്റ്ലീസ്റ്റ് ലൈബ്രറിയിലേക്ക് ആകർഷിക്കാനും പറ്റും.
[7/4, 10:08 AM] ഈദാശംസകൾ !: *ലൈബ്രറി ചർച്ച*

CP സൗഹൃദങ്ങളെ,

നാം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്.

പരിമിതികൾ മാക്സിമം ഒഴിവാക്കാൻ പറ്റിയ കൂട്ടായ്മയാണ് CP. ഘടനാപരമായ സംവിധാനത്തോട് നിങ്ങൾ എല്ലാവരും യോജിച്ചു കൊള്ളണമെന്നില്ല. 

പക്ഷെ, ഉത്തരവാദിത്തങ്ങളോടൊപ്പം അതിൽ Keep ചെയ്യുന്ന മുൻഗണനാ ക്രമം, സത്യസന്ധത, പ്രതിബദ്ധത, സുതാര്യത ഇവയോട് എല്ലാ വിഭാഗം പട്ലക്കാർക്കും CP യോട് ചാരെ നടക്കാൻ നല്ല കാരണമാണ്.

ലൈബ്രറി ചർച്ചയും  ഗൗരവമായ ഒന്നിലേക്ക് വരുന്നതും അങ്ങിനെയാണ്. 

ഇന്നത്തെ ചർച്ചയിൽ SAP, സാകിർ, PC,  FAYAZ തുടങ്ങിയവർ മുന്നിട്ടിറങ്ങിയാൽ കൂടുതൽ വിഷയങ്ങൾ കടന്നു വരും.

എല്ലാവരെയും രണ്ടാം ദിവസത്തിലേക്ക് ക്ഷണിക്കുന്നു.

*അസ്ലം മാവിലെ*
[7/4, 3:21 PM] ഈദാശംസകൾ !: ലൈബ്രറി ചർച്ചകൾ പകുതി വഴിക്കേ ആയുള്ളൂ.

കൂട്ടത്തിൽ മേൽ പ്രസ്താവ്യം  ഒറ്റവാചകത്തിൽ സൂചിപ്പിച്ചത്, കൂട്ടായ പരിശ്രമവും കൂടിയാലോചനയും കൊണ്ട് സി.പി.എറ്റടുക്കുന്ന സംരംഭങ്ങൾ പൊതുസ്വീകാര്യമാകാതിരിക്കാൻ ന്യായമില്ലെന്ന് പറയാനായിരുന്നു. അതൊരു അർധ വിരാമ വാചകവുമാണ്.

ലൈബ്രറി ചർച്ചകൾ സജീവമാകട്ടെ
[7/4, 8:45 PM] ഈദാശംസകൾ !: നമുക്ക് ഇപ്പോഴാവശ്യം വായനയിലേക്ക് , ഗ്രന്ഥ വായനയിലേക്ക് (Soft/hard Copies) വിദ്യാർഥികളെ, യുവാക്കളെ എത്തിക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കാൻ പറ്റേണ്ടതുണ്ട്.

നിലവിലുള്ള ലൈബ്രറി ഭൗതികസൗകര്യങ്ങളെ വായനേതര ആവശ്വങ്ങൾക്ക് / സേവനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിന്റെ സാധ്യത തീർച്ചയായും പരിഗണിക്കപ്പെടേണ്ടതാണ്. ഞാൻ മനസ്സിലാക്കുന്നത് അത്തരമൊരു പ്ലാൻ തയാറാക്കാൻ കൂടുതൽ സമയമോ ഊർജമോ ചെലവഴിക്കേണ്ടി വരില്ല.  ഉദാ: ക്ലിനിക്. ഒരു ഡോക്ടറുടെ സൗകര്യം മാത്രം അറിഞ്ഞാൽ പിന്നെ, ഒരു സിറ്റിംഗിൽ (മീറ്റിംഗ്) തിരുന്ന വിഷയമാണത്. അതിനുള്ള സൗകര്യം ഒരുക്കി പബ്ലിസിറ്റി നൽകിയാൽ നടന്നു പോകും.  മറ്റൊരു ഉദാഹരണം : ജനസേവന കേന്ദ്രം. ഒരു കംപ്യൂട്ടർ, പ്രിൻറർ, സ്റ്റാഫ് , അത്യാവശ്യം ഡോക്യുമെന്റ്സ് - കസേരയും ടേബിളും നീക്കി കൊടുത്താൽ അതുമങ്ങ് വർകൗട്ടാകും. മെയിൻറയിൻ ചെയ്തു പോയാൽ മതി.

പക്ഷെ, ആളുകളിൽ വായനാ താത്പര്യം ഉണ്ടാക്കണമെങ്കിൽ നല്ല വിയർപൊലിക്കേണ്ടി വരും. നമുക്ക് നല്ല വായനയുള്ള 50 പേരെ കിട്ടിയാൽ ഈ നാടു (ഒന്നു കൂടി ) ഉഷാറായി സുദ്ർ ജായേഗാ.

അതിനൽപം പണിയുണ്ട്. ഭഗീരഥ പ്രയത്നം കൊണ്ട് വിജയിച്ച സംരംഭങ്ങൾ മുന്നിലുണ്ട്. അതിലൊന്നാണ് പട്ല ഗവ. സ്കൂൾ.

ഇന്നത്തെ അവസ്ഥ സംജാതമാകുമെന്ന് 15 കൊല്ലം മുമ്പ് ആരെങ്കിലും ചിന്തിച്ചിരുന്നോ ? അതിന് പിന്നിൽ പ്രവർത്തിച്ച പി.ടി.എ, നേതൃത്വത്തിലെ എണ്ണം പറഞ്ഞ അംഗങ്ങളുടെ ഇഛാശക്തി ഒന്നു കൊണ്ട് മാത്രമാണ് ഒരു ഡസനോളം അൺ എയിഡഡ് സ്കൂൾ ബസ്സുകൾ അവ്വൽ സ്വബീക്ക് പട്ലയിൽ വന്ന് മക്കളെ റാഞ്ചി കൊണ്ട് പോകുന്ന അവസ്ഥയിൽ നമ്മുടെ സ്കൂൾ അതിജീവിച്ചത്.  ഇതിന് നടത്തിയ ഹാർഡ് ഹോം വർക്കുണ്ടല്ലോ, അതുമായി തുടക്കം മുതൽ ബന്ധപ്പെട്ടവർക്കേ മനസ്സിലാകൂ.

ഈ തയാറെടുപ്പ് പോലെ ഒന്ന് (അതിന്റെ നാലിലൊന്നു ) നടത്തിയാൽ ആളുകളെ ഗ്രന്ഥ വായനയിലേക്കെത്തിക്കാൻ സാധിക്കും.

തുടക്കത്തിൽ ആകർഷകമായ പാക്കേജുകളടക്കം പരീക്ഷിക്കേണ്ടി വരും. നല്ല നല്ല പുസ്തക ശേഖരണവും ഒരു ഭാഗത്ത് നടക്കണം. ശക്തമായ ഭരണ സമിതിയും ആവശ്യമാണ് താനും.

ബാക്കി വഴിയെ പ്രതികരിക്കാം.

അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

*അസ്ലം മാവിലെ*
[7/4, 9:17 PM] Basheer Majal: കുട്ടിക്കാലത്ത് തന്നെ ശീലമാക്കേണ്ട സ്വഭാവമാണ് വായന അത് കൊണ്ട് കുട്ടികള്‍ക്ക് ആകര്‍ഷകമായ കാര്യമാണ് ആദ്യമായി  എന്തെങ്കിലും ചെയ്യേണ്ടത്
[7/4, 9:24 PM] Sap: നല്ല അഭിപ്രായം.

കുട്ടികളെ വായനശാലയുമായി അടുപ്പിക്കുന്ന ആകർഷകമായി പരിപാടികൾ ആസൂത്രണം ചെയ്യാവുന്നതാണ്.

👍
[7/4, 10:46 PM] Mahmood Patla: ___

ആയിരത്തിൽ കൂടുതൽ പുസ്തകങ്ങളുടെ
വല്യൊരു വായനാമുറി തയ്യാറാക്കി
എടുക്കുമ്പോൾ തന്നെ ,
വായനക്കാരുടെ എണ്ണം കുറവാണ് ,
വായിക്കാൻ ആൾക്കാരുണ്ടാകുമോ എന്നുള്ള അഭിപ്രായവും മുകളിൽ ഉണ്ടായ സ്ഥിതിക്ക് വായനാശീലമുള്ള
നല്ലൊരു സമൂഹത്തെ എങ്ങിനെ വാർത്തെടുക്കാം
എന്നുകൂടി ഇവിടെ ചർച്ചയിൽ വരേണ്ടതുണ്ട് ...

വിശാലമായൊരു പുസ്തക ലൈബ്രറിയാണ് ചർച്ചയിൽ വരുന്നതെങ്കിൽ, സ്കൂൾ കുട്ടികളെയാണ് വായനക്കാരായി നാം ആദ്യം പരിഗണിക്കേണ്ടത് , അവരുടെ പ്രായത്തിനനുസരിച്ചുള്ള ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നല്ല പുസ്തകങ്ങളുടെ
ഒരു ശേഖരംതന്നെ ഉണ്ടാവണം.

നാളത്തെ നല്ലപൗരന്മാരെ വാർത്തെടുക്കുന്നതിന് നല്ല വായനാശീല
മുള്ളവരാക്കാൻ നമ്മൾക്കാവണം ,
അതിനായി അവർക്ക്  ഏതുരീതിയിലുള്ള
പ്രോത്സാഹനം  കൊടുക്കാം എന്നതിലും ചർച്ചകൾ വരേണ്ടതുണ്ട്,

വായനക്കാരിൽ നിന്നും പ്രത്തേകിച്ചു
വിദ്യാർത്ഥികളിൽ നിന്ന് ഓരോ വായനക്ക്
ശേഷം ആ പുസ്തകത്തെ കുറിച്ചുള്ള ഫീഡ്ബാക്ക്‌ എഴുതി വാങ്ങിക്കുകയും
മാസത്തിൽ ഒരുപ്രാവശ്യമെങ്കിലും നല്ലെഴുത്തിനുള്ള പ്രോത്സാഹന സമ്മാനം നൽകുകയുമാണെങ്കിൽ
നല്ല വായനക്കൊപ്പം  ഒരുപാട്‌ എഴുത്തുകാരും ഇവിടെ പിറവിഎടുക്കും...

വായന അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥി  വിദ്യാർത്ഥിനികളുടെ കൈകളിലെങ്കിലും അവസുരക്ഷിതമാവട്ടെ!

___🔲
[7/4, 10:47 PM] ഈദാശംസകൾ !: CP ഓപൺ ഫോറത്തിലെ ഓൾഡ് ആർക്കീവ്സ് ഡിലീറ്റ് ചെയ്യാത്തവർ ഉണ്ടെങ്കിൽ സ്ക്രോൾ അപ് ചെയ്താൽ ഉത്തരം ലഭിക്കും.

cp ക്ക് ലഭിച്ച കത്തടക്കം പോസ്റ്റ് ചെയ്തിട്ടുണ്ട്. അനുകൂലമായ പ്രതികരണം നടത്താൻ ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു.

സാമ്പത്തിക ബാധ്യത അതിൽ പരാമർശിച്ചിരുന്നു. സൈദോ മറ്റോ വോയിസിലും വന്നിരുന്നു.

വലിയ ചർച്ച പോലെ വിഷയം നീണ്ടു നിന്നില്ല. പായകൾ ചില ചർച്ചകൾ മറയ്ക്കാറുണ്ടല്ലോ. അങ്ങനെ 5 - 6 എണ്ണം വീണിരിക്കണം.
[7/4, 10:51 PM] ഈദാശംസകൾ !: വളരെ കാതലായ ഒരു വിഷയം മഹമൂഭ് പറഞ്ഞു '

ഹൈസ്കൂൾ തലം തൊട്ടുള്ള കുട്ടികളെ മുന്നിൽ കണ്ട് കൊണ്ട് "ഫ്രണ്ടലി ലൈബ്രറിയിംഗ് " മുന്നോട്ട് പോകണം.  (ലൈബ്രറിയിംഗ് - ഇങ്ങനെ ഒരു പ്രയോഗം ഉണ്ടോ എന്നറിയില്ല)

ചർച്ച ഗതി പിടിക്കാൻ തുടങ്ങി എന്ന് തോന്നുന്നു.
[7/4, 11:00 PM] Sirar: *സുതാര്യതയും*

*ജനാധിപത്യവും*

*ഏതൊരു കൂട്ടായ്മയ്ക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങളാണ്*
[7/5, 5:57 AM] Fayaz Ahmad: വായന അടിച്ചേൽപ്പിക്കാവുന്ന ഒന്നല്ല, സാഹചര്യങ്ങൾ ഉണ്ടാക്കി , മനോഭാവം ഉണ്ടാക്കിയെടുത്താലേ പറ്റൂ.
ആയിരം പുസ്തകങ്ങൾ ആയിരം വീടുകളിൽ നിന്ന് തന്നെ ശേഖരിക്കണം. ആ പുസ്തകത്തെ കുറിച്ച് ആ വീട്ടിലെ വായനക്കാരൻ / വായനക്കാരി തയ്യാറാക്കിയ ആസ്വാദ്യക കുറിപ്പ് ആയിരം പേജുള്ള ഒറ്റപ്പുസതകത്തിൽ ഇടം പിടിച്ചാൽ എന്തു രസായിരിക്കും.
വായനശാലയോടനുബന്ധിച്ച് നടത്തപ്പെടുന്ന സാംസ്കാരിക പരിപാടികൾ, ചർച്ചകൾ, മത്സരങ്ങൾ തുടങ്ങിയവയൊക്കെ സജീവത നിലനിർത്താൻ സഹായിക്കും.
ലൈബ്രറി ഒരു സാംസ്ക്കാരിക സമുച്ചയത്തിന്റെ ഭാഗമായതിനാൽ തന്നെ പൊതുജന സമ്പർക്കം എളുപ്പമാവുന്നതാണ്.
ഹെൽപ്പ് ലൈൻ, സ്റ്റേഷനറി എന്നിവക്ക് നോമിനൽ ഫീ ഏർപ്പെടുത്തിയാൽ 'ബിസിനസ് ' റണ്ണിംഗ് ആവും.
ഒരു മുഴുവൻ സമയ ഓഫീസ് സെക്രട്ടറിയെ തന്നെ നിയമിക്കാൻ സാധിക്കും. അയാളായിരിക്കും പട്ളയുടെ ഒഫീഷ്യൽ പബ്ലിക് റിലേഷൻ ഓഫീസർ.
[7/5, 12:04 PM] ഈദാശംസകൾ !: *സി.പി. ലൈബ്രറി ഏറ്റടുത്ത* *സാഹചര്യവും*
*തുടർ സംവിധാനവും*

സി.പി.,  ലൈബ്രറി ഏറ്റടുക്കാനുണ്ടായ സാഹചര്യം  നേരത്തെ പറഞ്ഞു കഴിഞ്ഞു. ലൈബ്രറി  അധ്യക്ഷനായിരുന്ന എം. കെ. ഹാരിസ് കുറച്ചു കൂടി അത് വ്യക്തമാക്കുകയും ചെയ്തു. അതിങ്ങനെ വളരെ സിംപിളായി മനസിലാക്കാം -  ലൈബ്രറിയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ആവേശമില്ല. പത്ര- പിരിയോഡിക്കൽസിനുള്ള സ്പോൺസർസ് കുറഞ്ഞു വന്നു. വാടകയടക്കമുള്ള ദൈനം ദിന ഇടപാടുകളിൽ കട ബാധ്യത വന്നു തുടങ്ങി - ഒരു വർഷത്തോളമാ ഋണ ബാധ്യത കൂടി കൂടി വന്നു. (സ്വഭാവിക അടച്ചു പൂട്ടലിന് പകരം ) ലൈബ്രറി മറ്റൊരു പ്രസഥാനത്തെ ഏൽപിക്കാൻ ആലോചന വന്നു. അതിന്ഏറ്റവും അനുയോജ്യമായത്  CP യായത് കൊണ്ട് അവർക്ക് കത്ത് നൽകി. കത്തിന്റെ ഗൗരവം മനസ്സിലാക്കി CP അനുകൂലമായി പ്രതികരിച്ചു.

ഇനിയുള്ളത് അതിന്റെ ചുമതലാ നിർവ്വഹണം (Execution ) എങ്ങിനെ ?
CP യെ ഞാൻ മനസ്സിലാക്കിയത് കൊണ്ട് പ്രതികരിക്കാം.  ഒരു ചോദ്യം -എത്ര പേർ മുന്നോട്ട് വരും? ,.
എന്തിന് - ഈ ലൈബ്രറിയുടെ ചുമതലാ നിർവ്വഹണത്തിൽ ഞാൻ കൃത്യവിലോപം കാണിക്കാതെ നേതൃപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാണ് എന്ന് പറഞ്ഞ്. അവർക്ക് CP സഹചുമതല നൽകും.

ഒരാളല്ല, ഒരു ടീമായി നാടിന്റെ നന്മ ഉദ്ദേശിച്ച് ലൈബ്രറി നടത്താനുള്ള യുവരക്തമാണ് പട്ല്ക്കാവശ്യം. അതേ CPക്കുമാവശ്യമുള്ളൂ.

നമ്മുടെ അനാസ്ഥകൊണ്ട് പട്ലയിലെ ലൈബ്രറി മൂന്നാം വട്ടം അടച്ചു പൂട്ടലിലേക്കെത്തരുത്. അത് മാത്രമേ CPയുടെയും നിർബന്ധം.  ഒ.എസ്.എ ലൈബ്രറി ചിതലരിക്കുമ്പോൾ പുതുമുഖങ്ങളുടെ  നേതൃത്വമായിരുന്നു ഉണ്ടായിരുന്നത്. അവർ അനുഭവസ്ഥരായ അന്നത്തെ സംഘടനാ സീനിയർസിനോട് കൂടിയാലോചന നടത്തിയിരിക്കാൻ ഒരു സാധ്യതയുമുണ്ടാകില്ല.

നടന്നു കൊണ്ടിരിക്കുന്ന ഒരു സിസ്റ്റം അവതാളത്തിലാകാൻ വലിയ സമയം വേണ്ട. നിർബന്ധിത പ്രതിമാസ യോഗം തന്നെ മൂന്ന് മാസം വിളിക്കാതിരുന്നാൽ മതി. യോഗം വിളിക്കാതിരിക്കുമ്പോൾ തന്നെ കരുതണം - അലസത / അല്ലെങ്കിൽ സ്പെല്ലിംഗ് മിസ്റ്റേക്ക്. അത് കാണുമ്പോൾ തിരുത്തിക്കാനാണ് ഉന്നതതല കമ്മിറ്റി, അവർക്ക് ഒരു വട്ടം മുന്നറിയിപ്പ് നൽകാം. പിന്നെ അയഞ്ഞാൽ കാര്യം കൈ വിട്ടു പോകും. മറ്റൊരു നേതൃത്വത്തെ ഏൽപ്പിക്കാൻ ഉന്നതതല കമ്മിറ്റിക്കാകണം.

എന്റെ അഭിപ്രായത്തിൽ അങ്ങിനെ ഒരു ഉന്നതതല കമ്മിറ്റിയാകാൻ CP നേതൃത്വത്തിന് സാധിക്കണം. എങ്കിൽ ലൈബ്രറി ഉപസമിതി (Sub Committee) എന്ന ആലാചന നൂറ് ശതമാനം ശരിയാണ്.

പ്രതികരിക്കാം, തിരുത്താം

*അസ്ലം മാവിലെ*
[7/5, 1:20 PM] Mahmood Patla: ___

വായനയിൽ  നാട്ടിലെ ഇന്നത്തെകാലാവസ്ഥ  പുതിയ കാലത്ത് ഉണ്ടാവാതിരിക്കാൻ ഇങ്ങിനെ ഒരു നിർദേശം പറഞ്ഞെന്നേയുള്ളൂ.

ചർച്ചയുടെ തുടകത്തിൽ സൂചിപ്പിച്ച വായനയോടൊപ്പം പൊതുസേവനം കൂടി ഈ മുറികൾക്കുണ്ടാവണം എന്നുതന്നെയാണ്
എനിക്ക് ഇപ്പോഴും പറയാനുള്ളത്...

വായനശാലയെ കുറിച്ചുള്ള ഈ ചെറു പരാമർശത്തിൽ ഫയയാസ് നന്നായി പറഞ്ഞു ലൈബ്രറിയെ കുറിച്ചുള്ള വിശതമായൊരു അഭിപ്രായവും നിർദേശങ്ങളും ഫയാസിൽ
നിന്നും ഇനിയും ഉണ്ടാവുമെന്ന് പ്രതീകിഷിക്കുന്നു...

____
[7/5, 11:39 PM] Sakir Patla: ഇവിടെ നടന്ന ചർച്ചയിൽ
3 കാര്യങ്ങൾ പ്രധാനമായും  തെളിഞ്ഞിരിക്കുന്നു. ഒന്ന് വായനശാല എങ്ങിനെ സജീവമായി നില നിർത്താം. അതിന്റെ ഭൗതിക സാഹചര്യം, സാമ്പത്തികം തുടങ്ങിയ. രണ്ടാമത്തേത് വായനശാലയിൽ ഒതുക്കാതെ ഒരു ഗ്രന്ഥാലയം എങ്ങിനെ ഉണ്ടാക്കാം. അവസാനത്തേത് വായന ശീലം എങ്ങിനെ  വളർത്തിയെടുക്കാം..

മൂന്നാമത്തേതിന് എന്‍റെ ചില നിർദേശങ്ങൾ.

നമ്മുടെ നാട്ടിൽ ചില നല്ല വായനക്കാരുണ്ട്. അവർക്ക് ലഭിക്കുന്ന പത്രങ്ങളും ആനുകാലികങ്ങളും സമയമെടുത്തു തിന്നു തീറ്ക്കുന്നവർ. വായന ശാലയിൽ ഇങ്ങനെയുള്ള കുറച്ചു മുഖങ്ങളെങ്കിലും കണ്ടിട്ടുണ്ട്. പുസ്‌തകങ്ങൾ തേടിപ്പിടിക്കാത്ത എന്നാൽ  വായിക്കാൻ
താല്പര്യമുള്ള ഇത്തരക്കാർക്ക് ആയിരിക്കും നാട്ടിൽ നല്ല ലൈബ്രറികൾ വരുന്നത് കൊണ്ടുള്ള പ്രയോജനം ലഭിക്കുക. അവർ കിട്ടുന്ന മുറക്ക് എടുത്തു വായിച്ചു കൊള്ളും.

വായന ഒരാളെ നിർബന്ധിച്ചു ചെയ്യിപ്പിക്കാൻ പറ്റുന്ന ഒന്നല്ല. തീരെ താല്പര്യമില്ലാത്ത ഒരാളെ വായിപ്പിച്ചേ അടങ്ങു എന്നത് നടക്കാത്ത കാര്യമാണ്.

അത്യാവശ്യം വായനയിൽ താൽപര്യമുള്ളവരെ കണ്ടെത്താൻ കഴിയണം. അവരെ നല്ല വായനക്കാർക്കായി മാറ്റാൻ ശ്രമിക്കാം. ഉദാഹരണമായി എന്നെപ്പോലുള്ള വായന യോട് തീരെ സൗഹൃദമില്ലാത്തവരുടെ മുമ്പിലേക്ക് ഖസാക്കിന്റെ ഇതിഹാസം ഇട്ടു തരാതിരിക്കുക, പകരം പാത്തുമ്മയുടെ ആട്‌ തുടങ്ങിയ ലളിത ഭാഷ കൈകാര്യം ചെയ്യുന്ന എന്നാൽ ഹൃദയത്തിൽ പതിയുന്ന പുസ്തകങ്ങൾ നൽകുക.

വായനക്കാരുടെ താല്പര്യം അറിയാൻ ശ്രമിക്കുക. നർമ്മം, യാത്ര വിവരണം, നോവൽ, ആത്മകഥ,ചരിത്രം, വിപ്ലവം, കായികം അങ്ങനെ ഏതു മേഖലയോടാണ് അഭിരുചിയെന്നു കണ്ടുപിച്ചു മനസ്സിലാക്കാനും ലൈബ്രറി പ്രവർത്തകർക്ക് സാധിക്കണം. അതിനു വേണ്ടി ചില സായാഹ്നങ്ങൾ നീക്കി വെക്കണം,രസകരമായ കൂടിയിരുത്തങ്ങൾവേണം. ഈ അഭിരുചിയറിയൽ അവരെ വായനയുടെ വിശാലമായ ലോകത്തേക്ക് പതിയെ പതിയെ കടക്കാൻ പ്രേരിപ്പിക്കും.

നല്ല വായനയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കലാണ് ലക്ഷ്യമെങ്കിൽ കുട്ടികളിൽ നിന്ന്‌ തുടങ്ങണം. യുപി,  ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നിങ്ങനെ 3 വിഭാഗങ്ങളായി തരം തിരിച്ചു സ്കൂളും ലൈബ്രറി കമ്മിറ്റിയും കൂട്ടായി സഹകരിച്ചു വായന കൂട്ടങ്ങൾ ഉണ്ടാക്കണം. വാരാന്ത്യ ചർച്ചകളും മത്സരങ്ങളും സംഘടിപ്പിക്കണം. അവർക്കു അനുയോജ്യമായ പുസ്തകങ്ങൾ നൽകുകയും അതിൽ അവരുടെ ആസ്വാദനം വിലയിരുത്തുകയും വേണം. വേനൽ തുമ്പി മാതൃകയിൽ കുട്ടികളെ കല സാഹിത്യ രംഗങ്ങളിൽ രൂപപ്പെടുത്തിയെടുക്കുകയും ചെയ്യാം.

ഇനി ആദ്യത്തേത്....
ലൈബ്രറി സിപി പോലുള്ള കൂട്ടായ്മ നടത്തുന്നത് എന്ത് കൊണ്ടും ഗുണകരമാണെന്നാണ് എന്‍റെ അഭിപ്രായം. സാമ്പത്തികവും സംഘടനാപരവുമായ പരിമിതികൾ നിഴലിക്കാതെ മുമ്പോട്ടു കൊണ്ട് പോവാൻ ഇത് വഴി സാധിക്കും. വായനശാലയിൽ ഒതുങ്ങാതെ ഒരു ഗ്രന്ഥാലയമായി ഇത് മാറണം. ആദ്യ പടിയായി പുസ്തകങ്ങൾ സംഘടിപ്പിക്കണം, പിന്നെ അതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ സഹായം തേടി ഒരു ലൈബ്രറി യാഥാർഥ്യമാക്കാൻ ശ്രമിക്കണം. ഒരു പാർട്ട് ടൈം ലൈബ്രെറിയൻ ഉണ്ടായാൽ മാത്രമെ ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയുകയുള്ളു. ബാക്കിയുള്ളവ ലൈബ്രറി കമ്മിറ്റി അതാതു സമയങ്ങളിൽ തീരുമാനിച്ചു പ്രവർത്തിക്കണം.

നമ്മുടെ പഞ്ചായത്തിൽ തന്നെ  ലൈബ്രറികൾഅപൂർവമാണ് എന്ന് തോന്നുന്നു. പാറക്കട്ടയിലോ മറ്റോ  സജീവമായ ലൈബ്രറി ഉണ്ട് എന്നതൊഴിച്ചാൽ. പഞ്ചായത്തു ലൈബ്രറിയുടെ അവസ്ഥ ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടോ  എന്നറിയില്ല.
പറഞ്ഞു വന്നത് മുമ്പൊരിക്കൽ ഇവിടെ പടലയെ മധുർ പഞ്ചായത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ആക്കണം എന്ന ചർച്ച നടന്നിരുന്നു. സിപി ആസ്ഥാനം എന്ന സിപിയുടെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമായാൽ സ്വാഭാവികമായും പട്‌ല നമ്മുടെ പഞ്ചായത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ആയി മാറും. സിപി ആസ്ഥാനം ഒരു സാംസ്‌കാരിക കേന്ദ്രമായി മാറണം. ലൈബ്രറി തുടങ്ങിയ എല്ലാ സാംസ്‌കാരിക ഇടങ്ങൾക്കും ആ കെട്ടിടം ഉപയോഗിക്കണം.
മഹാകവി പി മന്ദിരം പോലെയൊക്കെ നമ്മുടെ നാട്ടിലും ഒരെണ്ണം. നമ്മുടെ
കൂട്ടായ പരിശ്രമത്തിലൂടെ..
[7/6, 12:27 AM] ഈദാശംസകൾ !: സാകിറിന്റെ വളരെ നല്ല അഭിപ്രായം.
.
മഹാകവി പി യുടെ ലൈബ്രറി പോലെ എന്ന് സാകിർ പറഞ്ഞപ്പോൾ ചിലത് എഴുതിപ്പോകുന്നു.

നമ്മുടെ നാട്ടിലെ മഹാകവിയെ (പട്ട്ളത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യർ ) കുറിച്ച് വളരെയധികം ഇവിടെ പ്രതിപാദിച്ചിരുന്നു. അദ്ദേഹത്തിന്റെ പിൻതലമുറയിലെ രണ്ട് പേരൊഴികെ (പി. പി . ഹാരിസ് & മുനീർ ) മറ്റുള്ള ആരും തന്നെ വലിയ താത്പര്യം കാണിച്ചതായി കണ്ടില്ല. ഒരു പക്ഷെ, എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടായിരിക്കില്ല.

ഇത്രയും ഉന്നതനായ ഒരു സാംസ്ക്കാരിക നേതാവിന്റെ, പുകൾപെറ്റ കവിയുടെ,  പേരും പെരുമയും മലയാള ലോകം അറിയാൻ അറിയിക്കാൻ ആ ഒരു കാര്യത്തിൽ താത്പര്യം കാണിക്കുന്ന സാംസ്ക്കാരിക പ്രവർത്തകരുടെ കൂടെ നിൽക്കുകയും അവരുമായി സഹകരിക്കുകയും ചെയ്യാൻ കവിയുടെ പിൻതലമുറക്കാർ ( ബന്ധുക്കൾ) ഉത്സാഹം കാണിക്കണം.

CP പോലുള്ള പ്രസ്ഥാനങ്ങളുമായി സഹകരിച്ച് അദ്ദേഹത്തിന് ഒരു ഓർമ്മപ്പുര നിർമ്മിക്കുവാനും സാംസ്ക്കാരിക കേന്ദ്രമാക്കുവാനും ഏറ്റവും അനുകൂലമായ സാഹചര്യമാണുള്ളത്.  എട്ടോ പത്തോ സെന്റ് സ്ഥലം കവിയുടെ കുടുംബാംഗങ്ങൾ സംയുക്തമായി കണ്ടെത്തി നൽകിയാൽ അവിടെ സ്ഥാപനം നിർമിക്കുന്ന കാര്യത്തിൽ CP ബഹുജന പിന്തുണയോടെ സ്ഥാപനത്തിനുള്ള ധന ശേഖരണം നടത്തുമായിരിക്കും.

ഞങ്ങളാന്നും അറിഞ്ഞില്ല എന്നല്ല , "ഞങ്ങളെല്ലാം അറിഞ്ഞു, ഇനി ഞങ്ങളുടെ ഭാഗത്ത് നിന്നുമെന്താണ് ചെയേണ്ടതെന്ന് " ആരായുന്ന നിലയിലേക്ക് മഹാകവിയുടെ കുടുബാംഗങ്ങൾ മുന്നോട്ട് വരണമെന്ന് കൂടി അഭ്യർഥിക്കുന്നു.

അദ്ദേഹത്തിന്റെ കുടുംബാഗങ്ങൾ പട്ലക്ക് പുറത്ത് ഒരുപാട് പേരുണ്ട്. ഡോ. ഫസലുറഹ്മാനിനെ പോലുള്ളവർ അവരിൽ പെടും. രണ്ട് മാസം മുമ്പ് കവിയെ കുറിച്ച് ഞാൻ സംസാരിച്ചപ്പോൾ വലിയ സന്തോഷത്തോടെയാണ് അദ്ദേഹം കേൾക്കാനിരുന്നത്.

ഈ കുറിപ്പ് സദുദ്ദേശത്തോട് കൂടി വായിക്കുക.

*അസ്ലം മാവിലെ*

...............................

__

നല്ല വായനയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കലാണ് ലക്ഷ്യമെങ്കിൽ കുട്ടികളിൽ നിന്ന്‌ തുടങ്ങണം. യുപി,  ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നിങ്ങനെ 3 വിഭാഗങ്ങളായി തരം തിരിച്ചു സ്കൂളും ലൈബ്രറി കമ്മിറ്റിയും കൂട്ടായി സഹകരിച്ചു വായന കൂട്ടങ്ങൾ ഉണ്ടാക്കണം. വാരാന്ത്യ ചർച്ചകളും മത്സരങ്ങളും സംഘടിപ്പിക്കണം. അവർക്കു അനുയോജ്യമായ പുസ്തകങ്ങൾ നൽകുകയും അതിൽ അവരുടെ ആസ്വാദനം വിലയിരുത്തുകയും വേണം. വേനൽ തുമ്പി മാതൃകയിൽ കുട്ടികളെ കല സാഹിത്യ രംഗങ്ങളിൽ രൂപപ്പെടുത്തിയെടുക്കുകയും ചെയ്യാം.....👍🏻
__...............................

📗📘

*ലൈബ്രറി*
*ചർച്ച - WIND UP*

ഈ ചർച്ച തുടങ്ങിയത് ഞാനായത് കൊണ്ട്, അത് wind up ചെയ്യണമെന്ന് തോന്നി.

നിർദ്ദേശങ്ങൾ ചിലരിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു. സമയക്കുറവാകാം ആ ചിലരിലെ ചിലരിൽ നിന്ന് അഭിപ്രായങ്ങൾ കണ്ടില്ല.  GB പാനലിൽ നിന്നും എല്ലാവരും  ചർച്ചയിൽ സജീവമായി വന്നതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുമില്ല. തിരക്കാകാം.

ഇന്നേക്ക് നാലാം ദിവസം.
മൂന്നാം ദിവസമായ ഇന്നലെ കാര്യമായ പ്രതികരണങ്ങൾ കാണാത്തതിനാൽ ഈ ഓപ്പൺ ഡിസ്ക്കഷൻ തൽക്കാലം നിർത്തുന്നു. ( ഇത് കഴിഞ്ഞും അഭിപ്രായം പറയുന്നതിൽ തെറ്റൊന്നുമില്ല)

ചൂണ്ടിക്കാണിക്കപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും CP യുടെ നേതൃത്വത്തിലുള്ള കൂടിയിരുത്തത്തിൽ ചർച്ചയ്ക്ക് വിധേയമാകുമെന്ന് കരുതാം. സമാനമനസ്കർ , ലൈബ്രറി കാര്യങ്ങളിൽ താൽപര്യമുള്ളവർ, സാംസ്ക്കാരിക പ്രവർത്തകർ - ഇവരൊക്കെ പ്രസ്തുത യോഗത്തിൽ തീർച്ചയായും ക്ഷണിക്കപ്പെടുമായിരിക്കും. പ്രായോഗികമായവയിൽ തീരുമാനവുമുണ്ടാകുമെന്ന് ആഗ്രഹിക്കാം. തീരുമാനിക്കൽ പോലെ തന്നെ പ്രധാനമാണ്, അത് വിജയകരമായി നടപ്പിൽ വരുത്തുക എന്നതും. നിലവിൽ വരാൻ പോകുന്ന ലൈബ്രറി ഉപസമിതിക്കതാവുമെന്ന് കരുതാം.

ചെറുപ്പത്തിൽ  തന്നെ വായനാശീലം വളർത്തുന്ന സിറ്റ്വോഷൻ ഉണ്ടാക്കാനാണ് ഭഗീരഥ പ്രയത്നം വേണ്ടത്. അതിന് ദീർഘകാലടിസ്ഥാനത്തിൽ *സൗഹൃദ വായനാ പദ്ധതികൾ* പട്ലയ്ക്ക് പുറത്തുള്ളവരുമായി കൂടി,  കൂടിയാലോചിച്ച് നടപ്പിൽ വരുത്തിയാൽ ഉദ്ദേശിച്ച ഫലം പ്രതീക്ഷിക്കാം.

നാട്ടിൽ ആൺവായനക്കാരുടെ എണ്ണം കൂട്ടാനുള്ള പ്ലാനുകൾക്ക് മുൻഗണന നൽകണം. അവരാണ് നമ്മുടെ നാട്ടിൽ സ്ഥിരമായുണ്ടാകുക. ഒപ്പം പെൺവായന പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. (പൊലിമ സാഹിത്യ വർക്ക് ഷോപ്പുകളിൽ 80 % ത്തിലധികവും പെൺകുട്ടികളായിരുന്നു, ആൺകുട്ടികൾ വളരെ കുറവ് !)

ലൈബ്രറി സ്പേയ്സ് വിവിധോപകാരപ്രദമായ കാര്യങ്ങൾക്ക് വിനിയോഗിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കി, ഘട്ടം ഘട്ടമായി ഓരോന്നും നടപ്പിൽ  വരുത്തുന്ന കാര്യങ്ങളും പ്രസ്തുത യോഗങ്ങളിൽ വിഷയീഭവിക്കുമെന്ന് പ്രത്യാശിക്കാം.

സഹകരിച്ച എല്ലാവർക്കും നന്ദി,

സ്നേഹപൂർവം

*അസ്ലം മാവിലെ*

No comments:

Post a Comment