Wednesday 18 July 2018

RT സൗഹൃദങ്ങളോട് / RTM

RT സൗഹൃദങ്ങളോട്

27- 12- 2014 മുതൽ ഈ *E കൂട്ടായ്മ* ഉണ്ട്.  Readers Theater എന്നതിൽ നിന്ന് RT എന്ന ജനകീയ പേരിലേക്ക് എത്താൻ ഈ കൂട്ടായ്മയിലെ ഓരോ സഹൃദയനുമാണ് കാരണം.

ചില നേരങ്ങളിൽ സജീവം, ചില നേരങ്ങളിൽ അർഥഗർഭമായ വിശ്രമം. RT ദിനങ്ങൾ അങ്ങിനെയാണ് കടന്നു പോയത്.

മറ്റൊരാളെ വായിക്കാനും അപരനെ കേൾക്കാനും താൽപര്യവും സന്മനസ്സുമുള്ളവർ ആരും പറയാതെയോ, അറിയിക്കാതെയോ RT വിട്ടു പോയിട്ടില്ല. അക്ഷമരും അസഹിഷ്ണരും ഒന്നുകിൽ അവർ  മുന്നറിയിപ്പില്ലാതെ പോവുകയോ  പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അവരുടെ അസാനിധ്യത്തിലതൊരു ചർച്ചാ വിഷയമാക്കാറേ ഇല്ല.  RT അതിന്റെ വേദിയല്ല, ആർക്കുമതിന് മെനക്കെടാൻ സമയവുമില്ല.

സാഹിത്യ- സാംസ്കാരിക- സാമൂഹിക വിഷയങ്ങളും രാഷ്ട്രീയ വിശകലനങ്ങളും ഇവിടെ നടക്കാറുണ്ട്. എഴുത്തിലും കലയിലും താത്പര്യമുള്ളവരെ പ്രോത്സാഹിക്കാറുമുണ്ട്. അവരുടെ വർക്കുകൾ RTയിൽ  ഇടം പിടിക്കാറുമുണ്ട്.

വീഡിയോസ്, അപകട ചിത്രങ്ങൾ,  വിശ്വാസികൾക്കിടയിലെ തർക്ക വിഷയങ്ങൾ, വ്യക്തിഹത്യകൾ, സംസ്ക്കാരത്തിന് നിരക്കാത്ത ഭാഷാപ്രയോഗങ്ങൾ ഇവ ഒരു കാരണവശാലും അരുത്. അവർ സ്വയമറിഞ്ഞ് Left ചെയ്യുക. ഇല്ലെങ്കിൽ നീക്കം ചെയ്യും. അതിന്മേലൊരു ചർച്ച പ്രതീക്ഷിക്കരുത്.

നമ്മുടെ ചിന്താതലത്തിൽ നിഖിലവും ഉന്നതിയും പുരോഗതിയും മാറ്റവും ആഗ്രഹിക്കുന്ന പുരോഗമന കൂട്ടായ്മയാണ് RT.

സുമനസ്സുകളും സമാനമനസ്കരുമായ നിങ്ങൾ ഓരോരുത്തരും നൽകി വരുന്ന സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.

RTM

No comments:

Post a Comment