Wednesday 18 July 2018

പ്രമുഖൻ പൗരപ്രമുഖൻ അത്ര മോശം വിശേഷണമല്ല /അസ്ലം മാവിലെ

പ്രമുഖൻ
പൗരപ്രമുഖൻ
അത്ര മോശം വിശേഷണമല്ല

അസ്ലം മാവിലെ

ഒരു വിഷയം ചർച്ചയ്ക്ക് വെക്കുന്നു. ഏത് ഫോറത്തിലും അതിന്റെ നിലവാരമനുസരിച്ച് ചർച്ചയ്ക്ക് വിധേയമാക്കാം.
ആദ്യമേ പറയുന്നു - ഞാനാ ഗണത്തിലില്ല, തലക്കെട്ടിൽ പറഞ്ഞ ഗണത്തിൽ.  ചില വിഷയങ്ങൾ നമ്മുടെ ബോധമണ്ഡലത്തിൽ  സാമുഹ്യ ചർച്ചയ്ക്ക് വിധേയമാക്കാൻ ശ്രമിക്കുന്ന നിങ്ങളിൽ ഒരാൾ മാത്രം !
ഇന്ത്യയിൽ പതിനെട്ടു വയസ്സു കഴിഞ്ഞവരാണ് വോട്ടവകാശമുള്ള പൗരൻ. എന്നാൽ  ഒരു പൗരനെ ഇന്ത്യൻ പൗരത്വ നിയമം  നിർവ്വചിക്കുന്നത് ഇങ്ങനെ -
Citizenship by birth
(അവലംബം വിക്കിപീഡിയ)
"Any person born in India on or after 26 January 1950, but prior to the commencement of the 1986 Act on 1 July 1987, is a citizen of India by birth. A person born in India on or after 1 July 1987 is a citizen of India if either parent was a citizen of India at the time of the birth. Those born in India on or after 3 December 2004 are considered citizens of India only if both of their parents are citizens of India or if one parent is a citizen of India and the other is not an illegal migrant at the time of their birth. In September 2013, Bombay High Court gave a judgement that a birth certificate, passport or even an Aadhaar card alone may not be enough to prove Indian citizenship, unless the parents are Indian citizens."
Citizenship by Decent ന് നിർവ്വചനം മറ്റൊന്നണ്.
*പൗരമുഖ്യൻ, പൗരപ്രമുഖർ, പ്രമുഖർ*
ഒരേ അർഥത്തിലാണ് ഈ വിശേഷണത്തെ ഞാൻ കാണുന്നത്. ടെറിറ്ററിയാണ് ഒരാളെ ഇന്നയിടത്തെ പ്രമുഖനെന്ന് നിശ്ചയിക്കാൻ മാനദണ്ഡം.
ലോകമറിയപ്പെടുന്ന വ്യക്തിത്വമാണ് വിശ്വ പൗരൻ - വി.കെ. കൃഷ്ണമേനോനെ പോലുള്ള ചുരുക്കം ചില വ്യക്തികളെ മലയാളികൾ, നാം , അഭിമാനത്തോടെ അങ്ങിനെ പരിചയപ്പെടുത്തും.
ഒരു ഗ്രാമത്തിൽ, ആ ഏരിയയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളാണ് ആ ലൊക്കാലിറ്റിയിലെ പൗരപ്രമുഖൻ. അതൊരു വിദ്യാർഥി നേതാവാകാം, യുവനേതാവാകാം, മുതിർന്ന വ്യക്തിയാകാം - ആരുമാകാം. ആൺ - പെൺ ലിംഗ വ്യത്യാസമില്ല.
അവരെയാണ് ഉത്തരവാദിത്വം ഏൽപ്പിക്കുക. പാർട്ടിയുടെ നേതൃത്വം, പ്രസ്ഥാനങ്ങളുടെ, ആരാധനാലങ്ങളുടെ, പാഠശാലകളുടെ, കലാ- കായിക - സാംസ്ക്കാരിക കൂട്ടായ്മകളുടെ നേതൃത്വങ്ങൾ.
അതേറ്റെടുത്താൽ അവർ ഉത്തരവാദിത്വത്തോടെ ചെയ്യാൻ ശ്രമിക്കുമെന്ന് മാത്രമല്ല തന്റെതായ കരസ്പർശം അവയിൽ പതിഞ്ഞിരിക്കും..
അബദ്ധം പിണഞ്ഞാൽ മനസ്താപമുണ്ടാകും. വെല്ലുവിളികൾ വരുമ്പോൾ പകുതി വഴിക്കിട്ടേച്ച് പോകില്ല.
നമുക്കാ കൂട്ടായ്മകളോട് രാജിയാകാൻ പറ്റില്ലായിരിക്കാം. പക്ഷെ, ആ കൂട്ടായ്മകളെ സംബന്ധിച്ചിടത്തോളം അത്തരം വ്യക്തികൾ വളരെ പ്രധാനമാണ്.
മത- സാമൂഹിക - രാഷ്ട്രീയ- സാംസ്കാരിക- കലാ- കായിക - സാമ്പത്തിക രംഗങ്ങളിലൊക്കെ ഇവരെ കാണാം. ഒരു നാട് അവരുണ്ടെങ്കിൽ ധന്യമാണ്. അവരെ പ്രമുഖകർ എന്ന് വിളിക്കുന്നതിൽ ഒരാക്ഷേപവുമില്ല. കുറവായി കാണേണ്ടതുമില്ല.
പ്രധാന മുഖം തന്നെയാണ് പ്രമുഖൻ കൊണ്ട് വിവക്ഷ. അത്തരം മുഖങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കണം. വറ്റാത്ത ഉറവ പോലെ.
അതിന് നേതൃപാടവമുളള വിദ്യാർഥികളെ വാർത്തെടുക്കണം. അവർക്ക് യംഗ് ജനറേഷനാണ് ആദ്യം സംപ്പോർട്ട് നൽകേണ്ടത്. അവർ , വിദ്യാർഥികൾ, യുവതലമുറയിലെ നേതൃത്വങ്ങളെ കണ്ടു പഠിക്കണം. അവരുടെ ക്ഷമ, ഔചിത്യബോധം, പക്വത, പാകത, പ്രായത്തിൽ കവിഞ്ഞ സൂക്ഷമത, ഇടപെടലിന്റെ രീതി എല്ലാം.
മുതിർന്ന തലമുറയെ കണ്ടും കേട്ടുമാണ് യുവത്വം മുന്നോട്ട് നീങ്ങേണ്ടത്. തങ്ങളുടെ ചുറ്റുപാടുകളോട് ഇണങ്ങിയും പിണങ്ങിയും നേതൃത്വത്തിൽ പുതിയ വഴികളും പുതിയ രീതികളും കണ്ടെത്താനും പ്രവർത്തികമാക്കാനും സാധിക്കുന്നവരാണ് യുവതലമുറയിലെ പ്രമുഖർ. അവർക്കായിരിക്കും മറ്റാരേക്കാളും വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വരിക,
പത്രപ്രവർത്തക ക്ലാസ്സിൽ "പ്രമുഖർ സംബന്ധിച്ചു"വെന്ന് റിപ്പോർട്ടിൽ വരുന്നത് ചർച്ചയായപ്പോൾ Gulf Today എഡിറ്ററായിരുന്ന G V പറഞ്ഞു - ഒരാൾ സ്വയം പ്രഖ്യാപിക്കുന്ന ഒരു വിശേഷണമല്ലല്ലോ പ്രമുഖൻ എന്ന്. നാം ചാർത്തി കൊടുക്കുന്നതല്ലേ ? അതിന് അവരെന്തു പിഴച്ചു ?
എന്നെയും നിങ്ങളെയും പോലെയുള്ള സാധാരണക്കാരൻ നമ്മിൽ അൽപം വ്യത്യസ്തനും നേതൃപാടവുമുള്ള ഒരു വ്യക്തിത്വത്തെ   അംഗീകരിച്ചു കൊടുക്കുന്ന സാമാന്യ പദമാണ് പ്രമുഖൻ എന്ന വിശേഷണം. പരിതപിക്കേണ്ടതില്ല, അതൊരു പരിഹാസ പദമാക്കേണ്ടതുമില്ല. 

ചർച്ചയാകാം. 

No comments:

Post a Comment