എന്റെ അയൽ വീട്ടിൽ
ഒരു ഹാഫിള് "പിറവി"യെടുത്തു
ആദിലിനി
പറഞ്ഞറിയിക്കാനാവാത്ത
സന്തോഷദിനങ്ങൾ !
അസ്ലം മാവില
അസ്ലം, വീടെവിടെ ?
പട്ലയിൽ.
പട്ലയിലെവിടെ ?
വെസ്റ്റ് റോഡിലുള്ള മാവിലയിൽ.
അതൊരു പുതിയ പേരല്ലേ, ആരുടെ വീടിനടുത്തെന്ന് പറയൂ.
ഓ. കെ. , ഓ കേ ... നമ്മുടെ ഹാഫിള് ആദിലീന്റെ വീടിന് തൊട്ടപ്പുറത്ത്.
ഇതിൽ പരം നന്നായി ഒരാളോട് എന്റെ വീടിന്റെ ലൊക്കേഷൻ പറയാൻ എനിക്ക്, എന്റെ നല്ലപാതിക്ക്, മക്കൾക്ക് മറ്റെന്തുണ്ട് ! അതിന് മാത്രം ഏറ്റവും വലിയ (ഖൈർ ) സുകൃതമാണ് ഈ പതിനാലാം വയസ്സിൽ ആദിൽ തീർത്തത്.
ഒരു കാലത്ത് സാംസ്കാരിക പട്ലയുടെ മുന്നിൽ നടന്ന മർഹൂം പി. മുഹമ്മദ് കുഞ്ഞി സാഹിബിന്റെ മൂന്നാം തലമുറയിലാണ് മുഹമ്മദ് ആദിൽ. ഹാഫിള് സഅദ് മൗലവിയുടെ നേതൃത്വത്തിൽ നടക്കുന്ന നെല്ലിക്കട്ടയിലെ അൽനൂർ അക്കാഡമിലെ വിദ്യാർഥി.
ഹാഫിള് നാജിൽ ഉസ്താദിന്റെ അരുമ ശിഷ്യൻ.
മൂന്നേ മുക്കാൽ വർഷത്തെ നിരന്തര പരിശ്രമം. ആരമ്പ റസൂലിന് ആലം പടച്ചവൻ സമ്മാനിച്ച മഹദ്വചനങ്ങൾ ഹൃത്തിന്റെ അന്തരാങ്ങളിൽ മുത്ത് മണികൾ പോലെ സൂക്ഷിച്ച് വെക്കാൻ ലഭിച്ച സൗഭാഗ്യരിൽ സൗഭാഗ്യവാൻ. പിതൃസഹോദര പുത്രൻ ഹാഫിള് ഫഹീമിന്റെ ഒട്ടും പിന്നാലെയല്ലാതെ ഖുർആൻ മുഴുവൻ ഹൃദ്യസ്ഥമാക്കാൻ അവസരം ലഭിച്ചവൻ. ആദിൽ, താങ്കളുടെ ഒരയൽക്കാരനാകാൻ സാധിച്ചതിൽ ഏറെ സന്തോഷം തോന്നുന്നു.
ഞാനും എന്റെ കുടുംബവും ഈ നാട് മൊത്തവും ഈ സന്തോഷത്തിൽ ഭാഗമാകട്ടെ,
ആദിലിന്റെ ഉപ്പ മുനീറിന്റെ സന്തോഷത്തിൽ,
ഉമ്മ റുബീനയുടെ സന്തോഷത്തിൽ,
ഉമ്മൂമ്മമാരുടെ സന്തോഷത്തിൽ,
ഉപ്പപ്പയും എന്റെ ജേഷ്ട സുഹൃത്തുമായ പി. എസ്. മൊയ്തു സാഹിബിന്റെ സന്തോഷത്തിൽ,
ആദിലിന്റെ മൊത്തം കുടുംബത്തിന്റെ സന്തോഷത്തിൽ.
സമ്പൂർണ്ണ ഹിഫ്ള് - ഇതൊരു വിളക്കാണ്. അമാനത്ത് പോലെ സൂക്ഷിക്കേണ്ട ഒന്ന്. കെടാതെ നോക്കേണ്ടത്. ആവർത്തിച്ചവർത്തിച്ച് പാരായണം കടത്തെടുക്കേണ്ടത്. ഹാഫിള് മുഹമ്മദ് ആദിൽ താങ്കൾക്കതാകട്ടെ, ഹൃത്തിൽ എന്നുമെന്നും ശോഭ കെടാതെ സൂക്ഷിക്കുവാൻ താങ്കളുടെ നല്ല മനസ്സിനാകട്ടെ.
കുഞ്ഞിപ്പള്ളി ഇനി ഹാഫിള് ആദിലിന്റെ കൂടി സുന്ദരമായ ഖുർആൻ പാരായണം കൊണ്ട് ഭക്തി സാന്ദ്രമാകും.
നന്മകൾ , ആദിൽ !
നന്മകൾ മാത്രം, ഹാഫിള് മുഹമ്മദ് ആദിൽ !
അല്ലാഹ് ഖൈർ ചെയ്യട്ടെ !

No comments:
Post a Comment