Wednesday 18 July 2018

*ഫറഗ് ക്യാ ഹേ ?*/ അസ്ലം മാവിലെ

*ഫറഗ് ക്യാ ഹേ ?*

അസ്ലം മാവിലെ

ഇന്നലെ വൈകിട്ട് 4: 16ന് തലശ്ശേരിയിൽ നിന്ന് വണ്ടി കയറിയ ഞാൻ, വന്ന കണക്ക് വെച്ച് രാത്രി  8 മണിക് മുമ്പെത്തുമെന്ന് ഊഹിച്ചത് സ്വാഭാവികം. പയ്യന്നുർ എത്തി അവിടെ ഒരു ഇടവഴിയിൽ ഡ്രൈവർ (ലോക്കോ പി ) വണ്ടി സൈഡാക്കി വെച്ചപ്പോൾ പഴിക്കാത്ത യാത്രക്കാരില്ല.  അപോഴുണ്ട് ദേ ഒരെണണം ശൂന്ന് പറഞ്ഞ് പറ പറക്കുന്നു - ആഴ്ചയിൽ രണ്ട് വട്ടം ഓടുന്ന ഡിസ്ട്രിക്ടു ഡിസ്ട്രിക്ട് സ്റ്റോപ്പുള്ള വണ്ടി പോലുമത്.

ആ വണ്ടിക്കകത്ത് യാത്ര ചെയ്യുന്നവന്റെ സന്തോഷം എന്തായിരിക്കും. ഒരത്യാവശ്യത്തിന് കാശിത്തിരി കുടുതൽ കൊടുക്കുമ്പോൾ വണ്ടി ചില സ്റ്റോപ്പൊക്കെ ഒഴിവാക്കണ്ടേ ? കണ്ടിടത്തൊക്കെ വണ്ടി നിർത്തിയിടാൻ തുടങ്ങിയാൽ പിന്നെ സൂപ്പർ എന്തിന്,  സൂപ്പർ ഫാസ്റ്റ് എന്തിന് ?

ഇന്ന് രാവിലെ അത്യാവശ്യം മംഗലാപുരം പോകണം. 7: ന് ലോക്കൽ, 7:05 ന് മാവേലി. ടിക്കറ്റുകാരൻ പറഞ്ഞു - 15 or 30 ഏത് വേണം ? സ്റ്റോപ് കുറവെന്ന ധാരണയിൽ 30 കൊടുത്ത് ,ലോക്കലിനെ പാട്ടിന് വിട്ട് രണ്ടാം ട്രാക്കിൽ വണ്ടിയും കാത്ത് ഞങ്ങൾ നിന്നു.

മാവേലി വണ്ടി വന്നു. ഞാനും കുടുംബവും കയറി. ലോക്കൽ - മാവേലി വ്യത്യാസത്തെ കുറിച്ച് പോകുന്ന പോക്കിൽ നല്ലപാതിക്ക് ക്ലാസെടുത്ത് വെറുപ്പിക്കുന്നതിനിടക്ക് ഈ ഊച്ചാളി മാവേലി ട്രൈൻ നിൽക്കാത്ത ഒരു സ്റ്റോപ്പുമില്ല, കുമ്പള .ഒഴികെ. (കുമ്പളയിൽ KSRTC വരെ ചെലപ്പോൾ നിർത്താറില്ല ).
'
എന്റെ ശുണ്ഠി കണ്ടോ എന്നാ ഒരാൾ തമായായി പറഞ്ഞു - മാവേലി ആദ്യമൊക്കെ കാസർകോട് വിട്ടാൻ മംഗലാപുരത്തായിരുന്നു സ്റ്റോപ്പ്. കഴിഞ്ഞാഴ്ച NA ചങ്ങല വലിച്ചത് പോലെ മുട്ടിന് മുട്ട് മഞ്ചേശ്വരം എം. എൽ. എ യും മൊ. പു., കുമ്പള, മഞ്ചേശ്വരം, അങ്ങോട്ടുളള പഞ്ചായത്ത് മെംബർമാരും ചങ്ങല വലിച്ച് വലിച്ച് ഇമ്മാതിരി സ്റ്റോപ്പാക്കിയതാവും. (പാഷാണം ഷാജി പറഞ്ഞത് പോലെ - അതൊരു രസം ). യു. ടി. ഖാദറിന്റെ ഉള്ളാളം മാത്രമല്ല, അത് കഴിഞ്ഞും സ്സ്റ്റോപ്പ് !

വണ്ടി ഇറങ്ങിയപ്പോൾ ദേ പിന്നാലെ പത്താറിപ്പിയയുടെ ലോക്കൽ !

അന്ത്യോദയ നിർത്തേണ്ടിയിരുന്നില്ല കാസർകോട്. നിർത്താൻ നിർത്തി. ബാക്കി സ്പീസിൽ ഓടുന്ന വണ്ടി നിർത്താൻ ആരും മുതിരരുത്.  നഹീ തൊ ഫിർ ക്യാ ഫറഗ് ലോക്കൽ - ഫാസ്റ്റ് - സൂപ്പർ ഫാസ്റ്റ്.

അസ്ലം മാവിലെ

No comments:

Post a Comment