Wednesday 18 July 2018

ഈ വായനശാലയ്ക്ക്* *പുതിയ നേതൃത്വം,* *പുതിയ മുറികൾ* *പുതു വെളിച്ചം* ./അസ്ലം മാവില


*ഈ വായനശാലയ്ക്ക്*
*പുതിയ നേതൃത്വം,*
*പുതിയ മുറികൾ*
*പുതു വെളിച്ചം*
..............................

അസ്ലം മാവില
..............................

മാസങ്ങൾക്ക് മുമ്പ് ഞാൻ പട്ല ലൈബ്രറിയുടെ നേതൃമാറ്റത്തെ കുറിച്ചു എഴുതിയിട്ടുണ്ട്. അതിൽ ലൈബ്രറി വികസന സംബന്ധമായ  ചില നിർദ്ദേശങ്ങൾ അഭ്യുദയ കാംക്ഷികളുടെ മുമ്പിൽ വെച്ചിട്ടുമുണ്ട്. വലിയ പ്രതികരണം കണ്ടില്ല.

നാളെ പട്ല ലൈബ്രറി ഔദ്യോഗികമായി CP നേതൃത്വത്തിന് കീഴിൽ വരികയാണ്. ഇനി അത് തൊട്ടടുത്ത വിശാലമായ രണ്ടുമുറിയിൽ പ്രവർത്തിക്കും.

CP യുടെ GB പാനലിലെ ഒരാളാണെങ്കിലും ലളിതമായ സാംസ്കാരിക ചടങ്ങുകളോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല.

എന്റെ ആശയ - പ്രത്യയ ശാസത്രങ്ങളോട് 100% എതിർപ്പുള്ളവരാണ് നമ്മുടെ നാട്ടിൽ ഒരു  സാംസ്കാരിക ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് കരുതുക,  അവർ സംഘടിപ്പിക്കുന്ന സാംസ്കാരിക ചടങ്ങുകൾ പോലും നല്ല കളർഫുളളാകണമെന്ന അഭിപ്രായക്കാരനാണ് ഞാൻ.   അതെന്റെ  നാട്ടുകാർ ഏത് ബാനറിൽ നടത്തിയാലും,  മറ്റൊരു നാട്ടുകാരനോട് ഇതൊക്കെ കാണിച്ചാണ് പ്രവാസികളായ എന്നെ പോലുള്ളവർ പട്ലയെ കുറിച്ച് മേനി പറയാറുള്ളത്.

അക്ഷരത്തെ സ്നേഹിക്കുന്ന വായന ഇഷ്ടപ്പെടുന്ന എല്ലാവരുടെയും സഹകരണം ലൈബ്രറിയുടെ കാര്യത്തിൽ ഉണ്ടാകണം. ലൈബ്രറിയുടെ സജിവത ഒരു നാട്ടിലെ സാംസ്കാരിക ഗ്രാഫിന്റെ അടയാളപ്പെടുത്തലാണ്. ഭാഷ മാറാൻ, ഇടപെടുന്ന രീതി മാറാൻ, അഭിസംബോധന ശൈലി മാറാൻ, ഉൾക്കൊള്ളാൻ, വിട്ട് വിഴ്ച ചെയ്യാൻ, മനസ്സ് പതയാൻ, പാകപ്പെടാൻ, ഇണങ്ങാൻ, ആർദ്രമാകാൻ എല്ലാം ഒരു ലൈബ്രറിയുടെ സജിവ സാനിധ്യത്തിന് വഴിയൊരുക്കും.

ഇതിനകം തന്നെ ആ കവല "പട്ല വായനശാല പരിസരം " എന്ന പേരിൽ അറിയപ്പെടാനും തുടങ്ങിയല്ലോ. അതൊരു ചെറിയ കാര്യമല്ല.

CP ലൈബ്രറി ഏറ്റെടുക്കുന്നതോടെ പുതുമയുള്ള പരിപാടികൾ നിരന്തരം നടന്നു കൊണ്ടേയിരിക്കണം. അത്തരത്തിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്ന "വായനക്കൂട്ടം" സബ് കമ്മറ്റി പോലെ നിലവിൽ വരണം.

ഫലത്തിൽ വായനശാലയാണ് ഇപ്പോൾ. ഗ്രന്ഥശാലയെന്ന വിശാല കൺസെപ്റ്റിലേക്കും യാഥാർഥ്യത്തിലേക്കും "വായനക്കൂട്ട"ത്തിന് കൊണ്ടെത്തിക്കാൻ സാധിക്കണം. സൗഹൃദ വായനാന്തരീക്ഷം ഉണ്ടാക്കാൻ പുതിയ ആശയങ്ങൾ കൊണ്ടാകും. മുതിർന്ന വിദ്യാർഥികൾക്ക് ഇതിൽ ഒരു പാട് ഇടപെടാനുളള സ്പേയ്സുണ്ട്.  ബൃഹത്തായ മറ്റു സാമുഹ്യ- സാംസ്കാരിക പരിപാടികൾക്ക് ആതിഥ്യമരുളാനും വേദിയൊരുക്കാനും ഈ ഇടത്തിനാകുമെന്ന് ഞാൻ കരുതുന്നു.

ഇന്ന് വൈകുന്നേരം മുതൽ ഞാൻ (ഇ. അ ) നാട്ടിലുണ്ടെങ്കിലും, ലൈബ്രറി ഉത്ഘാടനം കാണാൻ എത്തുന്ന ഭാഗ്യവാന്മാരായ സദസ്യരിലൊരാളാകാൻ എനിക്ക് സാധിക്കില്ലെന്ന ദു:ഖവും ഇവിടെ പങ്ക് വെക്കട്ടെ. (രക്ഷിതാവെന്ന നിലയിൽ മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഈ രണ്ട് ദിവസങ്ങൾ എന്റെ വലിയ അത്യാവശ്യങ്ങളിലൊന്നാണ്. )

എല്ലാ നന്മകളും,
എല്ലാ ഭാവുകങ്ങളും !
CP യുടെ സദുദ്യമം വിജയിക്കട്ടെ
...........................🌱

No comments:

Post a Comment