Wednesday 18 July 2018

*നമ്മുടെ സ്കൂൾ* *പട്ട്ള സ്‌കൂൾ / മുമു പട്ല

*നമ്മുടെ  സ്കൂൾ*
*പട്ട്ള സ്‌കൂൾ*
15/07/2018

മുമു പട്ല

നമ്മുടെ സ്കൂളിൽ എന്റെ അറിവിൽ ഹയർ സെക്കണ്ടറിക്ക് നാട്ടിൽ ചുറ്റുപാടുമുള്ള വിദ്യാർത്ഥികളും വിരലിലെണ്ണാവിധം ചുരുക്കം ചിലർ  മാത്രം പുറം നാട്ടിൽ നിന്നും വരുന്നതായി ഓർമയിൽ വരുന്നു. അത് പിന്നെ  കേരളഗവർനമെന്റ് ഏകജാലക പ്രവേശനം വന്നത് മുതൽ പുറം നാടുകളിൽ( പട്ട്ളയ്ക് പുറത്ത് ) നിന്നും വരുന്ന വിദ്യാർഥികൾ വർഷം പോകുംതോറും കൂടി വന്നതാണ് ശെരി ഓർമ്മ.
എന്റെ  സെക്കൻഡറി പഠന കാലം  2010-11 ബാച്ചിലും ഉണ്ടായിരുന്നു ധാരാളം പേർ.
മധൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണ് നമ്മുടേത്. നാട്ടിലുള്ള സ്കൂൾ പുറം നാടുകളിൽ ശ്രദ്ധയാർജിക്കാൻ എല്ലാ നാട്ടുകാരും ആഗ്രഹിക്കുന്ന ഒന്നാണ്. കാരണം നാം പഠിച്ചു വളർന്ന സ്കൂൾ അതും സ്വന്തം നാട്ടിൽ ഉള്ളതും കൂടിയാകുമ്പോൾ പറയണ്ട.
ഏതൊരു വിദ്യാർത്ഥിയും വേറൊരു നാട്ടിൽ പോയി പഠിക്കുമ്പോൾ അവൻ ആദ്യം ആ നാട്ടിനെ കുറിച്  ഒന്നും അറിയണമെന്നില്ല. അവന്റെ പഠന കാലയളവിൽ അന്നാട്ടിലെ വിദ്യാർത്ഥികൾക്കൊപ്പം എണ്ണിത്തീർത്ത ദിവസങ്ങളും ചില സാഹചര്യങ്ങളും ആ നാടിനെ കുറിച് പഠിപ്പിക്കും.
ഒരു നാടിന്റെ സ്വഭാവം ആ നാട്ടുകാരുടെ പ്രവർത്തനങ്ങളുടെ ഫലമാണ്. മാധ്യമങ്ങൾ  ചില വാർത്തകളിൽ പ്രമുഖരുടെ പേര് നാടിന്റെ പേര് ചേർത്ത് വെണ്ടക്കാക്ഷരത്തിൽ എഴുതാറുള്ളത് നമ്മുക്കറിയാവുന്നതാണല്ലോ !
പല  പത്രങ്ങളിലും  നല്ലവർത്തകൾക്കും അതിലുപരി  ദഹനീയ എത്രയോ വാർത്തകൾക്കും   അടിമപ്പെട്ടതാണ്  നമ്മുടെ നാടിന്റെ പേര്.

P. T. A
(Parents Teachers Association)
ഈ ഒരു സംഘടനയാണ് എല്ലാ സ്കൂളിന്റെയും പ്രസക്തിയുടെ മുഖപത്രം.
ഇതിൽ
*അദ്ധ്യാപകർ* *(teachers )*
അവർ  നമ്മുടെ ജില്ലക്ക് പുറത്തു നിന്നും വരുന്നവരാണ് കൂടുതൽ പേരും. പുതുതായി വരുന്ന തന്റെ വിദ്യാർത്ഥികളെ കുറിച് ധാരണയൊന്നും ഉണ്ടാകൂല. അതെപോലെ വിദ്യാർത്ഥികൾക്കും ടീച്ചേഴ്സ്  പുതുമുഖങ്ങളാണ്.
പറഞ് വന്നത് വിദ്യാർഥികൾ ആദ്യം പഠിച്ചു സ്കൂളിലുണ്ടായ അനുഭവങ്ങൾക്ക് തുല്യമായ അദ്ധ്യാപക ശിഷ്യ ബന്ധം മാത്രമേ സ്കൂളിൽ  ഉണ്ടാകൂ. എന്നാൽ സഹവിദ്യാർഥികൾക്  തമ്മിൽ വ്യത്യസ്തമായ പല അനുഭവങ്ങളും.
ഇവിടെ നമ്മുടെ മക്കളുടെ കൂട്ട് കെട്ടിനെ ശ്രദ്ദിക്കേണ്ടതുണ്ട്.

*രക്ഷിതാക്കൾ (Parents )*
അത് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളുടെ ഉപ്പ/ഉമ്മ യാണ്. ഈ എഴുത്ത് വായിക്കുന്നരിൽ ചിലർ ഇന്നും, ചിലർ നാളകളിലും, ചിലർ ഇന്നലകളിലും ഈ ഒരു സംഘടനയിൽ ഉള്ളവരാണ്. നമ്മുടെ മക്കൾ പഠിക്കുന്ന,പഠിച്ചു കഴിഞ്ഞ, പഠിക്കാൻ പോകുന്ന  സ്കൂൾ അത് നല്ലൊരു സ്കൂളാകണം അവർക്കൊപ്പം നല്ല സഹപാഠികൾ വേണം അവർക്ക് നല്ല അദ്ധ്യാപകർ വേണം അവർക് നല്ലൊരു പഠനാതരീക്ഷം വേണം എന്ന ചിന്തയുടെ വിജയമാണ്  നമ്മുടെ സ്കൂളിന്റെ സ്കൂൾ ഹൈടെക് പ്രോഗ്രാം.

തളങ്കര, നായന്മാർ മൂല, ചെർക്കള, ചെമ്മനാട് തുടങ്ങിയ നാടുകളിലെ   സ്കൂളിന്റെ പ്രസക്തി നാം അനുഭവിച്ചറിഞ്ഞതാണ്.
വിദ്യാർഥികൾക്കിടയിലെ ഹാസ്യവും ദുഃഖവും നാണവയും നിറഞ്ഞ വാർത്തകളാൽ ഇന്ന്  മാധ്യമങ്ങൾ നിറയുന്നു. മേൽ പറഞ്ഞ സ്കൂളികളിൽ എത്രയോ പ്രദേശങ്ങളിലുള്ള എത്രയോ വിദ്യാർഥികൾ പഠിക്കുന്നു. അനാശാസങ്ങളുടെ കുറവും സൽപ്പേരിന്റെ മഹിമയും അവരുടെ നാട്ടുകാർ എടുത്ത ചില തീരുമാനങ്ങളും പലപ്പോഴായി വിദ്യാർത്ഥികൾക്ക് നൽകിയ ചില അനിഭവങ്ങളുമാണ്.

അനുഭവങ്ങൾ ബാക്കി വെച് പൂർവ്വ വിദ്യാർഥികൾ പടി ഇറങ്ങുമ്പോൾ പാതുതായി  വരുന്ന വിദ്യാർത്ഥികൾക്ക് സ്കൂളിനെയും നാട്ടുകാരെയും (PTA) കുറിച്  പൂർവ വിദ്യാർഥികൾ ബാക്കിവെച്ച അനുഭവങ്ങൾ ഒരു മുൻ പരിചയമായി മാറും.

*വരും വർഷങ്ങളിൽ യാതൊരു* *അനാശാസപ്രവത്തനങ്ങളും* *വരാതെ * *പ്രവേശനം നേടി പഠനം പൂർത്തിയാക്കുന്ന   എല്ലാ വിദ്യാർത്ഥികൾക്കും  അവരുടെ ജീവിതത്തിലെ ഒരു നല്ല അനുഭവമായി മാറണം GhssPatla. നാടിനെയും നാട്ടാരെയും ടീച്ചേഴ്സിനെയും ബഹുമാനിക്കുന്ന വിത്യാർഥികളെ വാർത്തെടുക്കാനും അനാശാസങ്ങളുടെ കറുത്ത കരങ്ങൾക്ക് നമ്മുടെ കരങ്ങളോട്*  *ഒരു ഭയം അനിവാര്യമാണ്.*
*വൈകിയിട്ടില്ല..*

*നാണിച്ചുപോയ നിമിഷങ്ങൾ മറക്കാം...*
*നാണമാകാതിരിക്കാൻ  ശ്രമിക്കാം..*

_#mumuPatla_

No comments:

Post a Comment