Wednesday 18 July 2018

കാല വർഷം കനക്കുന്നു സെയ്ഫ്റ്റി മെഷർമെന്റ്സ് ചെറുതായി കാണരുത് /അസ്ലം മാവില

കാല വർഷം
കനക്കുന്നു
സെയ്ഫ്റ്റി മെഷർമെന്റ്സ്
ചെറുതായി കാണരുത്

അസ്ലം മാവില

ഇന്നലത്തെ (10-6-2018) എല്ലാ പ്രധാന പത്രങ്ങളും റിപ്പോർട്ട് ചെയ്തത് 7 അതിദാരുണ അപകടങ്ങൾ. എല്ലാം കാലവർഷക്കെടുതിയുടെ ഭാഗം.

മതിലിടിഞ്ഞ് വീണത്, മരം കടപുഴകി വീണത്, വെള്ളക്കെട്ടിൽ വീണത്, പുഴയിൽ ഒഴുക്കിൽ പെട്ടത്, കളിച്ചു കൊണ്ടിരിക്കെ തോട്ടിൽ കാൽ വഴുതിയത്. ഒരാളെ പോലും ജീവനോടെ തിരിച്ചു കിട്ടിയിട്ടില്ല 

വൈദ്യുതി ആഘാതമേറ്റും മിന്നൽ  പിണറേറ്റുമുള്ള മരണങ്ങൾ തൊട്ടു തലേ ഭിവസങ്ങളിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കാലവർഷമെത്തിയിലുണ്ടാകുന്ന ദുരന്തങ്ങ്യൾക്കുള്ള മുഴുവൻ കാരണങ്ങളും മുകളിലുണ്ട്.

അപകടങ്ങൾ അപ്രതീക്ഷിതങ്ങളാണ്. തടുക്കാനായെന്ന് വരില്ല, അതുറപ്പുമാണ്. എന്നുവെച്ച്‌, ചില മുൻകരുതൽ നാമായി എടുക്കാതിരിക്കരുത്. Safety Measerments നാമായി മുൻകൂട്ടി ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ച് കുഞ്ഞു മക്കളുടെ കാര്യത്തിൽ.

നീന്തലറിയാത്തവർ കൈ തോടിന്റെ ചരിവിൽ വരെ കുടയും ചൂടി കാഴ്ച കാണാൻ നിൽക്കരുത്. ഗ്രാമപ്രദേശങ്ങളിലൊക്കെ പുഴയിൽ ഒഴുകുന്ന തേങ്ങയും അടക്കയും മറ്റും ഒരു രസത്തിന് കമ്പും കോലുമിട്ട് പിടിക്കാൻ ശ്രമം നടത്തും. രണ്ടെണ്ണം കൈപ്പിടിയിൽ ഒതുങ്ങിയാൽ കൂടുതൽ വാരിക്കൂട്ടാൻ നോക്കും. അത് സ്വാഭാവികം. അന്നേരം തനിക്ക് നീന്തൽ അത്ര നേരെ ചൊല്ലെ വശമില്ലാത്തതും മറ്റും എന്നേ മറന്നിരിക്കും. പതമുള്ള ഒരു പാളി മണ്ണിളകിയാൽ, നീരൊഴുക്കിൽ കാലൊന്ന് പെട്ടാൽ പിന്നെ ആ ഗ്രാമത്തിന് കരഞ്ഞ് തീർക്കാനേ സാധിക്കൂ.

പൊട്ടിവീഴാറായ വൈദ്യുത ലൈൻ, അശാസ്ത്രീയമായ വയറിംഗ്, ഈർപ്പം മാറാത്ത സ്വിച്ച് ബോർഡുകൾ - അപകടം പതിയിരിക്കുന്നത് കണ്ടാൽ മെയിൻറനൻസ് നാളെക്ക് വെക്കരത്. അങ്ങിനെ ഒരു ആവശ്യം നാട്ടിലെ ലൈൻമാൻ /  എലക്ട്രിഷ്യൻസിനോട് പറഞ്ഞാൽ, ഏത് ജോലിയേക്കാളും വലിയ മുൻഗണന അതിന് നൽകണം, നിങ്ങളവരുമായി അത്ര സ്വരച്ചേർച്ച ഇല്ലെങ്കിൽ പോലും. 

വീഴാറായ മരം - തെങ്ങായാലും കമുകായാലും ആലായാലും - ബന്ധപ്പെട്ടവരെ റിപ്പോർട്ട് ചെയ്യണം.  കുട ചൂടി പോകുമ്പോൾ ഇടക്കിടക്ക് മുകളിലും പരിസരവുമൊക്കെ നോക്കിയേ തീരൂ. വണ്ടിക്കാർ ആലിൻ ചോട്ടിൽ (മരത്തണലിൽ ) പാർക്ക് ചെയ്യുന്ന ശീലം  മഴക്കാലങ്ങളിലാണ് കൂടുതൽ കാണുന്നത്.

പാമ്പും തേളും തെരുവുനായ്ക്കളും വിഹരിക്കുന്ന ഈ സീസണിൽ കൂടുതൽ ശ്രദ്ധ ഉണ്ടായേ തീരൂ. ഇന്നലെ കാസർകോട് പരിസരത്ത്  നടന്ന പേപ്പട്ടി ശല്യത്തിൽ ഒരു ഡസനിലധികം പേർക്കാണ് കടിയേറ്റത്.

സെയ്ഫിറ്റിയെ ABC കൊണ്ട് നിർവ്വചിക്കാറുണ്ട് - ALWAYട BE CAREFUL

No comments:

Post a Comment