Wednesday 18 July 2018

പട്ല റോഡ് ശ്രമദാനം മാതൃകാപരം / അസ്ലം മാവിലെ

പട്ല റോഡ്
ശ്രമദാനം
മാതൃകാപരം

അസ്ലം മാവിലെ

മിനിഞ്ഞാന്നാണ് CP ഓപൺ ഫോറത്തിൽ വിഷയം എടുത്തിട്ടത് -  പട്ല റോഡും വഴിയോരവും വൃത്തിയാക്കുക.

ചർച്ച പുരോഗമിച്ചു, തിരുമാനമായി, പദ്ധതിയിട്ടു,  ഇന്ന് രാവിലെ പണിയും തുടങ്ങി, ഉച്ചയോടെ അത്യാവശ്യ പാച്ച് അപ് വർക്കുകൾ ചെയ്തു തീർക്കുകയും ചെയ്തു. ചില്ലറ പണികളുണ്ട്, ഇന്ന് വൈകുന്നേരത്തോടെ തിരുമെന്ന് പ്രതീക്ഷിക്കാം.

പത്ത് മുപ്പത് പേരുടെ മാൻപവ്വർ. മുതിർന്നവരും യുവാക്കളും  വിദ്യാർഥികളും ഒന്നിച്ചു ചേർന്നുള്ള പ്രയത്നം. സ്നേഹാക്യത്തോടെ കൈ കോർത്തപ്പോൾ അതൊരുമയോടെ ശ്രമദാനം കൂടിയായി.

റഊഫ് കൊല്യ, അദ്ദി പട്ല, മുനീർ കുമ്പള, നവാസ് എം.പി., കെ. ഇ. സമീർ,  ബക്കർ മാഷ്, ഇസ്മയിൽ കോയപ്പാടി,  ഹാരിസ് ചെന്നിക്കൂടൽ,അബൂബക്കർ (സിദ്ദിഖ് ) പി.എം,  ലതീഫ് , ഇർഫാൻ, അബ്ദുല്ല, ബഷീർ പട്ല, കരിം വെസ്റ്റ് റോഡ്, അസ്ലം പട്ല, എച്ച്. കെ,  സൈദ്,  സി.എച്ച്. , എം.എ മജീദ്. ആസിഫ്, ഉസ്മാൻ, റാസ, പി. അസീസ് , ടി.വി. ഹമിദ് , അരമന സീനിയർ,  മജൽ ഷരീഫ്, മൂനീർ ചെന്നികൂടൽ, ബി.എം. ഹാരിസ് തുടങ്ങിയവർ ഈ സദുദ്യമത്തിന്റെ സജീവ ഭാഗമായി.

കാൽനട യാത്രക്കാരും വാഹനയാത്രക്കാരും വഴി നീളെ തങ്ങളുടെ സ്നേഹപൂർവ്വമായ സന്തോഷം അറിയിച്ചും വർക്ക് പ്രോത്സാഹിപ്പിച്ചും കടന്ന് പോയികൊണ്ടേയിരുന്നു.

മഴക്കെടുതികളിൽ വഴിയും വഴിയോരങ്ങളും താറുമാറാകുക സ്വാഭാവികം. മഴയുടെ ശക്തിയൽപം കുറഞാൽ ഈ റോഡിന്റെ ടെൻഡർ വർക്ക് തുടങ്ങാനിരിക്കുന്നതേയുള്ളൂ.. അത് വരെക്കു, ചെറിയ ഒരാശ്വാസത്തിന്,   നാട്ടുകാരുടെ ഒത്തൊരുമിച്ചുള്ള  അധ്വാനം. അതിന് CP മുൻകൈ എടുത്തുവെന്നേയുള്ളൂ. ഫലത്തിൽ നാട്ടുകാരുടെ ഒരെളിയ ശ്രമദാനമായി പര്യവസാനിച്ചു ! 

പടച്ചവൻ നമ്മിൽ നിന്ന് ഈ സൽകർമ്മം സ്വീകരിക്കട്ടെ.

വലിപ്പച്ചെറുപ്പ, പ്രായ വ്യത്യാസമില്ലാതെ ചെയ്ത ഈ ഒരുമയുടെ പ്രയത്നം വരും റദിവസങ്ങളിൽ നല്ല സമവാക്യങ്ങളിലേക്കുള്ള വലിയ സൂചന കൂടിയാണ്.

നന്മകൾ നിലനിൽക്കട്ടെ,
നാടിന്റെ പെരുമ നിലനിൽക്കുമാറാകട്ടെ !

No comments:

Post a Comment